Activate your premium subscription today
റായ്പുർ∙കൽക്കരി കുംഭകോണ കേസിൽ ചത്തീസ്ഗഢിലെ മുൻ കോൺഗ്രസ് സർക്കാരിലെ ഉന്നതരുമായി ബന്ധമുള്ളവരെ പ്രതിചേർത്ത് അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചു. മുൻ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്റെ ഓഫിസിലെ ഡപ്യൂട്ടി സെക്രട്ടറി ഉൾപ്പടെ 15 പേർക്കെതിരെയാണ് കുറ്റപത്രം. ചത്തീസ്ഗഢ് സാമ്പത്തിക കുറ്റകൃത്യ വിഭാഗവും അഴിമതി
ഛത്തീസ്ഗഡ് മുൻമുഖ്യമന്ത്രി ഭൂപേഷ് ബാഗേല് മത്സരിക്കുന്ന രാജ്നന്ദ്ഗാവ് മണ്ഡലത്തിലേക്കുള്ള യാത്രയിൽ വീടുകളുടെ സമീപത്ത് ചാണകം കൂട്ടിയിട്ടിരിക്കുന്നതു കാണാം. ചാണകം മെഴുകിയ മതിലുകള് ഇരുവശവുമുള്ള ഇടുങ്ങിയ വഴികളിലൂടെ വേണം പ്രചാരണം നടക്കുന്ന ചോഭറിലും രാംപുറിലുമെത്താൻ. ചാണകത്തെക്കുറിച്ച് എന്താ ഇത്ര പറയാൻ കാര്യമെന്നു ചോദിക്കാൻ വരട്ടെ. ഛത്തീസ്ഗഡ് രാഷ്ട്രീയത്തിൽ ചാണകത്തിനുള്ള പ്രാധാന്യം വലുതാണ്. കോൺഗ്രസിന്റെ രാഷ്ട്രീയ പ്രസംഗങ്ങളിൽ ഉയർന്നു കേൾക്കുന്നതും ചാണകവിഷയം തന്നെ. ഭൂപേഷ് ബാഗേൽ മുഖ്യമന്ത്രിയായപ്പോഴാണ് കർഷകരിൽ നിന്നു ചാണകം സംഭരിക്കുന്ന ‘ഗോധൻ ന്യായ്’ പദ്ധതി ആരംഭിച്ചത്. പശുവുമായി ബന്ധപ്പെട്ട ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ അടയാളമായി കൂടിയാണ് ഈ പദ്ധതിയെ പലരും കണ്ടത്. 2020 ജൂലൈ 20 മുതലാണ് സർക്കാർ ചാണകം വാങ്ങാൻ തുടങ്ങിയത്. മൂന്നു വർഷത്തിനിടെ മാത്രം കിലോയ്ക്ക് രണ്ടു രൂപ നിരക്കിൽ 1.24 കോടി ക്വിന്റൽ ചാണകം വാങ്ങി. ഇത് വനിതാസ്വാശ്രയ സംഘങ്ങൾ വഴി വെർമി കംപോസ്റ്റ് ആക്കി മാറ്റുകയാണ് ചെയ്യുന്നത്. ചാണകം സംഭരിച്ച വകയിൽ 250 കോടിയിലേറെ രൂപ കർഷകർക്ക് കോൺഗ്രസ് സർക്കാർ നൽകി.
റായ്പുർ∙ മഹാദേവ് വാതുവയ്പ് ആപ് കേസിൽ ഛത്തീസ്ഗഡ് മുൻമുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെതിരെ കേസെടുത്തു. വിശ്വാസലംഘനം, വഞ്ചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അദ്ദേഹത്തിനെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്തത്. മഹാദേവ് ആപ്പിൻ്റെ പ്രമോട്ടർമാർ ഭൂപേഷ് ബാഗേലിന് 508 കോടി രൂപ നൽകിയതായി ഇ.ഡി നേരത്തെ അവകാശപ്പെട്ടിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ബാഗേലിനെതിരെ കേസെടുത്തത്.
ന്യൂഡൽഹി∙ ഇന്നലെ നടന്ന കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് സമിതി യോഗം അവസാനിച്ചത് ആറു സംസ്ഥാനങ്ങളിലേക്കുള്ള മുഴുവൻ സ്ഥാനാർഥികളുടെയും കാര്യത്തിൽ ഏകദേശ ധാരണയായ ശേഷം. അതേസമയം, കർണാടകയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ സീറ്റായിരുന്ന കൽബുർഗിയിൽ ആരെ കളത്തിലിറക്കും എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ചില സീറ്റുകളിലെ അവസാനവട്ട ചർച്ചകൾ കൂടി പൂർത്തിയായശേഷം ഇന്ന് അന്തിമ സ്ഥാനാർഥി പട്ടിക പുറത്തിറക്കും.
സംസ്ഥാന ബജറ്റ് ചാണകം കൊണ്ട് നിർമിച്ച പെട്ടിയിൽ വച്ച് ഫോട്ടോയ്ക്കായി ഉയർത്തിക്കാട്ടിയ മുഖ്യമന്ത്രി ആരാണ്? അദ്ദേഹം ഏത് പാർട്ടിയുടെ നേതാവായിരിക്കും? ഈ ചോദ്യത്തിന് നിങ്ങളുടെ മനസ്സിലെ ചിത്രം ആരുടേതാണ്? ഛത്തീസ്ഗഡ് മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഭൂപേഷ് ബാഗേലായിരുന്നു അത്.
റായ്പുർ∙ ഛത്തീസ്ഗഡ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ മധുരപ്രതികാരം. ഏറെ ആകാംഷകൾ നിറച്ച് 90 സീറ്റുകളിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ ബിജെപി 55 സീറ്റുകളിൽ ലീഡ് ചെയ്ത് ഭരണം ഉറപ്പിച്ചു. ഭരണതുടർച്ച ലക്ഷ്യമിട്ടിറങ്ങിയ കോൺഗ്രസിന് 32 സീറ്റുകളിലേ ലീഡ് നേടാനായുള്ളൂ.
റായ്പുർ∙ 508 കോടി രൂപയുടെ മഹാദേവ് വാതുവയ്പ് ആപ്പിനെതിരായ കേസുമായി ബന്ധപ്പെട്ട് ഈ മാസം ആദ്യം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്ത ഡ്രൈവർ അസിം ദാസ്, ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെതിരെ നേരത്തെ നൽകിയ മൊഴി പിൻവലിച്ചു. തന്നെ ‘ബലിയാടാക്കപ്പെടുന്നു’ എന്നു പറഞ്ഞാണ് മൊഴി പിൻവലിച്ചത്.
ന്യൂഡൽഹി ∙ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെ ലക്ഷ്യമിട്ടുള്ള എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നീക്കത്തിനെതിരെ കോൺഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് ഇഡി ഉയർത്തിയ ആരോപണം രാഷ്ട്രീയപ്രേരിതമാണെന്നും കമ്മിഷൻ ഇടപെടണമെന്നും അഭിഷേക് സിങ്വിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സംഘം ആവശ്യപ്പെട്ടു.
റായ്പുർ∙ മഹാദേവ് വാതുവയ്പ്പ് ആപ്പുമായി ബന്ധപ്പെട്ട വിവാദത്തിൽ തനിക്കെതിരെ നടക്കുന്ന വ്യക്തിഹത്യയ്ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മിഷൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ. തിരഞ്ഞെടുപ്പിനു ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ തന്റെ പ്രതിച്ഛായ കളങ്കപ്പെടുത്താനായി നടക്കുന്ന ശ്രമങ്ങൾക്കെതിരെ കമ്മിഷൻ
ഛത്തീസ്ഗഡ് എന്നാൽ 36 കോട്ടകൾ എന്നാണർഥം. എന്നാൽ, രാഷ്ട്രീയമായി ഇപ്പോൾ ഛത്തീസ്ഗഡിൽ 36ന് അത്ര പ്രാധാന്യമില്ല. 46 ആണ് ഇവിടെ പാർട്ടികളുടെ മനക്കോട്ടയിലെ സംഖ്യ. 90 സീറ്റുള്ള നിയമസഭയിൽ 46 സീറ്റ് വേണം ഭരണം നേടാൻ. ഇതിൽ ബസ്തർ മേഖലയിലേതുൾപ്പെടെ 20 സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പു നാളെയാണ്; ബാക്കി 70 സീറ്റിലേക്ക് 17നും.
Results 1-10 of 63