Activate your premium subscription today
മുംബൈ∙ക്വിറ്റ് ഇന്ത്യ അനുസ്മരണ പദയാത്രയിൽ പങ്കെടുക്കുന്നതിൽ നിന്ന് മഹാത്മാ ഗാന്ധിയുടെ പ്രപൗത്രൻ തുഷാർ ഗാന്ധി, സാമൂഹിക പ്രവർത്തക ടീസ്റ്റ സെതൽവാദ് എന്നിവരെ പൊലീസ് തടഞ്ഞു. മണിക്കൂറുകൾക്കു ശേഷം വിട്ടയച്ചതോടെ ഇരുവരും അനുസ്മരണത്തിൽ പങ്കെടുത്തു. എല്ലാ വർഷവും ക്വിറ്റ് ഇന്ത്യ ദിനത്തിൽ നടത്താറുള്ള യാത്രയിൽ പങ്കെടുക്കാൻ വീട്ടിൽ നിന്നിറങ്ങിയ തുഷാറിനെ കസ്റ്റഡിയിലെടുത്ത് സാന്താക്രൂസ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. മൂന്നു മണിക്കൂറിനു ശേഷമാണ് മോചിപ്പിച്ചത്. വീടിനു പുറത്തിറങ്ങാൻ പോലും അനുവദിക്കാതെയാണ് ടീസ്റ്റയെ പൊലീസ് തടഞ്ഞത്. ക്വിറ്റ് ഇന്ത്യ ആഹ്വാനത്തിനു സാക്ഷ്യം വഹിച്ച 99 വയസ്സുകാരനായ സ്വാതന്ത്ര്യ സമര സേനാനി ജി.ജി. പരീഖിനെയും ശാന്തിയാത്രയിൽ പങ്കെടുക്കുന്നതിൽ നിന്ന് പൊലീസ് വിലക്കിയിരുന്നു.
മുംബൈ∙ ക്വിറ്റ് ഇന്ത്യ വാർഷിക പരിപാടിയുടെ ഭാഗമായ നിശബ്ദ പ്രതിഷേധ റാലിയിൽ പങ്കെടുക്കാന് പോയ മഹാത്മാഗാന്ധിയുടെ കൊച്ചുമകൻ തുഷാർ ഗാന്ധിയെ മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തു.സാന്റാ ക്രൂസ് പൊലീസാണ് തുഷാർ ഗാന്ധിയെ കസ്റ്റഡിയിലെടുത്തത്. ക്രമസമാധാനപ്രശ്നം ചൂണ്ടിക്കാട്ടിയാണ് തടന്നെ തടഞ്ഞതെന്ന് തുഷാർ ഗാന്ധി
അഹമ്മദാബാദ് ∙ ഗുജറാത്തിൽ 2002 ൽ നടന്ന കലാപവുമായി ബന്ധപ്പെട്ട് വ്യാജ തെളിവുകൾ നിർമിച്ചു എന്ന കേസിൽ മനുഷ്യാവകാശ പ്രവർത്തക ടീസ്റ്റ സെതൽവാദ് നൽകിയ വിടുതൽ ഹർജി അഹമ്മദാബാദ് അഡിഷനൽ സെഷൻസ് കോടതി തള്ളി. കേസിൽ വിചാരണ ആരംഭിക്കാനും സെഷൻസ് ജഡ്ജി എ.ആർ.പട്ടേൽ ഉത്തരവിട്ടു. ഈ കേസിൽ ജാമ്യാപേക്ഷ പരിഗണിക്കവെ ടീസ്റ്റ കീഴടങ്ങണമെന്ന് ഉത്തരവിട്ട ഗുജറാത്ത് ഹൈക്കോടതി വിധി തലതിരിഞ്ഞതാണെന്ന് സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് വിമർശിച്ചതിന്റെ പിറ്റേന്നാണ് സെഷൻസ് കോടതി ഉത്തരവെന്നത് ശ്രദ്ധേയമാണ്. ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയ സുപ്രീം കോടതി ടീസ്റ്റയ്ക്ക് സ്ഥിര ജാമ്യം അനുവദിച്ചിരുന്നു.
ന്യൂഡൽഹി∙ 2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജരേഖ ചമച്ചെന്ന കേസിൽ ആക്ടിവിസ്റ്റ് ടീസ്റ്റ സെതൽവാദിന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി. മുൻപ് ഈ കേസിൽ ജാമ്യം റദ്ദാക്കിയ ഗുജറാത്ത് ഹൈക്കോടതി ഉടൻ തന്നെ ടീസ്റ്റയോടു കീഴടങ്ങാൻ ഉത്തരവിട്ടിരുന്നു.
സുപ്രീം കോടതിയിലെ ബാർ ലൈബ്രറിയിൽ സ്ഥാപിച്ചിട്ടുള്ള ഛായാചിത്രങ്ങളിലൊന്ന് മോട്ടിലാൽ സെതൽവാദിന്റേതാണ്. ഇന്ത്യയുടെ ആദ്യ അറ്റോർണി ജനറൽ (1950–1963) ആയിരുന്നു അദ്ദേഹം. 1961ലാണ് ബാർ കൗൺസിൽ ഓഫ് ഇന്ത്യ സ്ഥാപിതമായത്. അതിന്റെ ഒന്നാമത്തെ പ്രസിഡന്റും അദ്ദേഹമായിരുന്നു.
ന്യൂഡൽഹി∙ ആക്ടിവിസ്റ്റ് ടീസ്റ്റ സെതൽവാദിന്റെ ഇടക്കാലജാമ്യത്തിന്റെ കാലവധി സുപ്രീംകോടതി നീട്ടി. അടുത്തവാദം കേൾക്കുന്ന ജൂലൈ 19 വരെയാണു ജാമ്യം നീട്ടിനൽകിയത്. 2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജരേഖ ചമച്ചെന്ന കേസിൽ കീഴടങ്ങണമെന്ന ഗുജറാത്ത് ഹൈക്കോടതി ഉത്തരവിനെതിരെ ടീസ്റ്റ സമർപ്പിച്ച ഹർജി
ന്യൂഡൽഹി ∙ നൃത്തച്ചുവടുകൾക്കിടയിലും സുവർണയുടെ കണ്ണുകൾ സദസ്സിലെ അസാധാരണ മുദ്രകളും ചലനങ്ങളും കാണാതെ പോയിരിക്കില്ല. സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഫോൺ കോളിനു ശേഷം എഴുന്നേറ്റു പുറത്തു പോകുന്നത്
ന്യൂഡൽഹി ∙ വ്യാജതെളിവുകൾ സൃഷ്ടിച്ചെന്ന കേസിൽ മനുഷ്യാവകാശ പ്രവർത്തക ടീസ്റ്റ സെതൽവാദ് ഉടൻ കീഴടങ്ങണമെന്ന ഗുജറാത്ത് ഹൈക്കോടതി ഉത്തരവ് രാത്രി നടത്തിയ പ്രത്യേക സിറ്റിങ്ങിൽ സുപ്രീം കോടതി സ്റ്റേ ചെയ്തു. ടീസ്റ്റയ്ക്ക് ഒരാഴ്ചത്തെ ഇടക്കാലജാമ്യം അനുവദിച്ച 3 അംഗ ബെഞ്ച്, ഇതിനകം സ്ഥിരം ജാമ്യത്തിനുള്ള ഹർജി സുപ്രീം കോടതി പരിഗണിക്കുമെന്നും വ്യക്തമാക്കി.
ന്യൂഡൽഹി∙ 2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജരേഖ ചമച്ചെന്ന കേസിൽ ആക്ടിവിസ്റ്റ് ടീസ്റ്റ സെതൽവാദിന് ഇടക്കാല ജാമ്യം. സുപ്രീം കോടതി മൂന്നംഗ ബെഞ്ചാണ് ഏഴു ദിവസത്തേക്ക് ഇടക്കാല ജാമ്യം അനുവദിച്ചത്. ടീസ്റ്റയുടെ ജാമ്യാപേക്ഷ തള്ളിയ ഗുജറാത്ത് ഹൈക്കോടതി,
അഹമ്മദാബാദ്∙ 2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജരേഖ ചമച്ചെന്ന കേസിൽ ആക്ടിവിസ്റ്റ് ടീസ്റ്റ സെതൽവാദിന്റെ ജാമ്യാപേക്ഷ തള്ളി ഗുജറാത്ത് ഹൈക്കോടതി. ടീസ്റ്റ് എത്രയും വേഗം കീഴടങ്ങണമെന്ന് കോടതി നിർദേശിച്ചു. കീഴടങ്ങാൻ 30 ദിവസത്തെ സാവകാശം വേണമെന്ന ടീസ്റ്റയുടെ ആവശ്യം ജസ്റ്റിസ് നിർസാർ ദേശായി
Results 1-10 of 23