Activate your premium subscription today
ഒരിക്കൽ കാബിനറ്റ് യോഗത്തിൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു: നൗ ഓർ നെവർ! തീരുമാനം ഇപ്പോൾ വേണം. അങ്ങനെ വിഴിഞ്ഞം തുറമുഖം എന്ന ചരിത്രം പിറന്നു. ഉമ്മൻ ചാണ്ടിയുടെ നിശ്ചയദാർഢ്യമാണു വിഴിഞ്ഞം തുറമുഖം എന്ന സ്വപ്നത്തെ യാഥാർഥ്യത്തിലേക്കു നയിച്ചതെന്ന് അന്നത്തെ മന്ത്രിസഭാംഗങ്ങളായ തിരുവഞ്ചൂർ രാധാകൃഷ്ണനും കെ.സി.ജോസഫും ഒരേ സ്വരത്തിൽ പറയുന്നു. അദാനി ഗ്രൂപ്പ് മാത്രമാണ് അന്നു ബിഡ് നൽകിയത്. തമിഴ്നാട്ടിലെ കുളച്ചൽ തുറമുഖത്തിനായി വലിയ ശ്രമം നടക്കുന്ന കാലമായിരുന്നു. അന്നു വിഴിഞ്ഞം കരാർ ഒപ്പിട്ടിരുന്നില്ലെങ്കിൽ പദ്ധതി തന്നെ ഇല്ലാതായേനെ.
തിരുവനന്തപുരം∙ വിഴിഞ്ഞം തുറമുഖത്തിന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേര് ഇട്ടാലും ഇല്ലെങ്കിലും വിഴിഞ്ഞം എന്നു കേൾക്കുമ്പോൾ ജനങ്ങളുടെ മനസ്സിൽ തെളിയുന്ന മുഖം അദ്ദേഹത്തിന്റെതാണെന്നു മുൻമന്ത്രി കെ.സി.ജോസഫ്. ഉമ്മൻ ചാണ്ടി എന്ന മുഖ്യമന്ത്രിയുടെ ഇച്ഛാശക്തി മാത്രമാണ് വിഴിഞ്ഞം യാഥാർഥ്യമാകാൻ കാരണം. വളരെയേറെ എതിർപ്പുകളും വിമർശനങ്ങളും അദ്ദേഹം നേരിട്ടു. കുളച്ചൽ തുറമുഖത്തിനായി അന്നത്തെ കേന്ദ്ര ഷിപ്പിങ് മന്ത്രി പൊൻ രാധാകൃഷ്ണനും സംഘവും ശ്രമിച്ചെങ്കിലും ഉമ്മൻ ചാണ്ടിയുടെ സമയോചിതമായ ഇടപെടലാണ് പദ്ധതി വിഴിഞ്ഞത്ത് ഉറപ്പിച്ചത്.
കോട്ടയം∙ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ സിപിഎമ്മിനും ഇടതുമുന്നണിക്കും ഉണ്ടായ ദയനീയ പരാജയത്തിന്റെയും വോട്ടുചോർച്ചയുടെയും പേരിൽ രാജിവയ്ക്കാനുള്ള ധാർമിക ഉത്തരവാദിത്തം മുഖ്യമന്ത്രി പിണറായി വിജയന് ഉണ്ടെന്ന് കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം കെ.സി. ജോസഫ്. എന്നാൽ അദ്ദേഹം രാജി വയ്ക്കാതിരിക്കാൻ എ.കെ. ആന്റണിയെ പഴിചാരുന്നത് അപഹാസ്യമാണ്.
തിരുവനന്തപുരം ∙ അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുക്കുന്നതിനെക്കുറിച്ചുള്ള ചർച്ച കെപിസിസി നിർവാഹക സമിതി യോഗത്തിൽ വിലക്കി എഐസിസി. രണ്ടു വർഷത്തിനുശേഷം പാർട്ടി നേതൃയോഗത്തിൽ പങ്കെടുത്ത മുൻ പ്രസിഡന്റ് വി.എം.സുധീരൻ തുടങ്ങിവച്ച ചർച്ച കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്മുൻഷിയാണു വിലക്കിയത്.
കോട്ടയം ∙ പാർലമെന്റിൽ നടക്കുന്നത് ജനാധിപത്യ ധ്വംസനമാണെന്ന് കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം കെ.സി.ജോസഫ്.ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ജനാധിപത്യ സംരക്ഷണ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.അറിയാനും പ്രതിഷേധിക്കാനുമുള്ള പാർലമെന്റ് അംഗങ്ങളുടെ അവകാശത്തിനു മേലുള്ള കടന്നുകയറ്റമാണ്
തിരുവനന്തപുരം ∙ ജനാധിപത്യ കേരള കോൺഗ്രസിന് ലഭിച്ച തിരുവനന്തപുരം സീറ്റിൽ ആന്റണി രാജു എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കും. മധ്യതിരുവിതാംകൂറിൽ ഒരു സീറ്റ് കൂടി | Janadhipathya Kerala Congress | LDF | Antony Raju | kc joseph | Kerala Assembly Elections 2021 | Thiruvananthapuram | Manorama Online
തിരുവനന്തപുരം ∙ ലൈഫ് മിഷൻ പദ്ധതിയിൽ രണ്ടര ലക്ഷം വീടുകൾ പൂർത്തിയായെന്ന സർക്കാരിന്റെ അവകാശവാദം തിരഞ്ഞെടുപ്പ് പ്രചാരണ സ്റ്റണ്ട് ആണെന്ന ആരോപണവുമായി കോൺഗ്രസ് | Congress | Life Mission project | Life Mission | KC Joseph | Manorama Online
തിരുവനന്തപുരം ∙ മുഖ്യമന്ത്രിയായിരിക്കെ ഉമ്മൻ ചാണ്ടിക്ക് സോളർ ഇടപാടിനായി 3 കോടി രൂപ കൈക്കൂലി നൽകാമെന്നു ധാരണയിലെത്തിയതായും രണ്ടു തവണ പണം കൈമാറിയെന്നുമുള്ള പരാതിക്കാരിയുടെ ആരോപണമാണ് സിബിഐ റിപ്പോർട്ടിൽ തെറ്റാണെന്നു തെളിഞ്ഞത്. റിപ്പോർട്ട് കോടതി ശരിവയ്ക്കുകയും ചെയ്തു.
കോട്ടയം ∙ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കാണുന്നതിനായി ബെംഗളൂരുവിൽ എത്തിയ തന്നെയും എം.എം. ഹസ്സനെയും ബെന്നി ബെഹ്നാനെയും കാണാൻ, അദ്ദേഹത്തിന്റെ കുടുംബം അനുവദിച്ചില്ലെന്ന രീതിയിൽ പ്രചരിക്കുന്ന ഓഡിയോ ക്ലിപ്പിലെ വിവരങ്ങൾ വസ്തുതാ
കോട്ടയം ∙ സോളർ കമ്മിഷൻ റിപ്പോർട്ടിൽ ഉമ്മൻ ചാണ്ടിയെ കുറ്റവാളിയാക്കാൻ നടന്ന ശ്രമങ്ങൾക്കു പിന്നിലെ ഗൂഢാലോചനയും അഴിമതിയും സംബന്ധിച്ച് സിപിഐ നേതാവ് സി. ദിവാകരന്റെ വെളിപ്പെടുത്തൽ അതീവ ഗൗരവമുള്ളതാണെന്നും അതിനെ നിസ്സാരമാക്കാൻ ആരു ശ്രമിച്ചാലും അംഗീകരിക്കാൻ കഴിയില്ലെന്നും കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗവും
Results 1-10 of 35