Activate your premium subscription today
ഭഗീരഥി വിഹാറിൽ ആൾക്കൂട്ടത്തിനു നടുവിലേക്കു വന്നുനിന്ന വാഹനത്തിൽനിന്ന് കനയ്യ കുമാർ ഇറങ്ങി. ബോണറ്റിൽ ചവിട്ടി വണ്ടിയുടെ മുകളിലേക്കു കയറി. വലതുകാൽ ഉയർത്തി ഇരുകൈകളും വിരിച്ചുപിടിച്ച് ബാഹുബലി സ്റ്റൈലിൽ ഒരു പോസ്. ഏറെ നേരത്തെ കാത്തുനിൽപിന്റെ മുഷിപ്പ് മറന്ന ആൾക്കൂട്ടം ആർപ്പുവിളിച്ചു. കഴിഞ്ഞ ദിവസം പ്രചാരണത്തിനിടെ ആക്രമണം നേരിട്ടതിനാൽ സുരക്ഷയൊരുക്കി കനയ്യയ്ക്കൊപ്പം യുവാക്കളുടെ സംഘമുണ്ട്.
ന്യൂഡൽഹി ∙ നോർത്ത് ഈസ്റ്റ് ഡൽഹി കോൺഗ്രസ് സ്ഥാനാർഥി കനയ്യ കുമാറിനെ ആക്രമിക്കുന്നതിന്റെ വിഡിയോദൃശ്യങ്ങൾ പുറത്തുവിട്ട് അക്രമികളും. അക്രമികളെന്ന് സംശയിക്കുന്നവരിൽ രണ്ടുപേരാണ് വിഡിയോ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. രാജ്യത്തെ വിഭജിക്കുന്ന തരത്തിലുള്ള മുദ്രാവാക്യം മുഴക്കുകയും സൈന്യത്തെ അപമാനിക്കുന്ന
ന്യൂഡൽഹി ∙ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ നോർത്ത് ഈസ്റ്റ് ഡൽഹിയിലെ കോൺഗ്രസ് സ്ഥാനാർഥി കനയ്യ കുമാറിനു നേരെ ആക്രമണം. നന്ദ്നഗരിയിൽ വച്ചാണു സംഭവം. പൂമാല അണിയിക്കാനെന്ന വ്യാജേന എത്തിയ സംഘം കനയ്യയെയും സംഘത്തെയും കയ്യേറ്റം ചെയ്യുകയായിരുന്നു. കനയ്യയുടെ ഒപ്പമുണ്ടായിരുന്നവർ ആക്രമണം തടയാൻ ശ്രമിച്ചു. ഒപ്പമുണ്ടായിരുന്ന ആം ആദ്മി പാർട്ടി വനിതാ കൗൺസിലർ ഛായ ഗൗരവ് ശർമയോട് അക്രമികൾ അപമര്യാദയായി പെരുമാറിയെന്നും പരാതിയുണ്ട്.
‘ഹാഥി ഘോടാ പാൽക്കി, ജയ് കനയ്യ ലാൽ കി...’. ആനയും കുതിരയും പല്ലക്കുകളുമെത്തി, കനയ്യ ലാൽ ജയിക്കട്ടെ എന്ന ഭജൻ പാടിയാണു കോൺഗ്രസ് സ്ഥാനാർഥി കനയ്യ കുമാറിനെ ആൾക്കൂട്ടം ആനയിച്ചുകൊണ്ടു പോകുന്നത്. ദ്വാരകയിലേക്കു വരുന്ന ശ്രീകൃഷ്ണനാണു വടക്കേയിന്ത്യൻ പാട്ടിലെ നായകൻ. ആരവങ്ങൾക്കു നടുവിൽ നിന്ന് 'ഐ ആം കനയ്യ കുമാർ, ലോർഡ് കൃഷ്ണ വാസ് ബോൺ ഇൻ ജയിൽ. യു ആൾസോ സെന്റ് മി ടു ജയിൽ' എന്നു കനയ്യ കുമാർ വിളിച്ചു പറയുന്നു. മുൻപ് രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടച്ചതിനു മോദിയെ ചൂണ്ടിയാണു പരാമർശം. അതു കേട്ടതോടെ ധം ധം ധം ധാണ്ഡിയാരെ, ദേഘോ ആയാ കനയ്യാരെ, സബ്കാ പ്യാരാ...എന്നാർത്തു വിളിക്കുന്ന ജനക്കൂട്ടം. ‘ജോർ സെ ബോലോ ആസാദി’ എന്നാവർത്തിച്ചു പാടി രാജ്യമൊട്ടാകെ ആരാധകരെ സൃഷ്ടിച്ച പഴയ കനയ്യ കുമാറല്ല ഇപ്പോൾ ഈസ്റ്റ് ഡൽഹിയിലെ കോൺഗ്രസ് സ്ഥാനാർഥിയായ കനയ്യ കുമാർ. ഭരണഘടനയെ സംരക്ഷിക്കാൻ സർവമത പ്രാർഥന നടത്തിയിറങ്ങിയ കനയ്യ കുമാറാണിത്. ഹിന്ദു, സിഖ്, മുസ്ലിം, ക്രൈസ്തവ, ബുദ്ധ പുരോഹിതൻമാരുടെ സാന്നിധ്യത്തിൽ സവർമത പ്രാർഥനയും ഹവനവും നടത്തിയാണു കനയ്യ കഴിഞ്ഞ ദിവസം പത്രിക നൽകാനിറങ്ങിയത്. അഞ്ചു വർഷം മുൻപ് ചെങ്കൊടിയേന്തിയ ചുവപ്പു പടയുടെ ആവേശക്കുതിപ്പിനൊപ്പം അരിവാൾ നെൽക്കതിരുള്ള ഷാൾ തോളിൽ ചുറ്റി ബിഹാറിൽ വോട്ട് തേടിയ ഒരു കനയ്യ കുമാറുണ്ട്. അതിൽനിന്നു പാടെ മാറി കോൺഗ്രസ്, ആം ആദ്മി പാർട്ടി ചിഹ്നങ്ങൾ പതിച്ച ഷാളുകൾ ഇഴപരിച്ചു കഴുത്തിൽ ചുറ്റിയ കനയ്യ കുമാറിനെയാണ് ഡൽഹിയിൽ കണ്ടത്. വിദ്യാർഥി രാഷ്ട്രീയത്തിൽ നിന്നുയർന്നു വന്ന് രണ്ടാം തവണയും ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കനയ്യ കുമാറിന്റെ രണ്ടു തിരഞ്ഞെടുപ്പു കാലങ്ങളിലൂടെയാണ് ഈ യാത്ര.
ഈസ്റ്റ് ബാബർപുരിലെ ഇന്ത്യാ സഖ്യം ഓഫിസിനു മുന്നിലെ കമാനം മാറ്റത്തിന്റെ പ്രതീകമാണ്! കമാനത്തിൽ ഡൽഹിയിലെ കോൺഗ്രസിന്റെ ഇടക്കാല അധ്യക്ഷൻ ദേവേന്ദർ യാദവിന്റെ തലപ്പടം വെട്ടി ഒട്ടിച്ചിരിക്കുന്നു. പശയുടെ നനവ് മാറിയിട്ടില്ല. മുൻ അധ്യക്ഷൻ അർവീന്ദർ സിങ് ലവ്ലിയുടെ തല അതിനടിയിൽ നിന്ന് നിഴൽപോലെ എത്തിനോക്കുന്നു.
ആസാദി മുദ്രാവാക്യങ്ങൾ പാട്ടായി കേട്ട് ഏറ്റുപാടാൻ കൂടുന്നവരാണു കനയ്യ കുമാറിന്റെ കേൾവിക്കാരിലേറെയും. പ്രചാരണയോഗങ്ങളുടെ തിരക്കിൽ കനയ്യയ്ക്ക് ആസാദി മുദ്രാവാക്യം ചൊല്ലിക്കൊടുക്കാൻ നേരമില്ല. യുഡിഎഫ് പ്രചാരണത്തിന് ആലപ്പുഴയിലെത്തിയ കനയ്യ കുമാറിനോട് അരൂർ വല്ലേത്തോട്ടിൽ സദസ്സ് ഈ ആവശ്യമുന്നയിച്ചപ്പോൾ, കനയ്യ ഒരു വാക്കു കൊടുത്തു: യുഡിഎഫിനെ ജയിപ്പിക്കുക. ഞാൻ വീണ്ടും വരാം. നമുക്ക് ഒന്നിച്ചു പാടാം. 400 സീറ്റ് നേടുമെന്ന എൻഡിഎ അവകാശവാദത്തെ കനയ്യ ഖണ്ഡിക്കുന്നത് ഇന്ത്യ മുഴുവൻ പ്രചാരണത്തിനു പോകുന്ന അനുഭവങ്ങളിൽനിന്നാണ്. ‘ചില മാധ്യമങ്ങളെ സ്വാധീനിച്ചു ബിജെപി നടത്തുന്ന വെറും പ്രചാരണമാണത്. ഓരോ സംസ്ഥാനത്തിന്റെ കണക്കെടുത്താൽ ആകെ 400 സീറ്റ് ഒരിക്കലും കിട്ടില്ലെന്നു കാണാം.’
ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഡൽഹിയിലെ 3 സീറ്റുകളിലേക്കും പഞ്ചാബിലെ 6 സീറ്റുകളിലേക്കും ഉത്തർപ്രദേശിലെ ഒരു സീറ്റിലേക്കുംസ്ഥാനാർഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്. ഡൽഹി നോർത്ത് ഈസ്റ്റിൽ കോൺഗ്രസ് സ്ഥാനാർഥിയായി കനയ്യ കുമാർ മത്സരിക്കും. ഇവിടെമനോജ് തിവാരിയാണ് ബിജെപി സ്ഥാനാർഥി. ചാന്ദ്നി ചൗക്കിൽ
പട്ന ∙ കോൺഗ്രസ് യുവനേതാവ് കനയ്യ കുമാറിനെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഭാഗൽപുർ, മഹാരാജ് ഗഞ്ച് മണ്ഡലങ്ങളിലേക്കു പരിഗണിക്കുന്നു. കനയ്യ കുമാറിന്റെ തട്ടകമായ ബേഗുസരായി സിപിഐക്കു വിട്ടു കൊടുത്തതിനാലാണു മറ്റു മണ്ഡലങ്ങൾ തേടുന്നത്. കനയ്യ കുമാർ ബിഹാറിൽ നിന്നു ലോക്സഭയിലേക്കു മൽസരിക്കണമെന്നു കോൺഗ്രസ് ഹൈക്കമാൻഡിനു
പട്ന∙ ബേഗുസരായി ലോക്സഭാ മണ്ഡലത്തിൽ വീണ്ടും മൽസരിക്കാമെന്ന കോൺഗ്രസ് യുവതാരം കനയ്യ കുമാറിന്റെ മോഹത്തിനു തിരിച്ചടി. ബേഗുസരായി മണ്ഡലത്തിനായുള്ള സിപിഐ ജനറൽ സെക്രട്ടറി ഡി.രാജയുടെ പിടിവാശിക്ക് ആർജെഡിയും കോൺഗ്രസും വഴങ്ങി. സിപിഐയുടെ അവധേഷ് റായിയാണു ബേഗുസരായിയിൽ ഇന്ത്യാസഖ്യ സ്ഥാനാർഥി. ഇന്ത്യാസഖ്യ സീറ്റു
പട്ന ∙ കോൺഗ്രസ് യുവനേതാവ് കനയ്യ കുമാറിനു ബിഹാറിൽ ലോക്സഭാ സീറ്റു നിഷേധിക്കാൻ അണിയറ നീക്കം. കനയ്യ കുമാറിനു സ്വാധീനമുള്ള ബേഗുസരായി സീറ്റ് കോൺഗ്രസിനു വിട്ടു കൊടുക്കാൻ ആർജെഡി നേതൃത്വം തയാറല്ലെന്നാണു സൂചനകൾ. ബേഗുസരായി സീറ്റിൽ ആർജെഡി തന്നെ മത്സരിക്കുകയോ സിപിഐക്കു വിട്ടു കൊടുക്കുകയോ ചെയ്യും. സിപിഐ വിട്ടു
Results 1-10 of 54