Activate your premium subscription today
കന്യാകുമാരി∙ ഇന്ത്യയുടെ മതേതര സങ്കൽപ്പത്തിനെതിരെ വിവാദ പരാമർശവുമായി തമിഴ്നാട് ഗവർണർ ആർ.എൻ.രവി. മതേതരത്വം എന്നത് യൂറോപ്യൻ സങ്കൽപമാണെന്നും ഇന്ത്യയിൽ അത് ആവശ്യമില്ലെന്നുമായിരുന്നു ആർ.എൻ.രവി പറഞ്ഞത്. കന്യാകുമാരിയില്‍ ഞായറാഴ്ച നടന്ന ഒരു പൊതുപരിപാടിയിൽ വച്ചായിരുന്നു ആർ.എൻ.രവിയുടെ പരാമർശം. ഇതോടെ സംഭവം തമിഴ്നാട്ടിൽ വലിയ വിവാദത്തിനാണ് തുടക്കമിട്ടിരിക്കുന്നത്.
കോട്ടയം∙ കാലാവധി പൂർത്തിയാക്കിയ കേരള ഗവർണർ ആരിഫ് മുഹമദ് ഖാനെ സ്ഥാനത്തുനിന്നു നീക്കി പുതിയ ആളെ നിയമിക്കുമോയെന്ന ചർച്ചകൾ വീണ്ടും സജീവമാകുന്നു. 2019 സെപ്റ്റംബർ 6ന് കേരള ഗവർണറായി ചുമതലയേറ്റ ആരിഫ് മുഹമ്മദ് ഖാന്റെ കാലാവധി ഇന്ന് അവസാനിക്കുകയാണ്. എന്നാൽ കാലാവധി പൂർത്തിയായാലും കേന്ദ്ര സർക്കാർ നിർദേശം വരുന്നതുവരെ ഗവർണർക്കു പദവിയിൽ തുടരാനാകും. ഇതിനുദാഹരണമാണ് നമ്മുടെ അയൽ സംസ്ഥാനമായ തമിഴ്നാട്.
ചെന്നൈ ∙350ലേറെ അധ്യാപകർ ഒരേസമയം വ്യത്യസ്ത കോളജുകളിൽ പഠിപ്പിക്കുന്നെന്ന റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ അണ്ണാ സർവകലാശാലയിൽനിന്ന് തമിഴ്നാട് ഗവർണർ ആർ.എൻ.രവി റിപ്പോർട്ട് തേടി. അംഗീകാരം നഷ്ടപ്പെടാതിരിക്കാൻ എൻജിനീയറിങ് കോളജുകൾ നടത്തുന്ന തട്ടിപ്പുകളെക്കുറിച്ചു വിശദീകരണവും ആവശ്യപ്പെട്ടിട്ടുണ്ട്. 2
ചെന്നൈ∙ സുപ്രീംകോടതി കടുപ്പിച്ചതോടെ തമിഴ്നാട്ടില്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ കെ.പൊന്മുടിയെ ക്ഷണിച്ച് ഗവര്‍ണര്‍ ആര്.എന്‍.രവി. പൊന്മുടിയുടെ കേസ് സുപ്രീംകോടതി പരിഗണിക്കുന്ന സാഹചര്യത്തിലാണ് ഗവര്‍ണറുടെ നീക്കം. ഇന്ന് വൈകിട്ട് 3.30-നാണ് സത്യപ്രതിജ്ഞ.
ന്യൂഡൽഹി ∙ തങ്ങളുടെ ഉത്തരവിനെ ധിക്കരിക്കുന്ന നിലപാടാണു സ്വീകരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി തമിഴ്നാട് ഗവർണർ ആർ.എൻ.രവിക്കു സുപ്രീം കോടതിയുടെ താക്കീത്. ക്രിമിനൽക്കേസിൽ കുറ്റക്കാരനാണെന്ന വിധി സുപ്രീം കോടതി സ്റ്റേ ചെയ്തിട്ടും ഡിഎംകെയുടെ മുതിർന്ന നേതാവായ കെ.പൊന്മുടിയെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ അനുവദിക്കാത്ത വിഷയത്തിലാണു ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പൊട്ടിത്തെറിച്ചത്.
ന്യൂഡൽഹി∙ ഡിഎംകെ നേതാവ് കെ.പൊന്മുടിയെ വീണ്ടും മന്ത്രിയാക്കാനുള്ള നിർദേശം തള്ളിയ തമിഴ്നാട് ഗവർണർ ആർ.എൻ.രവിക്കെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി. ഗവർണർ ഭരണഘടന പാലിച്ചില്ലെങ്കിൽ സർക്കാർ എന്തു ചെയ്യുമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് കേന്ദ്രസർക്കാരിനോട് ചോദിച്ചു. ജസ്റ്റിസ് ജെ.ബി.പർദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവർ കൂടിയടങ്ങിയ ബെഞ്ച്, പൊന്മുടിയെ മന്ത്രിയാക്കാൻ നാളെ വരെ സമയം അനുവദിച്ചു.
ചെന്നൈ ∙ തമിഴ്നാട് ഗവർണർ ആർ.എൻ.രവി ബജറ്റ് സമ്മേളനത്തിൽ നയപ്രഖ്യാപന പ്രസംഗം വായിക്കാതെ സഭയിൽനിന്ന് ഇറങ്ങിപ്പോയി. ഡിഎംകെ സർക്കാർ തയാറാക്കിയ നയപ്രഖ്യാപനത്തോട് വസ്തുതാപരമായും ധാർമികമായും എതിർപ്പുണ്ടെന്ന് അറിയിച്ചാണ് ഗവർണർ മടങ്ങിയത്. പിന്നാലെ സ്പീക്കറാണ് നയപ്രഖ്യാപന പ്രസംഗം വായിച്ചത്.
ചെന്നൈ ∙ ഗവർണർക്കു സ്വീകരണം നൽകുന്ന പരിപാടിക്ക് എത്താത്ത വിദ്യാർഥികളെ പരീക്ഷ എഴുതിക്കില്ലെന്നു നഴ്സിങ് കോളജ് പ്രിൻസിപ്പൽ ഭീഷണിപ്പെടുത്തുന്ന ശബ്ദ സന്ദേശം വിവാദത്തിൽ. ബിജെപി നാഗപട്ടണം ജില്ലാ പ്രസിഡന്റ് കാർത്തികേയന്റെ ഉടമസ്ഥതയിലുള്ള നഴ്സിങ് കോളജിലെ വിദ്യാർഥികളോടാണ് അവധിദിനമായ ഞായറാഴ്ച രാവിലെ 6നു
ചെന്നൈ∙ സ്വാതന്ത്ര്യ സമരത്തിൽ, 1942നു ശേഷം മഹാത്മാഗാന്ധിയുടെ പോരാട്ടം ഫലം കണ്ടില്ലെന്നും നേതാജി സുഭാഷ് ചന്ദ്രബോസാണു ശക്തമായ ചെറുത്തു നിൽപ്പിലൂടെ രാജ്യത്തിനു സ്വാതന്ത്ര്യം നേടിത്തന്നതെന്നും തമിഴ്നാട് ഗവർണർ ആർ.എൻ.രവി. നേതാജിയുടെ ത്യാഗം മറ്റുള്ളവരെപ്പോലെ തന്നെ അനുസ്മരിക്കപ്പെടുകയും അഭിനന്ദിക്കുകയും ചെയ്യേണ്ടതാണ്.
ചെന്നൈ ∙ കാവി വസ്ത്രം ധരിച്ച തിരുവള്ളുവരുടെ ചിത്രം പങ്കുവച്ച് സനാതന പാരമ്പര്യമുള്ള സന്യാസിയെന്ന് വിശേഷിപ്പിച്ച തമിഴ്നാട് ഗവർണർ ആർ.എൻ.രവിയെ മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ രൂക്ഷമായി വിമർശിച്ചു. ആദരണീയനായ കവിയും മഹാനായ തത്ത്വചിന്തകനും ഭാരതീയ സനാതന പാരമ്പര്യത്തിലെ ഏറ്റവും തിളക്കമുള്ള സന്യാസിയുമായ തിരുവള്ളുവർ എന്ന ഗവർണറുടെ വിശേഷണമാണ് വിവാദമായത്. കാവി ധരിച്ച കവിയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തുന്ന ചിത്രവും പുറത്തുവിട്ടിരുന്നു. എന്നാൽ, തിരുവള്ളുവരെ അപകീർത്തിപ്പെടുത്താൻ ആർക്കും കഴിയില്ലെന്ന് സ്റ്റാലിൻ പറഞ്ഞു. തിരുക്കുറലിനെക്കുറിച്ചും തിരുവള്ളുവരെക്കുറിച്ചും ഗവർണർക്ക് അടിസ്ഥാന ധാരണയില്ലെന്ന് കനിമൊഴി എംപിയും അഭിപ്രായപ്പെട്ടു.
Results 1-10 of 45