Activate your premium subscription today
ന്യൂഡൽഹി∙ മണിക്കൂറുകളോളം നീണ്ടുനിന്ന പ്രതിഷേധങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കും ഒടുവിൽ മാഗ്സസെ പുരസ്കാര ജേതാവും വിദ്യാഭ്യാസ പരിഷ്കർത്താവുമായ സോനം വാങ്ചുക്കിന്റെ ‘ചലോ ഡൽഹി ക്ലൈമറ്റ് മാർച്ച്’ രാജ്ഘട്ടിൽ അവസാനിച്ചു. ഇന്നലെ രാത്രി 10 നാണ് വാങ്ചുക്കും 150 പദയാത്രികരും ലഡാക്കിലെ വിദ്യാർഥികളും പ്രതിഷേധക്കാരും രാജ്ഘട്ടിലെത്തി പുഷ്പാർച്ചന നടത്തിയത്. സൂര്യോദയത്തിനു തുറന്ന് സൂര്യാസ്തമയത്തിന് അടക്കാറുള്ള രാജ്ഘട്ടിന്റെ ചരിത്രത്തിൽ അപൂർവമായാണ് രാത്രിയിൽ പുഷ്പാർച്ചനയ്ക്ക് അനുമതി നൽകിയത്.
ന്യൂഡൽഹി∙ ‘ചലോ ഡൽഹി ക്ലൈമറ്റ് മാർച്ചു’മായി ഡൽഹിയിലേക്ക് പദയാത്രയുമായെത്തിയ ലഡാക്കിലെ സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്കിനെ ഡൽഹി അതിർത്തിയിൽ തടഞ്ഞു. വിദ്യാഭ്യാസ പരിഷ്കർത്താവും പരിസ്ഥിതി പ്രവർത്തകനുമായ വാങ്ചുക് സെപ്റ്റംബർ 1നാണ് 150 പേരുമായി ലേയിൽനിന്ന് ഡൽഹിയിലേക്കുള്ള മാർച്ച് ആരംഭിച്ചത്. ഡൽഹി പൊലീസ് ആക്ട് അനുസരിച്ചാണ് നടപടി. ഡൽഹി അതിർത്തിയായ സിംഘുവിലാണ് പദയാത്ര പൊലീസ് തടഞ്ഞത്.
ലഡാക്ക്∙ ഉപ്പും വെള്ളവും മാത്രം ഭക്ഷിച്ച് 21 ദിവസം നിരാഹാര സമരം നടത്തിയ പരിസ്ഥിതി പ്രവർത്തകനും വിദ്യാഭ്യാസ പരിഷ്കർത്താവുമായ സോനം വാങ്ചുക് സമരം അവസാനിപ്പിച്ചു. ലഡാക്കിനു സംസ്ഥാന പദവി വേണമെന്നും മേഖലയുടെ ദുർബലമായ പരിസ്ഥിതി സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം. ലഡാക്കിനെ സംരക്ഷിക്കാനും
താപനില മൈനസ് പത്തിലും താഴ്ന്നിട്ടും ലഡാക്കിന്റെ അന്തരീക്ഷത്തിൽ പ്രസരിക്കുന്നത് പ്രതിഷേധത്തിന്റെ ചൂടാണ്. കടുത്ത തണുപ്പിലും വിറയ്ക്കാതെ, ലഡാക്കിന്റെ നഷ്ടപ്പെട്ട ജനാധിപത്യവും പരിസ്ഥിതിയും തിരിച്ചുപിടിക്കാനായി മാര്‍ച്ച് ആറുമുതല്‍ 21 ദിവസത്തെ ‘കാലാവസ്ഥാ നിരാഹാര’ സമരത്തിലായിരുന്നു മഗ്സസേ പുരസ്കാര ജേതാവും കാലാവസ്ഥാ, വിദ്യാഭ്യാസ, സാമൂഹിക പ്രവര്‍ത്തകനുമായ സോനം വാങ്ചുക്. ‘ത്രീ ഇഡിയറ്റ്സെ’ന്ന ബോളിവുഡ് സിനിമയില്‍ ആമിര്‍ ഖാന് അവതരിപ്പിച്ച ഫുന്‍സുക് വാങ്ഡു, തമിഴിലെ നന്പന് സിനിമയിലെ വിജയുടെ കൊസാക്കി പസപുഗള്‍ എന്നീ കഥാപാത്രങ്ങള്‍ക്ക് പ്രചോദനമായ ഈ അന്പത്തിയേഴുകാരൻ നടത്തിയ നിരാഹാര സമരത്തിന് ലഡാക്കിൽ മാത്രമല്ല രാജ്യത്തുടനീളം പിന്തുണയുണ്ട്. സമുദ്രനിരപ്പിന് 3500 അടി ഉയരത്തില്‍... ഈ എല്ലു മരവിപ്പിക്കുന്ന തണുപ്പില്‍ എന്തിനുവേണ്ടിയാണ് വാങ്ചുക് നിരാഹാരമനുഷ്ഠിച്ചത്? പ്രധാനമായും രണ്ട് കാര്യങ്ങളാണ് വാങ്ചുക്കും ലഡാക്ക് ജനതയും കേന്ദ്രസര്‍ക്കാരിനോടും ലോകത്തോടും ആവശ്യപ്പെടുന്നത്. ഒന്ന് ലഡാക്ക് ജനതയുടെ ജനാധിപത്യ അവകാശങ്ങള്‍ സംരക്ഷിക്കുക. രണ്ട്, ലഡാക്കിന്റെ ദുർബലമായ പരിസ്ഥിതി സംരക്ഷിക്കുക. 2019ല്‍ ജമ്മുകശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കി കശ്മീരിനെയും ലഡാക്കിനെയും രണ്ട് കേന്ദ്രഭരണപ്രദേശങ്ങളാക്കി വിഭജിച്ചതിനുശേഷം തങ്ങളുടെ ജനാധിപത്യ അവകാശങ്ങള്‍ ഹനിക്കപ്പെട്ടതായി ലഡാക്ക് ജനത ആരോപിക്കുന്നു. ജനാധിപത്യ സംരക്ഷണത്തിനായി നാല് ആവശ്യങ്ങളാണ് വാങ്ചുക്കും കൂട്ടരും മുന്നോട്ടുവയ്ക്കുന്നത്.
Results 1-4