Activate your premium subscription today
ന്യൂഡൽഹി∙ ‘വാരിസ് പഞ്ചാബ് ദേ’ സംഘടനയുടെ നേതാവ് അമൃത്പാൽ സിങ്ങും (31) കശ്മീരിൽ നിന്നുള്ള എൻജിനീയർ റഷീദ് എന്ന അബ്ദുൽ റഷീദ് ഷെയ്ഖും (56) കനത്ത സുരക്ഷാ അകമ്പടിയോടെ ലോക്സഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തു. ജയിലിൽ കഴിയുന്ന ഇരുവർക്കും പരോൾ അനുവദിക്കാത്തതിനാലാണ് മറ്റുള്ളവർക്കൊപ്പം സത്യപ്രതിജ്ഞ ചെയ്യാൻ കഴിയാത്തത്. ഇരുവർക്കും കഴിഞ്ഞ ദിവസം പരോൾ കിട്ടി.
അമൃത്സറിൽ നിന്ന് ഒരു മണിക്കൂറോളം യാത്ര ചെയ്തു ഝല്ലൂർ ഖേര എന്ന സ്ഥലത്തെത്തുമ്പോൾ പഞ്ചാബിന്റെ മുഖച്ഛായ മാറുന്നു. തനി ഗ്രാമ പ്രദേശം. ചോളപ്പാടങ്ങൾക്കു നടുവിലൂടെ കടന്നുപോകുന്ന, പൊളിഞ്ഞു തുടങ്ങിയ ടാറിട്ട റോഡിലൂടെ ചെന്നെത്തുന്ന പ്രദേശത്തെ എല്ലാ വീടുകൾക്കു മുന്നിലും ഒരാളുടെ മുഖം പതിപ്പിച്ചിട്ടുണ്ട്; അമൃത്പാൽ സിങ്ങിന്റേത്. ഖലിസ്ഥാൻ അനുകൂലിയും ‘വാരിസ് പഞ്ചാബ് ദേ’ സംഘടനയുടെ നേതാവുമായ അമൃത്പാൽ സിങിന്റെ ഗ്രാമം. ദേശസുരക്ഷാ നിയമപ്രകാരം കഴിഞ്ഞ വർഷം ഏപ്രിലിൽ അറസ്റ്റിലായി ഇപ്പോൾ അസമിലെ ദിബ്രുഗഡ് ജയിലിൽ കഴിയുന്ന അമൃത്പാൽ സിങ് ലോക്സഭ തിരഞ്ഞെടുപ്പിൽ പഞ്ചാബിലെ ഖദൂർ സാഹിബ് മണ്ഡലത്തിൽ നിന്നു മത്സരിക്കുന്നുണ്ട്.
ന്യൂഡൽഹി∙ ഖലിസ്ഥാൻ വിഘടനവാദി അമൃത്പാൽ സിങ്ങിനെ പാർപ്പിച്ചിരിക്കുന്ന ജയിലിലെ സെല്ലിൽ വൻ സുരക്ഷാവീഴ്ച. അസമിലെ ദിബ്രുഗഡ് ജയിലിൽ അമൃത്പാല് കഴിയുന്ന സെല്ലിലെ തടവുകാരിൽനിന്നു സ്പൈ ക്യാം പേന, സ്മാർട്ട് ഫോൺ, സിംകാർഡ്, ടെലിവിഷൻ റിമോട്ട്, പെൻഡ്രൈവുകൾ, ബ്ലൂടുത്ത്, ഹെഡ്സെറ്റ് എന്നിവ പിടിച്ചെടുത്തു. അമൃത്പാലിനു പുറമെ എട്ടു കൂട്ടാളികൾ അദ്ദേഹത്തിന് ഒപ്പമുണ്ട്.
ലണ്ടൻ ∙ ബ്രിട്ടനിലെ ഖലിസ്ഥാൻ ലിബറേഷൻ ഫോഴ്സ് (കെഎൽഎഫ്) തലവൻ അവതാർ സിങ് ഖണ്ഡ (35) ആശുപത്രിയിൽ മരിച്ചു. രക്താർബുദം ബാധിച്ച് ഗുരുതരാവസ്ഥയിൽ ബർമിങ്ങാം നഗരത്തിലെ സാൻഡ് വെൽ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. അതേസമയം, ഖണ്ഡയെ വിഷം കൊടുത്തു കൊന്നതാണെന്ന് അനുയായികൾ ആരോപിച്ചു. മരണകാരണം സംബന്ധിച്ച ആശുപത്രി റിപ്പോർട്ട് പുറത്തുവന്നിട്ടില്ല.
രണ്ടാമതൊരു ഭിന്ദ്രൻവാല ഉണ്ടാകരുത് എന്ന പഞ്ചാബ് പൊലീസിന്റെ അലിഖിത നിയമമാണ് അമൃത്പാൽ സിങ്ങിന്റെ അറസ്റ്റിലൂടെ നടപ്പായത്. പാക്കിസ്ഥാൻ പിന്തുണയോടെ പ്രവർത്തിക്കുന്ന തീവ്രവാദ സംഘടനയായ ബബർ ഖൽസ ഇന്റർനാഷനലുമായി അമൃത്പാലിനുള്ള ബന്ധത്തെപ്പറ്റി കേന്ദ്ര, സംസ്ഥാന അന്വേഷണ ഏജൻസികൾ ആഴത്തിലുള്ള അന്വേഷണം നടത്തും.
ന്യൂഡൽഹി∙ ‘അറസ്റ്റ് അവസാനമല്ല, തുടക്കം മാത്രമാണ്, വാരിസ് പഞ്ചാബ് ദേയുടെ നേതാവായി തലപ്പാവു കെട്ടിയ അതേ ഗുരുദ്വാരയിൽ വച്ച് പൊലീസിനു മുന്നിൽ കീഴടങ്ങുന്നു’ എന്നാണ് ഖലിസ്ഥാൻ അനുകൂലി അമൃത്പാൽ സിങ് അറസ്റ്റിലായ ശേഷം പുറത്തു വിട്ട വിഡിയോയിൽ പറഞ്ഞത്. കസ്റ്റഡിയിൽ എടുക്കുന്നതിനു മുൻപു ചിത്രീകരിച്ചതാണിതെന്നു കരുതുന്നു. കടുത്ത ഇന്ത്യ വിരുദ്ധ നിലപാടുകാരനായ അമൃത്പാൽ ദുബായിൽ നിന്ന് കഴിഞ്ഞ വർഷമാണു പഞ്ചാബിലെത്തിയത്.
അമൃത്സർ∙ ഖലിസ്ഥാൻവാദിയും ‘വാരിസ് പഞ്ചാബ് ദേ’ നേതാവുമായ അമൃത്പാൽ സിങ് രാജ്യം വിടാതെ കീഴടങ്ങിയത് ഭാര്യ അറസ്റ്റിലാകുമെന്ന ഭയത്തെ തുടർന്നെന്നു റിപ്പോർട്ട്. അമൃത്പാൽ ഒളിവിൽ പോയതു മുതൽ അയാളുടെ ഭാര്യയായ കിരൺദീപ് കൗറിനെ നിരീക്ഷണത്തിലാക്കിയിരുന്നെന്ന്
ന്യൂഡൽഹി∙ ഖലിസ്ഥാൻ അനുകൂലിയും ‘വാരിസ് പഞ്ചാബ് ദേ’ സംഘടനയുടെ നേതാവുമായ അമൃത്പാൽ സിങ് (29) അറസ്റ്റിൽ. മോഗ ജില്ലയിലെ റോഡെ ഗ്രാമത്തിലുള്ള ഗുരുദ്വാര വളഞ്ഞ പഞ്ചാബ് പൊലീസിനു മുൻപാകെ ഇയാൾ കീഴടങ്ങുകയായിരുന്നു. പിന്നീട് ഇയാളെ അസമിലെ ദിബ്രുഗഡ് ജയിലിലേക്കു മാറ്റി.
ന്യൂഡൽഹി ∙ അന്വേഷണ ഏജൻസികളെ നെട്ടോട്ടം ഓടിച്ച ഖലിസ്ഥാൻ നേതാവ് അമൃത്പാൽ സിങ് കീഴടങ്ങിയത് 37 ദിവസത്തിനുശേഷം. പഞ്ചാബിലെ മോഗയിലെ ഗുരുദ്വാരയിൽ
അമൃത്സർ∙ ഖലിസ്ഥാൻ നേതാവ് അമൃത്പാൽ സിങ് പഞ്ചാബിലെ മോഗയിൽ കീഴടങ്ങി. അമൃത്പാലിനെ അറസ്റ്റ് ചെയ്തതായി പഞ്ചാബ് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. ഇന്നു പുലർച്ചെയോടെ മോഗ ജില്ലയിലെ ഒരു ഗ്രാമത്തിലെ ഗുരുദ്വാരയിൽ വച്ചാണ് കീഴടങ്ങിയതെന്നാണ് വിവരം. മോഗയിലെ പൊലീസ്
Results 1-10 of 47