ആലപ്പുഴ, കൊല്ലം ജില്ലകളിലെ ആറ് നിയമസഭാ മണ്ഡലങ്ങളും കോട്ടയം ജില്ലയിലെ ഒരു നിയമസഭാ മണ്ഡലവും മാവേലിക്കര ലോക്സഭാ മണ്ഡലത്തിന്റെ പരിധിയിൽ വരുന്നു. നിലവിൽ കൊടിക്കുന്നിൽ സുരേഷ് ( കോൺഗ്രസ്) ആണ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. ചങ്ങനാശേരി, കുട്ടനാട്, മാവേലിക്കര, ചെങ്ങന്നൂര്‍, കുന്നത്തൂർ, കൊട്ടാരക്കര, പത്തനാപുരം നിയമസഭാ മണ്ഡലങ്ങൾ മാവേലിക്കര ലോക്സഭാ മണ്ഡലത്തിന്റെ പരിധിയിൽ വരുന്നു.