Activate your premium subscription today
തിരുവനന്തപുരം∙ സ്വകാര്യ ബസുകള്‍ക്കു 140 കിലോ മീറ്ററില്‍ കൂടിയ ദൂരത്തിനു പെര്‍മിറ്റ് അനുവദിക്കേണ്ടതില്ലെന്ന പുതിയ മോട്ടര്‍ വാഹന സ്കീമിലെ വ്യവസ്ഥ റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാനുള്ള നടപടികളുമായി കെഎസ്ആര്‍ടിസി മുന്നോട്ട്. സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ ഹൈക്കോടതി ഡിവിഷന് ബെഞ്ചിനെ സമീപിക്കാന്‍ ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാര്‍ കെഎസ്ആര്‍ടിസി സിഎംഡിക്ക് നിര്‍ദേശം നല്കി. ദീര്‍ഘദൂര റൂട്ടുകളില്‍ പ്രീമിയം സൂപ്പര്‍ക്ലാസ് എസി ബസുകള്‍ ഇറക്കി വരുമാനം വര്‍ധിപ്പിക്കാനുള്ള കെഎസ്ആര്‍ടിസിയുടെ നീക്കങ്ങള്‍ക്കാണ് ഹൈക്കോടതി വിധി തിരിച്ചടിയായത്.
പമ്പ ∙ ശബരിമല തീർഥാടകർക്കായി വെർച്വൽ ക്യൂ ബുക്കിങ്ങിനോടൊപ്പം കെഎസ്ആർടിസി ഓൺലൈൻ ടിക്കറ്റ് സംവിധാനവും ഏർപ്പാടാക്കുമെന്ന് മന്ത്രി കെ.ബി.ഗണേഷ് കുമാർ. ദർശനം ബുക്ക് ചെയ്യുമ്പോൾ ടിക്കറ്റെടുക്കാനുള്ള ലിങ്കും അതിനൊപ്പമുണ്ടാകും. ശബരിമല ഒരുക്കങ്ങളുടെ അവലോകനത്തിനായി ചേർന്ന യോഗത്തിലാണ് തീരുമാനം. 40 പേരിൽ കുറയാത്ത സംഘത്തിന് 10 ദിവസം മുമ്പ് സീറ്റ് ബുക്ക് ചെയ്യാനാകും. സ്റ്റേഷനിൽനിന്നും 10 കിലോമീറ്ററിനകത്തു നിന്നുള്ള ദൂരത്താണെങ്കിൽ ബസ് അവിടെ ചെന്ന് ഭക്തരെ കയറ്റും.
കൊട്ടാരക്കര∙ സദാനന്ദപുരം അവധൂതാശ്രമത്തിലെ സന്യാസിമാരെ അധിക്ഷേപിക്കുകയും ആശ്രമത്തെ അപകീർത്തിപ്പെടുത്തുകയും ചെയ്ത മന്ത്രി കെ.ബി.ഗണേഷ്കുമാറിനെതിരെ നിയമനടപടികൾ ആരംഭിച്ചതായി ആശ്രമം മഠാധിപതി സ്വാമി ചിദാനന്ദ ഭാരതി, സ്വാമി അമൃതാനന്ദ ഭാരതി, പിആർഒ കെ.ആർ.രാധാകൃഷ്ണൻ എന്നിവർ പറഞ്ഞു. മുഖ്യമന്ത്രിക്കും
തിരുവനന്തപുരം∙ കെഎസ്ആർടിസിയുടെ പുതിയ ബസിൽ യാത്രക്കാരനായി ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാർ. പുതിയ പ്രീമിയം സൂപ്പർഫാസ്റ്റ് എസി ബസിലാണ് ടിക്കറ്റെടുത്ത് മന്ത്രി യാത്ര ചെയ്തത്. കെഎസ്ആർടിസിയുടെ പുതിയ സർവീസുകളും പുതിയ ബസുകളും കൂടുതൽ ജനകീയമാക്കുന്നതിനും ജനങ്ങളിലേക്ക് എത്തിക്കുന്നതിനും വേണ്ടിയാണ് മന്ത്രിയുടെ യാത്ര.
തിരുവനന്തപുരം∙ കാര്‍ യാത്രയില്‍ ചൈല്‍ഡ് സീറ്റ് നിര്‍ബന്ധമാക്കണമെന്ന മോട്ടര്‍ വാഹന വകുപ്പിന്റെ തീരുമാനം റദ്ദാക്കാന്‍ വിളിച്ച യോഗത്തില്‍ മന്ത്രി കെ.ബി.ഗണേഷ്കുമാര് ഉദ്യോഗസ്ഥരെ അടച്ചാക്ഷേപിച്ചെന്ന ആരോപണവുമായി, അതില്‍ പങ്കെടുത്ത നാറ്റ്പാക് ഉദ്യോഗസ്ഥന് രംഗത്ത്. നാറ്റ്പാക്കിലെ ഹൈവേ എന്‍ജിനീയറിങ് ഡിവിഷന് സീനിയര്‍ സയന്റിസ്റ്റ് സുബിന് ബാബുവാണ് യോഗത്തിലെ മന്ത്രിയുടെ പെരുമാറ്റത്തിനെതിരെ ആഞ്ഞടിച്ചത്.
തിരുവനന്തപുരം∙ കാറുകളില്‍ ചൈല്‍ഡ് സീറ്റ് ഉടൻ നടപ്പാക്കില്ലെന്ന് ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാര്‍. ഡിസംബര്‍ മുതല്‍ ചൈല്‍ഡ് സീറ്റ് നിര്‍ബന്ധമാക്കുമെന്ന് ഗതാഗത കമ്മിഷണര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതു തിരുത്തിയാണ് മന്ത്രി രംഗത്തെത്തിയത്. ഇക്കാര്യം കര്‍ശനമായി നടപ്പാക്കാന്‍ സര്‍ക്കാര്‍ ആലോചിച്ചിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. ബോധവല്‍ക്കരണം മാത്രമാണ് ഉദ്ദേശിച്ചത്. നിയമത്തില്‍ പറയുന്ന കാര്യം ഗതാഗത കമ്മിഷണര്‍ പറഞ്ഞുവെന്നേ ഉള്ളു. നടപ്പാക്കണോ എന്ന് തീരുമാനിക്കേണ്ടത് സര്‍ക്കാരാണ്. ബലം പ്രയോഗിച്ച് നടപ്പാക്കില്ല. കൂടിയാലോചന നടത്താന്‍ താന്‍ ഇവിടെ ഉണ്ടായിരുന്നില്ലെന്നും മന്ത്രി പറഞ്ഞു.
വാഹനങ്ങളില്‍ നിയമപരമായ രീതിയില്‍ കൂളിങ് പേപ്പര്‍ ഉപയോഗിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കിയിട്ടുണ്ടെന്നും മോട്ടര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരും പൊലീസ് ഉദ്യോഗസ്ഥരും ഈ വിധി കൃത്യമായി പാലിക്കണമെന്നും ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാര്‍. കോടതി വിധിയെ സ്വാഗതം ചെയ്യുന്നു.
തിരുവനന്തപുരം∙ സ്വിഫ്റ്റ് ബസിലെ ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കും മുന്നറിയിപ്പുമായി ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാര്‍. ഡ്രൈവര്‍മാര്‍ വളരെ ശ്രദ്ധയോടെ വാഹനമോടിക്കണമെന്നും കണ്ടക്ടര്‍മാര്‍ മര്യാദയോടെ പെരുമാറണമെന്നും മന്ത്രി പറഞ്ഞു. സ്വിഫ്റ്റിലെ കണ്ടക്ടര്‍മാര്‍ അപമര്യാദയായി പെരുമാറുന്നതിനെക്കുറിച്ചും ഡ്രൈവര്‍മാര്‍ അശ്രദ്ധമായും അമിതവേഗത്തിലും ബസ് ഓടിക്കുന്നതിനെക്കുറിച്ചും നിരന്തരമായി പരാതി ലഭിക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പു നല്‍കുന്നതെന്ന് മന്ത്രി സമൂഹമാധ്യമത്തില്‍ പങ്കുവച്ച വിഡിയോയില്‍ പറഞ്ഞു.
തിരുവനന്തപുരം∙ മേയർ ആര്യ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എംഎൽഎയും സുഹൃത്തുക്കളും കൂടി വഴിയിൽ തടഞ്ഞ കെഎസ്ആർടിസി ബസിന്റെ ഡ്രൈവർ എച്ച്.യദു മന്ത്രി കെ.ബി.ഗണേഷ്കുമാറിനെ നേരിൽ കണ്ട് പരാതി നൽകി. കെഎസ്ആർടിസി ഡ്രൈവിങ് സ്കൂളിലെ ആദ്യ ബാച്ചിന് ലൈസൻസ് കൈമാറുന്ന ചടങ്ങിലായിരുന്നു സംഭവം. പിരിച്ചുവിട്ട തന്നെ തിരിച്ചെടുക്കാത്തതിൽ നേരിട്ടു പരാതി പറയാനാണ് വന്നതെന്ന് യദു പറഞ്ഞു. പരാതി എഴുതിത്തരാനായിരുന്നു മന്ത്രിയുടെ മറുപടി. നേരത്തേ രണ്ടു തവണ നൽകിയെന്ന് യദു വിശദീകരിച്ചു. ‘ അത് ഓഫിസിൽ അല്ലേ, ഒരെണ്ണം എനിക്ക് നേരിട്ട് തരണം ’ എന്നായി ഗണേഷ്. ഉടൻ യദു പരാതി തയാറാക്കി മന്ത്രിക്കു കൈമാറുകയായിരുന്നു.
തിരുവനന്തപുരം∙ ‘‘വെറും വാക്ക് പറയാറില്ല, ചെയ്യുവാന്‍ പറ്റുന്ന കാര്യമേ പറയൂ, പറയുന്ന കാര്യം ചെയ്യും. കെഎസ്ആര്‍ടിസി ഡ്രൈവിങ് സ്കൂള്‍ ആരംഭിക്കുമെന്ന് പറഞ്ഞു, ആരംഭിച്ചു. ആദ്യ ബാച്ചിന് ലൈസന്‍സും വിതരണം ചെയ്യുന്നു’’– ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാര്‍ സമൂഹമാധ്യമത്തില്‍ കുറച്ച വാക്കുകളാണിത്.
Results 1-10 of 437