Activate your premium subscription today
ചെന്നൈ∙ കൈക്കൂലി കേസിൽ ജയിലിലായിരുന്ന മുൻ മന്ത്രി സെന്തിൽ ബാലാജി ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതോടെ സ്റ്റാലിൻ മന്ത്രിസഭ ഉടൻ ഉടച്ചു വാർത്തേക്കുമെന്ന് റിപ്പോർട്ട്. സ്റ്റാലിന്റെ മകനും കായിക – യുവജനക്ഷേമ മന്ത്രിയുമായ ഉദയനിധിയുടെ നേതൃത്വത്തിലുള്ള യുവനിര, മന്ത്രിസഭയിൽ കൂടുതൽ ശക്തിയാർജിക്കും. സെന്തിൽ കൂടി തിരിച്ചെത്തിയാൽ ഡിഎംകെയ്ക്കു പടിഞ്ഞാറൻ തമിഴ്നാട്ടിലെ സ്വാധീനം ഇരട്ടിക്കുമെന്നുറപ്പാണ്. സെന്തിലിന്റെ മോചനം കേന്ദ്ര ഏജൻസികളെ പ്രതിക്കൂട്ടിലാക്കാനുള്ള ഡിഎംകെയുടെ ശ്രമങ്ങൾക്കു കൂടുതൽ ശക്തിപകരും.
ചെന്നൈ∙ കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ മുൻമന്ത്രി വി. സെന്തിൽ ബാലാജിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. 2023 ജൂൺ 14നാണ് സെന്തിൽ ബാലാജി അറസ്റ്റിൽ ആയത്. സർക്കാർ ജോലിക്കു കോഴ വാങ്ങിയെന്ന കേസിലാണ് ഇഡി മന്ത്രി വി.സെന്തിൽ ബാലാജിയെ അറസ്റ്റ് ചെയ്തത്. 2023 ജൂൺ 13നായിരുന്നു അറസ്റ്റ്. 18 മണിക്കൂറോളം ചോദ്യം ചെയ്തതിനുശേഷമായിരുന്നു അറസ്റ്റ്. പിന്നാലെ നെഞ്ചുവേദന അനുഭവപ്പെടുന്നതായി പറഞ്ഞ മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ചെന്നൈ ∙ തമിഴ്നാട് മുൻ മന്ത്രി സെന്തിൽ ബാലാജിയുടെ ജാമ്യാപേക്ഷ രണ്ടാം തവണയും തള്ളിയ മദ്രാസ് ഹൈക്കോടതി കേസിന്റെ വിചാരണ വേഗത്തിൽ പൂർത്തിയാക്കാൻ ഉത്തരവിട്ടു. ജാമ്യം അനുവദിക്കാനുള്ള സാഹചര്യങ്ങൾ ഇല്ലെന്നും എന്നാൽ 8 മാസമായി ജയിലിൽ കഴിയുന്നതിനാൽ 3 മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കണമെന്നും നിർദേശിച്ചു. അനധികൃത പണമിടപാടിന് ഇ.ഡി കേസെടുത്തതിനു തുടർന്നു കഴിഞ്ഞ ജൂണിലാണ് അറസ്റ്റിലായത്.
ചെന്നൈ ∙ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട് 8 മാസമായി ജയിലിൽ കഴിയുന്ന വി.സെന്തിൽ ബാലാജി മന്ത്രിസ്ഥാനം രാജിവച്ചു. കഴിഞ്ഞ ജൂൺ 14ന് ഇ.ഡി (എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) അറസ്റ്റിലായ അദ്ദേഹം ജയിലിൽ നിന്നു തയാറാക്കിയ രാജിക്കത്ത് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന് കൈമാറി. മാസങ്ങളായി ജയിലിലുള്ള ആൾ വകുപ്പില്ലാ മന്ത്രിയായി തുടരുന്നതിനെ മദ്രാസ് ഹൈക്കോടതി വിമർശിച്ചിരുന്നു. 19 തവണ ജാമ്യാപേക്ഷ നിരസിക്കപ്പെട്ട സെന്തിലിന്റെ പുതി ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണനയിലാണ്.
ചെന്നൈ∙ സർക്കാർ ജോലിക്കു കോഴ വാങ്ങിയെന്ന കേസിൽ അറസ്റ്റിലായ തമിഴ്നാട് മന്ത്രി വി.സെന്തിൽ ബാലാജി മന്ത്രിപദം രാജിവച്ചു. അറസ്റ്റിനു പിന്നാലെ വകുപ്പില്ലാ മന്ത്രിയായി തുടരുകയായിരുന്നു സെന്തിൽ ബാലാജി. തുടർച്ചയായി ജാമ്യം നിഷേധിക്കപ്പെട്ടതോടെയാണു രാജി.
ചെന്നൈ ∙ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ 230 ദിവസത്തിലധികം ജയിലിൽ കിടന്നിട്ടും സെന്തിൽ ബാലാജി മന്ത്രിയായി തുടരുന്നതിന്റെ ഔചിത്യം മദ്രാസ് ഹൈക്കോടതി ചോദ്യം ചെയ്തു. 48 മണിക്കൂറിലധികം തടവിൽ കഴിഞ്ഞാൽ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരനെ പോലും സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തതായി കണക്കാക്കുമ്പോൾ, ഇത്രയും കാലം തടവിൽ കഴിഞ്ഞ വ്യക്തിയെ മന്ത്രിസഭയിൽ തുടരാൻ എങ്ങനെ അനുവദിക്കാനാകുമെന്ന് ജസ്റ്റിസ് എൻ.ആനന്ദ് വെങ്കിടേഷ് ചോദിച്ചു.
ചെന്നൈ∙ അനധികൃത സ്വത്തു സമ്പാദനക്കേസിൽ തമിഴ്നാട് മുൻ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.പൊൻമുടിക്കും ഭാര്യയ്ക്കും ഹൈക്കോടതി വിധിച്ച 3 വർഷം തടവ് ശിക്ഷ സ്റ്റേ ചെയ്യാൻ സുപ്രീംകോടതി വിസമ്മതിച്ചു. പൊൻമുടിയുടെ അപ്പീലിൽ മാർച്ച് 4നകം മറുപടി നൽകാൻ സംസ്ഥാന വിജിലൻസിനോടു കോടതി നിർദേശിച്ചു. വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസിലാണ് തടവും 50 ലക്ഷം രൂപ പിഴയും വിധിച്ചത്.
ചെന്നൈ ∙ അനധികൃത പണമിടപാട് നിരോധന നിയമ കേസിലെ കുറ്റപത്രം സമർപ്പിക്കലും വിചാരണയും മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി വി.സെന്തിൽ
ന്യൂഡൽഹി∙ മുഖ്യമന്ത്രിയുടെ ശുപാർശയില്ലാതെ മന്ത്രിയെ മാറ്റാൻ ഗവർണർക്ക് അധികാരമില്ലെന്ന സുപ്രധാന നിരീക്ഷണവുമായി സുപ്രീം കോടതി. മന്ത്രിമാരെ മന്ത്രിസഭയിൽ നിന്ന് നീക്കണമെങ്കിൽ അതിനു മുഖ്യമന്ത്രിയുടെ ശുപാർശ അനിവാര്യമാണെന്നും ശുപാർശയില്ലാതെ നീക്കാൻ ഗവർണർക്കാകില്ലെന്നും കോടതി വ്യക്തമാക്കി. തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയുമായി ബന്ധപ്പെട്ട കേസിലാണ് കോടതിയുടെ പരാമർശം.
ചെന്നൈ∙ ജാമ്യാപേക്ഷയുമായി കീഴ്ക്കോടതിയെ സമീപിക്കാനുള്ള സുപ്രീംകോടതി ഉത്തരവിനു പിന്നാലെ, സർക്കാർ ജോലിക്കു കോഴ വാങ്ങിയെന്ന കേസിൽ അറസ്റ്റിലായ തമിഴ്നാട് മന്ത്രി വി.സെന്തിൽ ബാലാജി വീണ്ടും ചെന്നൈ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചു. വിഷയത്തിൽ മറുപടി നൽകാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോട് (ഇഡി) കോടതി നിർദേശിച്ചു.
Results 1-10 of 57