Activate your premium subscription today
പലിശനിരക്ക് ഉയർന്നതലത്തിൽ തുടർച്ചയായി നിലനിർത്തിയതുകൊണ്ട് ഭക്ഷ്യവിലപ്പെരുപ്പം നിയന്ത്രിക്കാനാവില്ലെന്ന് ഗോയൽ പറഞ്ഞു. റീട്ടെയ്ൽ പണപ്പെരുപ്പം 4 ശതമാനത്തിലേക്ക് നിയന്ത്രിക്കുകയാണ് റിസർവ് ബാങ്കിന്റെ ലക്ഷ്യമെന്നിരിക്കേ, ഒക്ടോബറിൽ 6.21 ശതമാനമായാണ് വർധിച്ചത്.
ന്യൂഡൽഹി∙ ഭാരത് അരി, ഭാരത് ആട്ട എന്നിവയുടെ രണ്ടാം ഘട്ട വിൽപന കേന്ദ്രസർക്കാർ ഡൽഹിയിൽ ആരംഭിച്ചു. അരി കിലോയ്ക്ക് 34 രൂപയാണ് വില. ആട്ടയ്ക്ക് 30 രൂപയും. ഫെബ്രുവരിയിൽ ആരംഭിച്ച ഒന്നാം ഘട്ട വിൽപനയിൽ അരിക്ക് 29 രൂപയും 2023 നവംബറിൽ ആരംഭിച്ച ആട്ടയ്ക്ക് 27.5 രൂപയുമായിരുന്നു. എന്നാൽ ജൂണിൽ ഇവയുടെ വിൽപന
റിയാദ് ∙ സൗദിയിൽ രണ്ടുദിന സന്ദർശനത്തിനായി കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി പീയൂഷ് ഗോയൽ ഇന്ന് റിയാദിലെത്തും.
‘‘തൃശൂർ പൂരത്തിന്റെ വെടിക്കെട്ട് ഞങ്ങൾക്ക് നൽകാമോ?’’ അയൽ സംസ്ഥാനമായ തമിഴ്നാട്ടിലെ ശിവകാശിയിൽനിന്ന് അന്വേഷണങ്ങൾ തൃശൂരിലെ പൂരം നടത്തിപ്പുകാർക്ക് വന്നുതുടങ്ങിയിരിക്കുന്നു. ഇന്നും ഇന്നലെയുമല്ല ‘ശിവകാശി ലോബി’ തൃശൂർ പൂരത്തിൽ കണ്ണുവച്ചു തുടങ്ങിയത്. കേരളത്തിൽ ഉത്സവങ്ങളുടെയും പെരുന്നാളുകളുടെയും ഭാഗമായി ഒരു വർഷം 1500 മുതല്‍ 2000 കോടിയുടെ വെടിക്കെട്ടുകളാണ് നടത്തപ്പെടുന്നത്. ഇതിൽ നല്ലൊരു ഭാഗവും തയാറാക്കുന്നത് വെടിക്കെട്ട് ആശാൻമാർ എന്ന് നമ്മൾ വിളിക്കുന്ന പരമ്പരാഗതമായി വെടിക്കോപ്പുകൾ നിർമിക്കുന്ന കേരളത്തിലെ കലാകാരൻമാരാണ്. ഇവരുടെ അന്നത്തിലാണ് ശിവകാശി ലോബി കണ്ണുവയ്ക്കുന്നത്. തൃശൂർ പൂരവുമായി ബന്ധപ്പെട്ട് ആനകളുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് മിക്ക വർഷങ്ങളിലും വിവാദമായി ഉയരുന്നതെങ്കിൽ ഇക്കുറി വെടിക്കെട്ടാണ് ആ സ്ഥാനത്ത്. അതിനു കാരണമായതാകട്ടെ കേന്ദ്രസർക്കാർ പുറത്തിറക്കിയ വിജ്ഞാപനവും. കൊല്ലം പുറ്റിങ്ങൽ വെടിക്കെട്ട് അപകടത്തിന് ശേഷമാണ് കേന്ദ്രസർക്കാർ നാലംഗ ഉന്നതതല കമ്മിഷനെ സുരക്ഷ സംബന്ധിച്ച അന്വേഷണത്തിനായി നിയോഗിച്ചത്. പെസോ (പെട്രോളിയം ആൻഡ് എസ്ക്പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷൻ) ഉപാധ്യക്ഷൻ ഡോ.എ.കെ. യാദവ്, ഡോ.ആർ. വേണുഗോപാൽ, ഡോ. ജി.എം. റെഡ്ഡി, ഡോ. രാധാകൃഷ്ണൻ എന്നിവരടങ്ങുന്നതായിരുന്നു സമിതി. കമ്മിഷൻ റിപ്പോർട്ട് നൽകിയത് കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചതോടെയായിരുന്നു വിവാദങ്ങളുടെ തുടക്കം. കമ്മിഷൻ നിർദേശിക്കാത്ത കാര്യങ്ങൾ വരെ കേന്ദ്രം പുറത്തുവിട്ട റിപ്പോർട്ടിൽ കയറിപ്പറ്റി. ഇതെങ്ങനെ സംഭവിച്ചുവെന്ന ചോദ്യത്തിനും ഉത്തരമില്ല. പെസോയുടെ നിർദേശങ്ങൾക്കു പിന്നിൽ ശിവകാശി ലോബിയുടെ കൈകളാണെന്ന് ഉറച്ചു വിശ്വസിക്കുകയാണ് തിരുവമ്പാടി ദേവസ്വം ജോയിന്റ് സെക്രട്ടറിയും പൂരം വെടിക്കെട്ടിന്റെ കൺവീനറുമായ പി. ശശിധരൻ. മനോരമ ഓൺലൈൻ പ്രീമിയത്തിലെ ‘ഇഷ്യു ഒപീനിയനി’ൽ അദ്ദേഹം മനസ്സുതുറക്കുന്നു.
യുഎഇയിൽനിന്ന് ഇന്ത്യയിലേക്ക് 10,000 കോടി ഡോളർ നിക്ഷേപം ആകർഷിക്കുമെന്ന് വാണിജ്യ വ്യവസായ മന്ത്രി പീയുഷ് ഗോയൽ പറഞ്ഞു.
21,000 പെണ്‍കുട്ടികള്‍ക്ക് ഗുണകരമാകുന്ന 16 കോടി രൂപയുടെ വിദ്യാഭ്യാസ സ്കോളര്‍ഷിപ്പുകള്‍ പ്രഖ്യാപിച്ച് മലബാര്‍ ഗ്രൂപ്പ്. മലബാര്‍ ഗ്രൂപ്പ് നടപ്പാക്കിവരുന്ന സാമൂഹ്യ പ്രതിബദ്ധതാ പദ്ധതിയില്‍ സ്ത്രീശാക്തീകരണത്തിന്റെ ഭാഗമായാണ് ദേശീയ തലത്തില്‍ സ്കോളര്‍ഷിപ്പുകള്‍ പ്രഖ്യാപിച്ചത്. കമ്പനിയുടെ സി എസ് ആര്
സ്റ്റാർട്ടപ് മേഖലയിലെ സഹകരണം ശക്തിപ്പെടുത്താനായി കേന്ദ്ര വാണിജ്യമന്ത്രാലയം ‘ഭാസ്കർ’ എന്ന പേരിൽ പുതിയ പോർട്ടൽ ആരംഭിച്ചു. ഉദിച്ചുയരുന്ന സൂര്യൻ എന്ന അർഥത്തിലാണ് ഭാസ്കർ എന്ന പേര് നൽകിയിരിക്കുന്നതെന്ന് കേന്ദ്രമന്ത്രി പിയുഷ് ഗോയൽ പറഞ്ഞു. വെബ്സൈറ്റ്: www.startupindia.gov.in/bhaskar
ന്യൂഡൽഹി ∙ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഔദ്യോഗിക സന്ദർശനത്തിനായി ഡൽഹിയിലെത്തി. കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ വിമാനത്താവളത്തിലെത്തി സ്വീകരിച്ചു. ഇന്നു രാവിലെ 11.15നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. തുടർന്നു രാജ്ഘട്ടിൽ ആദരമർപ്പിക്കും. ഉച്ചകഴിഞ്ഞു രാഷ്ട്രപതി ദ്രൗപദി മുർമുവിനെ സന്ദർശിച്ചശേഷം നാളെ നടക്കുന്ന പരിപാടികൾക്കായി മുംബൈയിലേക്കു പോകും. മന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ, വ്യവസായ പ്രമുഖർ തുടങ്ങിയവർ ഷെയ്ഖ് ഖാലിദിനെ അനുഗമിക്കുന്നുണ്ട്.
ന്യൂഡൽഹി ∙ വ്യവസായ സൗഹൃദ അന്തരീക്ഷവുമായി ബന്ധപ്പെട്ട കേന്ദ്ര പട്ടികയിൽ കേരളം ആന്ധ്രപ്രദേശിനും ഗുജറാത്തിനുമൊപ്പം ‘ടോപ് അച്ചീവേഴ്സ്’ വിഭാഗത്തിൽ. 2022ലെ പ്രകടനമാണു പരിഗണിച്ചിരിക്കുന്നത്.
24 മണിക്കൂർ തികയും മുൻപ് ഇ–കൊമേഴ്സ് കമ്പനികളുമായി ബന്ധപ്പെട്ട അഭിപ്രായത്തിൽ മലക്കം മറിഞ്ഞ് കേന്ദ്ര വാണിജ്യമന്ത്രി പീയൂഷ് ഗോയൽ. രാജ്യത്തെ ഇ–കൊമേഴ്സ് മേഖലയുടെ വളർച്ച ആശങ്കയുണ്ടാക്കുന്നെന്നും അഭിമാനിക്കാനുള്ളതല്ലെന്നുമാണ് ബുധനാഴ്ച ഡൽഹിയിൽ നടന്ന ചടങ്ങിൽ അദ്ദേഹം പ്രസംഗിച്ചത്.
Results 1-10 of 68