Activate your premium subscription today
പാലക്കാട്∙ ചേലക്കരയിലും പാലക്കാടും നിർബന്ധമായും പോകണമെന്ന് നേതൃത്വം ആവശ്യപ്പെട്ടതു കൊണ്ടാണ് പ്രചാരണത്തിന് എത്തിയതെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. തന്നെ സ്ഥാനാർഥിയാക്കണമെന്ന് ആവശ്യപ്പെട്ട് ഡിസിസി അയച്ച കത്ത് നേരത്തെ തന്നെ വാട്സാപ്പിൽ കിട്ടിയിരുന്നു. പ്രഖ്യാപനം വന്നപ്പോൾ ഡിലീറ്റ് ചെയ്തു. ഡിലീറ്റ് ചെയ്യാത്തവരുടെ കൈയ്യിൽനിന്നായിരിക്കും കത്ത് ചോർന്നത്. സ്ഥാനാർഥിയാകാൻ താൽപര്യമുണ്ടോയെന്നു ചോദിക്കാമായിരുന്നു. നേതാക്കൾ ചോദിച്ചില്ലെന്നു കരുതി മുഖം വീർപ്പിച്ചു മാറിനിൽക്കുന്നതു ശരിയല്ല. തന്റെ തട്ടകം തിരുവനന്തപുരമായിരിക്കും. വട്ടിയൂർക്കാവുമായുള്ളത് കുടുംബ ബന്ധമാണെന്നും മുരളീധരൻ മനോരമ ഓൺലൈനോടു പറഞ്ഞു.
കോൺഗ്രസിന് വോട്ട് ചെയ്തിട്ട് കാര്യമില്ലെന്നും അവർ ബിജെപിയിലേക്ക് പോകുമെന്നും കെ.മുരളീധരൻ പറഞ്ഞുവെന്ന അവകാശവാദത്തോടെ ഒരു വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ ഈ പ്രചാരണം തെറ്റാണെന്ന് അന്വേഷണത്തിൽ വ്യക്തമായി.വാസ്തവമറിയാം ∙ അന്വേഷണം "നിങ്ങൾ കോൺഗ്രസിന് വോട്ട് കൊടുത്തിട്ട് പ്രയോജനം ഇല്ല.
പാലക്കാട്∙ ഉപതിരഞ്ഞെടുപ്പിൽ മത്സരം യുഡിഎഫും എൽഡിഎഫും തമ്മിലാണെന്ന് കെ.മുരളീധരൻ. ബിജെപി അപ്രസക്തമായിക്കൊണ്ടിരിക്കുകയാണ്. പാലക്കാട്ട് യുഡിഎഫിന് വിജയം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിനായി പ്രചാരണത്തിന് എത്തിയതായിരുന്നു മുരളീധരൻ.
പിണക്കം ഉള്ളിലൊതുക്കി ഉപതിരഞ്ഞെടുപ്പിന്റെ അവസാനലാപ്പിൽ കെ. മുരളീധരൻ പാലക്കാട് പ്രചരണത്തിനെത്തുന്നു. ഉപതിരഞ്ഞെടുപ്പ് പ്രചരണത്തിന് താനുണ്ടാകില്ലെന്ന് ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ തന്നെ മുരളീധരൻ പറഞ്ഞിരുന്നു. കഴിഞ്ഞ ആഴ്ചയും നിലപാട് ആവർത്തിച്ച മുരളിയോട് പ്രചരണത്തിന് എത്തണമെന്ന് നേതൃത്വം ആവശ്യപ്പെടുകയായിരുന്നു. സ്ഥാനാർഥിയായ രാഹുൽ മാങ്കൂട്ടത്തിലും മുരളീധരനോട് ഫോണിൽ സംസാരിച്ചതായാണ് വിവരം.
ഷാർജ ∙ ദേശീയതലത്തിൽ കോൺഗ്രസുമായി സഖ്യം വേണ്ടെന്നും, ബിജെപി അത്ര വലിയ ശത്രുവല്ലെന്നും പ്രഖ്യാപിക്കാൻ ഒരുങ്ങുന്ന പാർട്ടി കോൺഗ്രസ് പ്രമേയത്തിന്റെ ഉദ്ഘാടനമാണ് ഇന്നലെ പാലക്കാട് നടന്നതെന്നു കോൺഗ്രസ് നേതാവ് കെ. മുരളീധരൻ.
ഷാർജ∙ ദേശീയതലത്തിൽ കോൺഗ്രസുമായി സഖ്യം വേണ്ടെന്നും, ബിജെപി അത്ര വലിയ ശത്രുവല്ലെന്നും പ്രഖ്യാപിക്കാൻ ഒരുങ്ങുന്ന പാർട്ടി കോൺഗ്രസ് പ്രമേയത്തിന്റെ ഉദ്ഘാടനമാണ് ഇന്നലെ പാലക്കാട് നടന്നതെന്നു കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. കൊടകര കുഴൽപ്പണ കേസിൽ നിൽക്കക്കള്ളിയില്ലാതെ നടക്കുന്ന ബിജെപിയെ സഹായിക്കാൻ വേണ്ടിയുള്ള നാടകമായിരുന്നു ഇന്നലത്തേത്. നാടകം തുടക്കത്തിലെ പൊളിഞ്ഞു. ഇപ്പോൾ പെട്ടിയിലാണ് പരാതി. ആരാണ് പെട്ടി കൊണ്ടുപോകാത്തത്? മാറാനുള്ള വസ്ത്രം പെട്ടിയിലല്ലേ കൊണ്ടുപോകുന്നത്? ഉടുതുണിയില്ലാതെ നടക്കാൻ പറ്റുമോ? പെട്ടിയിൽ പണമാണെന്ന് ആരു പറഞ്ഞു. ഇവിടേക്കു വരുമ്പോൾ പെട്ടിയിലാണ് ഞാനും വസ്ത്രങ്ങൾ കൊണ്ടുവന്നത്. ഇവിടേക്കു പണം കടത്തിയെന്നു പറയുമോ? – മുരളീധരൻ ചോദിച്ചു.
ഷാർജ ∙ പ്രിയദർശിനി പബ്ലിക്കേഷനുമായി ബന്ധപ്പെട്ട പരിപാടികളിൽ പങ്കെടുക്കാൻ കെ. മുരളീധരൻ 6നു ഷാർജയിൽ എത്തും.
കോഴിക്കോട്∙ പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിനായി ഈ മാസം 10നു പ്രചാരണത്തിന് എത്തുമെന്ന് കെ.മുരളീധരൻ. പാർട്ടി ആവശ്യപ്പെട്ടാൽ നേരത്തെ എത്തും. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തണമെന്ന പ്രതിപക്ഷ നേതാവിന്റെ സന്ദേശം ശ്രദ്ധയിൽപ്പെട്ടില്ല. പ്രതിപക്ഷ നേതാവുമായി സ്വത്ത് തർക്കമോ മറ്റു പ്രശ്നങ്ങളോയില്ല. തദ്ദേശ തിരഞ്ഞെടുപ്പിൽ ചുമതലയുള്ള പാലക്കാട്ടെ പ്രവർത്തകർക്ക് വേദനയുണ്ടാകുന്ന യാതൊന്നും തന്റെ ഭാഗത്തുനിന്നും ഉണ്ടാകില്ലെന്നും കെ.മുരളീധരൻ പറഞ്ഞു.
പാലക്കാട് ∙ ഉപതിരഞ്ഞെടുപ്പു നടക്കുന്ന പാലക്കാട് നിയമസഭാ മണ്ഡലത്തിൽ കത്തു വിവാദം. കെ.മുരളീധരനെ സ്ഥാനാർഥിയാക്കണമെന്ന് ആവശ്യപ്പെട്ടു പാലക്കാട് ജില്ലാ കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിന് അയച്ച കത്താണു പുറത്തുവന്നത്.
തിരുവനന്തപുരം∙ കണ്ണൂർ വിസി പുനർനിയമനത്തിന് സർക്കാർ ഉപയോഗിച്ച തന്ത്രം ഗവർണർ തിരിച്ച് ഉപയോഗിച്ച് സർക്കാരിനെ വെട്ടിലാക്കിയെന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. അധ്യാപകർക്കും ജീവനക്കാർക്കും ക്ഷാമബത്ത, ശമ്പള കുടിശ്ശിക, സറണ്ടർ അടക്കമുള്ള ആനുകൂല്യങ്ങൾ നിഷേധിച്ച സർക്കാരിനെതിരെ കെപിസിടിഎ,
Results 1-10 of 456