Activate your premium subscription today
ന്യൂഡൽഹി∙ പതഞ്ജലിക്കെതിരായ കോടതിയലക്ഷ്യ കേസ് സുപ്രീംകോടതി അവസാനിപ്പിച്ചു. വ്യാജ പരസ്യങ്ങളില് താക്കീത് നല്കിയാണ് സുപ്രീം കോടതിയുടെ നടപടി. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് നല്കിയ മാപ്പപേക്ഷ സുപ്രീം കോടതി അംഗീകരിച്ചു. ജസ്റ്റിസ് ഹിമ കോലി, ജസ്റ്റിസ് അഹ്സനുദീൻ അമാനുല്ല എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.
അലോപ്പതിക്കെതിരായ ബാബാ രാംദേവിന്റെ പരാമർശങ്ങൾ പിൻവലിക്കണമെന്ന് ഡൽഹി ഹൈക്കോടതി. കോവിഡ് 19 ബാധിച്ച് ലക്ഷക്കണക്കിനു പേർ മരിച്ചതിനു കാരണം അലോപ്പതി മരുന്നുകളാണെന്നും പതഞ്ജലിയുടെ ‘കൊറോണിൽ’ മരുന്നിന് കോവിഡ് ഭേദമാക്കാനാകും എന്നുമുള്ള പരാമർശങ്ങൾ പിൻവലിക്കാനാണ് ജസ്റ്റിസ് അനൂപ് ജയ്റാം ഭാംഭാനി ഉത്തരവിട്ടത്. പരമർശങ്ങൾ 3 ദിവസത്തിനുള്ളിൽ സാമൂഹിക മാധ്യമങ്ങളിൽനിന്ന് നീക്കണമെന്നും കോടതി ബാബാ രാംദേവിന് നിർദേശം നൽകി. 3 ദിവസത്തിനുള്ളിൽ പരാമർശങ്ങൾ നീക്കിയില്ലെങ്കിൽ സാമൂഹികമാധ്യമങ്ങൾ സ്വമേധയാ ഇവ നീക്കണമെന്നും കോടതിവിധിയിൽ പറയുന്നു.
കോഴിക്കോട്∙ പതഞ്ജലി ഉൽപന്നങ്ങളുടെ പേരിൽ നിയമവിരുദ്ധ പരസ്യങ്ങൾ നൽകിയെന്ന കേസിൽ ബാബാ രാം ദേവ്, സഹായി ആചാര്യ ബാലകൃഷ്ണ എന്നിവരോട് കോഴിക്കോട് കോടതിയിൽ ഹാജരാകാൻ നിർദേശം. ജൂൺ മൂന്നിന് ഹാജരാകണമെന്നാണ് കോഴിക്കോട് നാലാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടത്.
ന്യൂഡൽഹി∙ സുപ്രീം കോടതി നിർദ്ദേശത്തിനു പിന്നാലെ മാപ്പപേക്ഷിക്കുന്ന പുതിയ പരസ്യവുമായി യോഗ ഗുരു ബാബാ രാംദേവ്. ഇന്ന്രാവിലെയിറങ്ങിയ പത്രങ്ങളിലാണ് ബാബാ രാംദേവിന്റെ പുതിയ പരസ്യം വന്നിരിക്കുന്നത്. പതഞ്ജലി ഉൽപനങ്ങളുമായി ബന്ധപ്പെട്ട്തെറ്റിദ്ധരിപ്പിച്ച പരസ്യങ്ങൾ പ്രസിദ്ധീകരിച്ചതിനു മാപ്പപേക്ഷ എന്ന പരസ്യം
ന്യൂഡൽഹി ∙ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യക്കേസിൽ പതഞ്ജലി സ്ഥാപകൻ രാംദേവ്, എംഡി ആചാര്യ ബാലകൃഷ്ണ എന്നിവരെ സുപ്രീം കോടതി വീണ്ടും രൂക്ഷമായി വിമർശിച്ചു. പത്രങ്ങളിൽ പരസ്യം നൽകിയ അതേ വലുപ്പത്തിലാണോ മാപ്പപേക്ഷ പ്രസിദ്ധീകരിച്ചതെന്നു ജഡ്ജിമാരായ ഹിമ കോലി, എ.അമാനുല്ല എന്നിവർ ആരാഞ്ഞു.
ന്യൂഡൽഹി∙ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകിയതിന്റെ പേരിൽ പത്രങ്ങളിൽ പ്രസിദ്ധീകരിച്ച പതഞ്ജലിയുടെ ‘മാപ്പ്’ മൈക്രോസ്കോപ്പ് വച്ചു നോക്കേണ്ടി വരുമോയെന്നു സുപ്രീം കോടതിയുടെ ചോദ്യം. സാധാരണ പതഞ്ജലി ഉൽപന്നങ്ങളുടെ പരസ്യങ്ങൾ നൽകുന്ന അത്ര വലിപ്പത്തിലാണോ മാപ്പ് പ്രസിദ്ധീകരിച്ചതെന്നും ജഡ്ജിമാരായ ഹിമ കോഹ്ലി,
ന്യൂഡൽഹി ∙ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യക്കേസിൽ പതഞ്ജലി സ്ഥാപകൻ രാംദേവും എംഡി ആചാര്യ ബാലകൃഷ്ണയും സുപ്രീം കോടതി മുൻപാകെ വീണ്ടും നിരുപാധികം മാപ്പപേക്ഷ നടത്തി. പൊതുജനസമക്ഷം മാപ്പപേക്ഷ നടത്തുന്നതിന് അക്കാര്യം പ്രസിദ്ധീകരിക്കാൻ തയാറാണെന്നും ഇരുവരുടെയും അഭിഭാഷകൻ മുകുൾ റോഹത്ഗി കോടതിയെ അറിയിച്ചു. എന്നാൽ, മാപ്പപേക്ഷ അംഗീകരിക്കുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്നു കോടതി പ്രതികരിച്ചു. ഇരുവരുടെയും മുൻകാല നടപടികൾ കൂടി പരിഗണിക്കുമെന്ന് വ്യക്തമാക്കിയ കോടതി കേസ് 23 ലേക്കു മാറ്റി. അന്നും നേരിട്ടു ഹാജരാകണമെന്ന് കോടതി ഇരുവരോടും നിർദേശിച്ചു.
ന്യൂഡൽഹി∙ പതഞ്ജലി പരസ്യ വിവാദവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസിൽ യോഗാ ഗുരു ബാബാ രാംദേവും സഹായി ആചാര്യ ബാൽകൃഷ്ണനും സുപ്രീം കോടതിയിൽ ഹാജരായി. കോടതി വൈകാതെ കേസ് പരിഗണിക്കും. കഴിഞ്ഞയാഴ്ച നടന്ന വാദത്തിനിടെ പതഞ്ജലിസ്ഥാപകരെ കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. ഹരിദ്വാർ ആസ്ഥാനമായുള്ള കമ്പനിക്കെതിരെ
സുപ്രീംകോടതിയിൽനിന്ന് തുടരെത്തുടരെ പ്രഹരമേറ്റുവാങ്ങിക്കൊണ്ട് വാർത്തകളിൽ നിറയുകയാണ് ബാബാ രാംദേവും അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള പതഞ്ജലി ആയുർവേദയും. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് രാംദേവിനെയും പതഞ്ജലി എംഡി ആചാര്യ ബാലകൃഷ്ണയെയും കോടതി വിമർശിച്ചിരിക്കുന്നത്. അതും രൂക്ഷമായ ഭാഷയിൽ. മാപ്പു പറഞ്ഞ് തടിയൂരാൻ രാംദേവും ബാലകൃഷ്ണയും ശ്രമിച്ചെങ്കിലും വിടാതെ പിടികൂടിയിരിക്കുകയാണ് കോടതി. യോഗ ഗുരുവെന്ന് ഇന്ത്യയൊട്ടാകെ സൃഷ്ടിച്ചെടുത്ത പ്രതിച്ഛായയിൽനിന്ന് രാംദേവ് പടുത്തുയർത്തിയ ‘പതഞ്ജലി’ എന്ന ബ്രാൻഡ് വിവാദത്തിൽപ്പെട്ടത് എങ്ങനെയാണ്? പതഞ്ജലിയും ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും (ഐഎംഎ) തമ്മിലുള്ള പ്രശ്നമെന്താണ്? എന്തിനായിരുന്നു പതഞ്ജലിക്ക് സുപ്രീംകോടതിയുടെ രൂക്ഷവിമർശനമേറ്റത്? കേസ് തിരിച്ചടിച്ചാൽ എന്തു ശിക്ഷയാണ് ബാബാ രാംദേവിനെയും ബാലകൃഷ്ണയെയും കാത്തിരിക്കുന്നത്? വിശദമായിട്ടറിയാം.
ന്യൂഡൽഹി∙ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകിയെന്ന കേസിൽ പതഞ്ജലി സ്ഥാപകരായ ബാബ രാംദേവ്, ആചാര്യ ബാലകൃഷ്ണ എന്നിവർ സമർപ്പിച്ച മാപ്പപേക്ഷ കോടതി വീണ്ടും തള്ളി. ഞങ്ങൾ അന്ധരല്ലെന്ന് പറഞ്ഞ കോടതി, ഇക്കാര്യത്തിൽ മഹാമനസ്കത കാണിക്കാൻ തയാറല്ലെന്നും വ്യക്തമാക്കി. മാപ്പപേക്ഷ ആദ്യം മാധ്യമങ്ങൾക്ക് അയച്ച ബാബ രാംദേവിന്റെ നടപടിയിലും കോടതി അതൃപ്തി രേഖപ്പെടുത്തി. പതഞ്ജലിക്കെതിരെ നടപടിയെടുക്കാത്തിന് ഉത്തരാഖണ്ഡിലെ ലൈൻസിങ് അധികൃതരെ കടുത്തഭാഷയിൽ
Results 1-10 of 45