Activate your premium subscription today
സോളർ പദ്ധതിയുടെ ലേലത്തിൽ വ്യാജ ബാങ്ക് ഗ്യാരന്റി സമർപ്പിച്ചുവെന്ന് കണ്ടെത്തിയതിനെ തുടർന്ന് അനിൽ അംബാനിയുടെ റിലയൻസ് പവറിനെയും (Reliance Power) ഉപസ്ഥാപനങ്ങളെയും മൂന്ന് വർഷത്തേക്ക് കേന്ദ്രസർക്കാർ ഏജൻസിയായ സോളർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യ (എസ്ഇസിഐ/SECI) വിലക്കിയിരുന്നു.
ഓഹരി വിപണിയിൽ ഇടപെടുന്നതിന് അനിൽ അംബാനിയെയും മറ്റ് 24 പേരെയും 5 വർഷത്തേക്ക് വിലക്കി ഇക്കഴിഞ്ഞ ഓഗസ്റ്റിൽ സെബി (SEBI) ഉത്തരവിറക്കിയിരുന്നു. അനിൽ സമർപ്പിച്ച ഹർജി പരിഗണിച്ച സെക്യൂരിറ്റീസ് അപ്ലറ്റ് ട്രൈബ്യൂണൽ (SAT) സെബിയുടെ നടപടി സ്റ്റേ ചെയ്തിരുന്നു.
ഓഹരി വിപണിയിൽ ഇടപെടുന്നതിൽ നിന്ന് റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിയെ 5 വർഷത്തേക്ക് വിലക്കിയ സെബിയുടെ (SEBI) നടപടി സെക്യൂരിറ്റീസ് അപ്ലറ്റ് ട്രൈബ്യൂണൽ (SAT) സ്റ്റേ ചെയ്തു. ഉപകമ്പനിയായ റിലയൻസ് ഹോം ഫിനാൻസിലെ (RHFL) പണം ഉദ്യോഗസ്ഥരുടെ സഹായത്തോടെ അനിൽ അംബാനി അനധികൃത വായ്പ വഴി തിരിമറി
സോളാർ, ജലവൈദ്യുതി ഉൽപാദന പദ്ധതികളുമായി അനിൽ അംബാനിയുടെ റിലയൻസ് ഗ്രൂപ്പ് ഭൂട്ടാനിലേക്ക്. 1,270 മെഗാവാട്ടിന്റെ പുനരുപയോഗ ഊർജോൽപാദന പദ്ധതിയാണ് ഗ്രൂപ്പ് നടപ്പാക്കുക. ഇതിൽ 500 മെഗാവാട്ടിന്റെ സൗരോർജപ്പാടം (സോളാർ പ്ലാന്റ്) പദ്ധതിയും ഉൾപ്പെടുന്നു. ഭൂട്ടാനിലെ ഏറ്റവും വലിയ സൗരോർജ പദ്ധതിയായിരിക്കും ഇത്.
ശതകോടീശ്വരൻ അനിൽ അംബാനി നയിക്കുന്ന റിലയൻസ് പവറിന്റെ ഓഹരികൾ കഴിഞ്ഞ 8 ദിവസമായി വ്യാപാരം ചെയ്യുന്നത് 5% വീതം മുന്നേറ്റവുമായി അപ്പർ-സർക്യൂട്ടിൽ. ഒരാഴ്ച മുമ്പ് 36.34 രൂപയായിരുന്ന വില ഇന്നുള്ളത് 46.36 രൂപയിൽ. 52-ആഴ്ചത്തെ ഏറ്റവും ഉയർന്ന വിലയാണിത്. കഴിഞ്ഞ ഒരുമാസത്തിനിടെ ഓഹരി 48% കുതിച്ചുകഴിഞ്ഞു. 60
കഴിഞ്ഞ ഏതാനും ആഴ്ചകളായി മികച്ച പ്രകടനമാണ് റിലയൻസ് ഇൻഫ്ര ഓഹരികൾ കാഴ്ചവയ്ക്കുന്നതും. ഒരാഴ്ചയ്ക്കിടെ ഓഹരി വില 34% ഉയർന്നു. ഒരുവർഷത്തിനിടെ 58 ശതമാനവും മുന്നേറി. 5 വർഷം മുമ്പ് 9 രൂപയിലേക്ക് താഴ്ന്ന ഓഹരി വിലയാണ് ഇപ്പോൾ 280 രൂപയ്ക്ക് മുകളിൽ കരകയറിയത്.
സെബിയുടെ 5 വർഷ വിലക്കിനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് അനിൽ അംബാനി. സെബിയുടെ ഉത്തരവ് വ്യക്തമായി പഠിച്ച് നിയമസാധ്യതകൾ തേടുമെന്ന് ഗ്രൂപ്പ് വക്താവ് വ്യക്തമാക്കി. അനിൽ അംബാനി നേതൃത്വം നൽകുന്ന റിലയൻസ് ഹോം ഫിനാൻസ് (ആർഎച്ച്എഫ്എൽ) കമ്പനിയിലെ ഫണ്ട് തിരിമറി കണ്ടെത്തിയതിനെ തുടർന്നാണ് സെബി അനിൽ അംബാനിയെയും ആർഎച്ച്എഫ്എൽ മുൻ പ്രധാന ഉദ്യോഗസ്ഥരെയും മറ്റ് 24 സ്ഥാപനങ്ങളെയും ഓഹരി വിപണിയിൽ നിന്നു വിലക്കിയത്.
മകൻ ജയ് അൻമോൽ അംബാനിയുടെ പേരിൽ അടുത്തിടെ അനിൽ അംബാനി ഒരു പുതിയ കമ്പനി സ്ഥാപിച്ചിരുന്നു. റിലയൻസ് ജയ് പ്രോപ്പർട്ടീസ് എന്ന കമ്പനിയിലൂടെ അനിൽ അംബാനിയുടെ റിലയൻസ് ഗ്രൂപ്പ് റിയൽ എസ്റ്റേറ്റ് രംഗത്തേക്ക് കൂടിയാണ് ചുവടുവയ്ക്കുന്നത്.
റിലയൻസ് പവറിന്റെ മഹാരാഷ്ട്രയിലെ നാഗ്പുരിലുള്ള 600 മെഗാവാട്ട് ശേഷിയുള്ള ബുടിബോരീ പവർ പ്ലാന്റ് (Butibori Power Plant) ഏറ്റെടുക്കാൻ അദാനി ഗ്രൂപ്പിന് കീഴിലെ അദാനി പവർ ചർച്ച നടത്തുത്തെന്ന റിപ്പോർട്ടുകളെ തുടർന്നായിരുന്നു, റിലയൻസ് പവർ ഇന്ന് രാവിലെ നേട്ടത്തിലേക്ക് പറപറന്നത്.
8,000 കോടി രൂപ വിപണിമൂല്യമുള്ള കമ്പനിയാണ് റിലയൻസ് ഇൻഫ്രസ്ട്രക്ചർ. കഴിഞ്ഞ ഒരു വർഷത്തിനിടെ നിക്ഷേപകർക്ക് 15% നേട്ടം ഓഹരി സമ്മാനിച്ചിരുന്നു; കഴിഞ്ഞ ഒരുമാസത്തിനിടെ 17 ശതമാനവും.
Results 1-10 of 45