Activate your premium subscription today
ദുബായ് ∙ ഇറാനിൽ ജയിലിൽ കഴിയുന്ന സമാധാന നൊബേൽ ജേതാവ് നർഗീസ് മുഹമ്മദിയെ ആശുപത്രിയിലാക്കാൻ ജയിൽ അധികൃതർ അനുവദിച്ചതായി അവരുടെ മോചനത്തിനായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടന അറിയിച്ചു. 9 ആഴ്ചയായി ഹൃദയ സംബന്ധമായ അസുഖം മൂലം വിഷമിക്കുന്ന നർഗീസിനെ ആശുപത്രിയിലാക്കണമെന്ന അപേക്ഷ അധികൃതർ നേരത്തെ നിരസിച്ചിരുന്നു.
ദുബായ് ∙ 30 മാസത്തെ തടവിന് ഇറാൻ ശിക്ഷിച്ച നൊബേൽ സമ്മാന ജേതാവ് നർഗീസ് മുഹമ്മദിയുടെ ശിക്ഷ 6 മാസം കൂടി വർധിപ്പിച്ചു. ജയിലിൽ ഒപ്പമുണ്ടായിരുന്ന മറ്റൊരു രാഷ്ട്രീയ തടവുകാരിയുടെ വധശിക്ഷയ്ക്കെതിരെ പ്രതിഷേധിച്ചതിനാണ് പുതിയ ശിക്ഷ. ശിരോവസ്ത്രം ധരിക്കാത്തതിന്റെ പേരിൽ പൊലീസ് കസ്റ്റഡിയിലെടുത്ത കുർദ് യുവതി മഹ്സ അമിനി (22) 2022 സെപ്റ്റംബറിൽ കൊല്ലപ്പെട്ടതിനെ തുടർന്ന് ഇറാനിൽ സ്ത്രീകൾ നടത്തിയ വലിയ പ്രക്ഷോഭത്തിന്റെ നേതൃസ്ഥാനത്തുണ്ടായിരുന്നത് നർഗീസായിരുന്നു.
ടെഹ്റാൻ∙ ഇറാനിൽ ജയിലിലടച്ച നൊബേൽ സമ്മാന ജേതാവ് നർഗീസ് മുഹമ്മദിക്ക് (51) മറ്റൊരു കേസിൽ 15 മാസം കൂടി തടവുശിക്ഷ. കഴിഞ്ഞ 19ന് നർഗീസിന്റെ അഭാവത്തിൽ വിചാരണ നടത്തിയാണു ശിക്ഷ വിധിച്ചതെന്നു കുടുംബാംഗങ്ങൾ പറഞ്ഞു. 2021നു ശേഷം അഞ്ചാമത്തെ വിചാരണയാണ് പ്രമുഖ മനുഷ്യാവകാശ പ്രവർത്തകയായ നർഗീസ് മുഹമ്മദിക്കു നേരിടേണ്ടിവന്നത്.
ടെഹ്റാൻ∙ രാജ്യത്തിന് എിതരെ പ്രചാരണം നടത്തിയെന്നാരോപിച്ച് നൊബേൽ സമ്മാന ജേതാവ് നർഗീസ് മുഹമ്മദിക്ക് 15 മാസത്തെ അധിക തടവ് കൂടി വിധിച്ച് ഇറാൻ. നർഗീസ് മുഹമ്മദിയുടെ കുടുംബമാണു ഇതുസംബന്ധിച്ച വിവരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. കോടതി നടപടികൾ നർഗീസ് ബഹിഷ്കരിക്കുകയാണെന്നും ഡിസംബർ 19നുള്ള വിധിയിൽ കോടതി
ഹെൽസിങ്കി ∙ ഇറാനിൽ ജയിലിൽ കഴിയുന്ന നൊബേൽ സമ്മാന ജേതാവ് നർഗീസ് മുഹമ്മദിക്ക് (51) വേണ്ടി അവരുടെ മക്കൾ പുരസ്കാരം ഏറ്റുവാങ്ങി. സ്ത്രീകളുടെ അവകാശ പ്രക്ഷോഭങ്ങൾക്കു നേതൃത്വം നൽകിയതിന്റെ പേരിലാണ് എൻജിനീയർ കൂടിയായ നർഗീസ് മുഹമ്മദിയെ ഭരണകൂടം ജയിലിൽ അടച്ചത്. നർഗീസിന്റെ മക്കളായ ഇരട്ടകൾ അലിയും കിയാനയും (17) ചേർന്നാണ് നോർവേയുടെ തലസ്ഥാനമായ ഓസ്ലോയിൽ ചേർന്ന ചടങ്ങിൽ പുരസ്കാരം ഏറ്റുവാങ്ങിയത്.
ഓസ്ലോ∙ ഇറാനിൽ തടവറയിൽ കഴിയുന്ന നർഗീസ് മുഹമ്മദിക്കു വേണ്ടി സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം മക്കൾ ഏറ്റുവാങ്ങി. നോർവേയിലെ ഓസ്ലോ സിറ്റി ഹാളിൽവച്ചായിരുന്നു പുരസ്കാര വിതരണം. നർഗീസിന്റെ 17 വയസ്സുകാരായ ഇരട്ടക്കുട്ടികൾ അലി, കിയാനി എന്നവരാണു പുരസ്കാരം ഏറ്റുവാങ്ങിയത്.
സ്വാതന്ത്ര്യം ആവോളം അനുഭവിക്കുന്ന ഒരു ജനതയാണ് നാം. പക്ഷേ സാങ്കേതികമായി സ്വാതന്ത്ര്യമുണ്ടെന്നും പറയുമ്പോഴും എന്തൊക്കെ, എവിടെയൊക്കെയാണ് കെട്ടുപാടുകൾ മുറുകുന്നതെന്നു എത്രപേർ അറിയുന്നുണ്ടാകും? സ്നേഹവും ചിലപ്പോൾ ഭയപ്പെടുത്തലും കൊണ്ടാണ് മനുഷ്യരുടെ, പ്രത്യേകിച്ച് സ്ത്രീകളുടെ സ്വാതന്ത്ര്യം നഷ്ടപ്പെട്ടു
Results 1-7