Activate your premium subscription today
ഇസ്ലാമാബാദ് ∙ പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ കൽക്കരി ഖനിയിൽ നടന്ന വെടിവയ്പ്പിൽ 20 പേർ കൊല്ലപ്പെട്ടു. സംഭവത്തിൽ ഒട്ടേറെ പേർക്ക് പരുക്കേറ്റു. 6 പേരുടെ നില ഗുരുതരമാണ്. പുലർച്ചെ അക്രമി സംഘം ഖനിയിൽ കടന്ന് വെടിയുതിർക്കുകയായിരുന്നു. ഒരു സംഘം ആയുധധാരികളായ ആളുകൾ ഡുക്കി പ്രദേശത്തെ ജുനൈദ് കൽക്കരി
കറാച്ചി (പാക്കിസ്ഥാൻ) ∙ കറാച്ചി വിമാനത്താവളത്തിനു സമീപം ഇന്നലെ രാത്രിയുണ്ടായ സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു. 11 പേർക്ക് പരുക്കേറ്റിട്ടുണ്ട്. സ്ഫോടനത്തെത്തുടർന്നുണ്ടായ തീപിടിത്തത്തിൽ പത്തോളം വാഹനങ്ങൾ കത്തിനശിച്ചു. ആക്രമണം നടത്തിയതു തങ്ങളാണെന്ന് ബലൂചിസ്ഥാൻ ലിബറേഷൻ ആർമി അവകാശപ്പെട്ടു.
കറാച്ചി∙ പാക്കിസ്ഥാനിലെ ബലുചിസ്ഥാനിൽ ആയുധധാരികൾ നടത്തിയ രണ്ടു വ്യത്യസ്ത ആക്രമണങ്ങളിൽ 33 പേർ കൊല്ലപ്പെട്ടു. മുസാഖേൽ ജില്ലയിലുണ്ടായ ആക്രമണത്തിൽ പഞ്ചാബ് പ്രവിശ്യയിൽനിന്നുള്ള 23 പേരാണു കൊല്ലപ്പെട്ടത്. ആയുധധാരികൾ ഇവരെ ബസിൽനിന്നു പിടിച്ചിറക്കി തിരിച്ചറിയൽരേഖ പരിശോധിച്ചാണു കൊലപ്പെടുത്തിയത്. ഇവരിൽ പലരും തെക്കൻ പഞ്ചാബിൽനിന്നുള്ളവരാണ്. ഖൈബർ പഖ്തുഖ്വയിൽനിന്നുള്ള ചിലരും കൊല്ലപ്പെട്ടവരിൽപ്പെടുന്നു.
ഇസ്ലാമാബാദ്∙ പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിലുണ്ടായ ഇരട്ടസ്ഫോടനത്തിൽ 28 മരണം. ഒട്ടേറെ പേർക്ക് പരുക്കേറ്റു. രാജ്യത്ത് നാളെ പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സ്ഫോടനം. ബലൂചിസ്ഥാനിലെ പിഷിൻ ജില്ലയിലെ ഖനോസായി പ്രദേശത്തുള്ള സ്വതന്ത്ര സ്ഥാനാർഥി അസ്ഫന്ദ്യാർ ഖാൻ കാക്കറിന്റെ ഓഫിസിന് പുറത്താണ് ആദ്യ സ്ഫോടനം നടന്നത്. സ്ഥാനാർഥിയുടെ തിരഞ്ഞെടുപ്പ് ഓഫിസിന് പുറത്ത് ബാഗിൽ സൂക്ഷിച്ച ബോംബാണ് പിന്നീട് റിമോട്ട് ടൈമർ ഉപയോഗിച്ച് പൊട്ടിത്തെറിച്ചതെന്ന് പൊലീസ് പറഞ്ഞു.
പാക്കിസ്ഥാനിൽ ഇറാൻ നടത്തിയ മിസൈലാക്രമണത്തിനു തിരിച്ചടിയായി ഇറാനിലേക്കു പാക്ക് വ്യോമാക്രമണം ഉണ്ടായതോടെ പശ്ചിമേഷ്യയിലെ പോരാട്ടമേഖല വിസ്തൃതമായിരിക്കുന്നു. മൂന്നുമാസം മുൻപ് ഇസ്രയേലിനെ ഹമാസ് ആക്രമിച്ചതോടെ തുടങ്ങിയതാണ് മേഖലയിലെ പോരാട്ടം. പ്രാദേശിക കളിക്കാരായ ഇസ്രയേൽ, ഹമാസ് നിയന്ത്രിത പലസ്തീൻ, ഇറാൻ, സിറിയ, ഇറാഖ്, ജോർദാനിലെയും ലബനനിലെയും ഹിസ്ബുല്ലകൾ, യെമനിലെ ഹൂതികൾ എന്നിവരും വിദേശശക്തികളായ യുഎസും ബ്രിട്ടനുമാണ് കളത്തിലുണ്ടായിരുന്നത്.
ബഗ്ദാദ് / ഇസ്ലാമാബാദ് ∙ ഇറാഖിലും പാക്കിസ്ഥാനും ഇറാൻ നടത്തിയ കടന്നാക്രമണങ്ങൾ മേഖലയിൽ പുതിയ സംഘർഷത്തിന് തിരികൊളുത്തി. പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ ഭീകരസംഘടനയുടെ 2 താവളങ്ങളിലാണു ചൊവ്വാഴ്ച ഇറാൻ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തിയത്.
ഇസ്ലാമാബാദ് ∙ ബലൂചിസ്ഥാൻ പ്രവിശ്യയിൽ ഇറാൻ മിസൈൽ ആക്രമണം നടത്തിയതിൽ പ്രതിഷേധിച്ച് കടുത്ത നീക്കവുമായി പാക്കിസ്ഥാൻ. ഇറാനിലെ പാക്ക് അംബാസഡറെ തിരിച്ചുവിളിച്ചു. സ്വന്തം രാജ്യത്തേക്കു പോയ ഇറാൻ അംബാസഡറോടു പാക്കിസ്ഥാനിലേക്കു തിരിച്ചുവരേണ്ടെന്നും ആവശ്യപ്പെട്ടു. മിസൈൽ– ഡ്രോൺ ആക്രമണത്തിന്റെ പിറ്റേന്നാണു
ഇസ്ലാമാബാദ്∙ പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിൽ നബിദിനാഘോഷത്തിനിടെ ഉണ്ടായ ചാവേർ സ്ഫോടനത്തിൽ 52 പേർ കൊല്ലപ്പെട്ടു. 50 പേർക്ക് പരുക്കേറ്റതായും റിപ്പോർട്ട്.
ഹരിദ്വാർ (ഉത്തരാഖണ്ഡ്) ∙ പാക്കിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം നേടാൻ ഇന്ത്യ ഇടപെടണമെന്ന് ബലൂചിസ്ഥാൻ പ്രവാസ സർക്കാരിന്റെ പ്രധാനമന്ത്രി നൈല ഖാരിദി പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അഭ്യർഥിച്ചു. പ്രധാനമന്ത്രി മോദിക്ക് ബലൂചിസ്ഥാൻ വിഷയം ഐക്യരാഷ്ട്രസംഘടനയിൽ ഉന്നയിക്കാൻ ഇപ്പോഴാണ് ഉചിതമായ അവസരമെന്നും നാളെ സ്ഥിതിഗതികൾ മാറാമെന്നും നൈല പറഞ്ഞു. ബലൂചിസ്ഥാന്റെ സ്വാതന്ത്ര്യത്തിനു ലോകരാജ്യങ്ങളുടെ പിന്തുണ തേടിയുള്ള യാത്രയുടെ ഭാഗമായാണ് നൈല ഇന്ത്യയിലെത്തിയത്.
ഇസ്ലാമാബാദ് ∙ ചാവേർ ആക്രമണത്തിനു പദ്ധതിയിട്ടെത്തിയ യുവതിയെ പാക്കിസ്ഥാനിലെ പ്രശ്നബാധിത മേഖലയായ ബലൂചിസ്ഥാനിൽ സുരക്ഷാസേന അറസ്റ്റ് ചെയ്തു. നിരോധിത സംഘടനയായ ബലൂച് ലിബറേഷൻ ഫ്രണ്ട് അംഗമായ മഹ്ബൽ ആണു ബലൂച് തലസ്ഥാനമായ ക്വറ്റയിൽനിന്നു പിടിയിലായത്.
Results 1-10 of 17