Activate your premium subscription today
തിരുവനന്തപുരം∙ ഇടുക്കിയില്‍ വൈദ്യുത ഉൽപാദനത്തിന് ശേഷം വരുന്ന അധികജലം മീനച്ചിലാറില്‍ എത്തിച്ച് കുടിവെള്ളത്തിനും ജലസേചനത്തിനും ഉപയോഗപ്പെടുത്തുന്നതിനുള്ള മീനച്ചില്‍ നദീതട പദ്ധതിയുടെ ഡിപിആര്‍ തയാറാക്കുന്നതിന് കേന്ദ്ര ഏജന്‍സിയായ വാപ്കോസുമായി ജലസേചന വകുപ്പ് ധാരണാപത്രം ഒപ്പിട്ടു. മന്ത്രി റോഷി അഗസ്റ്റിന്റെ സാന്നിധ്യത്തില്‍ ജലസേചന വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയാണ് ഒപ്പുവച്ചത്. ഡിപിആര്‍ ലഭിച്ചാല്‍ പദ്ധതിക്ക് ഉടന്‍ തുടക്കം കുറിക്കുമെന്ന് മന്ത്രി പറഞ്ഞു.
കൊച്ചി ∙ സീപ്ലെയ്ൻ പദ്ധതി ജനകീയമാക്കുകയാണു സർക്കാരിന്റെ ലക്ഷ്യമെന്നു മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. വിശദമായ പദ്ധതി തയാറാക്കിവരികയാണ്. നടപ്പായാൽ സംസ്ഥാനത്തെ വിദൂരസ്ഥലങ്ങളിലേക്കും കുറഞ്ഞ സമയത്തിലും ചെലവിലും എത്താൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം∙ ഗ്രാമീണ മേഖലയില്‍ സമ്പൂര്‍ണ കുടിവെള്ള വിതരണം ചെയ്യുന്നതിനുള്ള ജലജീവന്‍ മിഷന് പദ്ധതിക്കായി കേരളത്തിന്റെ വിഹിതമായി 380 കോടി രൂപ അനുവദിച്ചതായി മന്ത്രി റോഷി അഗസ്റ്റിന് അറിയിച്ചു. കേന്ദ്ര വിഹിതമായ 387 കോടി രൂപ അനുവദിച്ചതിനു പിന്നാലെയാണ് കേരളം സംസ്ഥാനത്തിന്റെ വിഹിതം അനുവദിച്ചത്. ഇതോടെ ആകെ 767 കോടി രൂപ കൂടി പദ്ധിക്കായി അനുവദിച്ചു.
ചങ്ങനാശേരി∙ നിയുക്ത കർദിനാൾ മോൺ. ജോർജ് ജേക്കബ് കൂവക്കാടിനെ ചങ്ങനാശേരിയില്‍ ബിഷപ്പ് ഹൗസിലെത്തി മന്ത്രി റോഷി അഗസ്റ്റിന് സന്ദര്‍ശിച്ചു. ഫ്രാന്‍സിസ് മാര്‍പാപ്പ കര്‍ദിനാളായി നിയോഗിച്ചതിനു ശേഷം വത്തിക്കാനില്‍ നിന്ന് ആദ്യമായി കേരളത്തിലെത്തിയതാണ് അദ്ദേഹം. ചങ്ങനാശേരി എംഎല്‍എ ജോബ് മൈക്കിളും മന്ത്രിക്ക് ഒപ്പമുണ്ടായിരുന്നു. ഡിസംബര്‍ 8ന് സെന്റ് പീറ്റേഴ്സ്
തിരുവനന്തപുരം∙ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുടുംബങ്ങൾക്കു സൗജന്യ ശുദ്ധജലം നൽകുന്ന പദ്ധതി തുടരാൻ ജല അതോറിറ്റിക്ക് സർക്കാർ ഉടൻ 123.88 കോടി രൂപ അധിക നോൺ പ്ലാൻ ഗ്രാന്റ് അനുവദിക്കണമെന്നു മന്ത്രി റോഷി അഗസ്റ്റിൻ. പ്രതിമാസം 15,000 ലീറ്ററിനു താഴെ ഉപയോഗിക്കുന്ന കുടുംബങ്ങൾക്കു ജലം സൗജന്യമാണ്.
തിരുവനന്തപുരം∙ ജല അതോറിറ്റിയുടെ വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ടൂറിസം അടക്കമുള്ള മേഖലകളിലേക്കു കടക്കുമെന്നു മന്ത്രി റോഷി അഗസ്റ്റിന്. ആലപ്പുഴ എംഎല്‍എ പി.പി. ചിത്തരഞ്ജന്റെ ഉപചോദ്യത്തിനുള്ള മറുപടിയായാണു മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. വാട്ടര്‍ അതോറിറ്റിയുടെ പക്കലുള്ള അതിഥി മന്ദിരങ്ങള്‍ പുതുക്കി പണിയുകയും നിലവില്‍ അതിഥി മന്ദിരങ്ങള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ പുതിയതു നിര്‍മിക്കുകയും ചെയ്യും. പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്തു താമസിക്കാവുന്ന തരത്തിലാകും ക്രമീകരിക്കുകയെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം∙ കെ.എം.മാണി മുന്നോട്ടു വച്ച പ്രത്യയശാസ്ത്രം സംസ്ഥാനത്തിന് മാര്‍ഗദീപമാണെന്ന് മന്ത്രി റോഷി അഗസ്റ്റിന്. കേരള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ 60–ാം ജന്മദിനത്തോട് അനുബന്ധിച്ച് ജഗതി ഡിപിഐ ജംക്ഷനില്‍ പാര്‍ട്ടി പതാക ഉയര്‍ത്തുകയായിരുന്നു അദ്ദേഹം. കെ.എം.മാണി മുന്നോട്ടുവച്ച അധ്വാനവര്‍ഗ സിദ്ധാന്തം നിരാശ്രയരായിരുന്ന കര്‍ഷകര്‍ക്ക് പുതിയ ജന്മം നല്കി.
തിരുവനന്തപുരം∙ സംസ്ഥാനത്തെ ഭൂജല സ്രോതസ്സുകളുടെ വിവര ശേഖരണത്തിനായി 'വെല്‍ സെന്‍സസ്' നടപ്പിലാക്കാന്‍ തീരുമാനിച്ചതായി മന്ത്രി റോഷി അഗസ്റ്റിന്. ഭൂജല വകുപ്പ് കുടുംബശ്രീ അംഗങ്ങള്‍ മുഖേന വീടുകളില്‍ എത്തിയാകും സെന്‍സസ് എടുക്കുക. വീടുകളില്‍ എത്തുന്ന സെന്‍സസ് പ്രവര്‍ത്തകര്‍ക്ക് ആവശ്യമായ വിവരങ്ങള്‍ നല്‍കുന്നതിനൊപ്പം പൊതുജനങ്ങളുടെ പൂര്‍ണ സഹകരണം ഇക്കാര്യത്തില്‍ ഉണ്ടാകണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.
തിരുവനന്തപുരം ∙ ശുദ്ധജലവിതരണം തടസ്സപ്പെടുന്നത് ഉൾപ്പെടെ നഗരങ്ങളിലടക്കം ജനങ്ങളെ വ്യാപകമായി ബാധിക്കുന്ന വലിയ പ്രവൃത്തികൾ ചെയ്യുമ്പോൾ സ്വീകരിക്കേണ്ട മാർഗനിർദേശങ്ങളെക്കുറിച്ച് പ്രവർത്തന മാർഗരേഖ (എസ്ഒപി) തയാറാക്കാൻ മന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. തിരുവനന്തപുരം നഗരത്തിൽ തുടർച്ചയായി 5 ദിവസം ശുദ്ധജലവിതരണം വിതരണം മുടങ്ങിയതുമായി ബന്ധപ്പെട്ടുണ്ടായ പ്രതിസന്ധിയെ തുടർന്ന് മന്ത്രി വിളിച്ചു ചേർത്ത ഉന്നതതല ഉദ്യോഗസ്ഥ യോഗത്തിലാണ് തീരുമാനം.
തിരുവനന്തപുരം ∙ നാലു ദിവസം നഗരവാസികൾ കുടിവെള്ളം കിട്ടാതെ ദുരിതമനുഭവിച്ചതിൽ ഖേദം പ്രകടിപ്പിച്ച് മന്ത്രി റോഷി അഗസ്റ്റിൻ. നഗരത്തിലേക്കു കുടിവെള്ളം വിതരണം ചെയ്യുന്ന പ്രധാന പൈപ്പ് മാറ്റി സ്ഥാപിക്കുന്ന ജോലി പൂര്‍ത്തിയായി. രാത്രി പത്തോടെ ജലവിതരണം പുനഃസ്ഥാപിച്ചു. രാത്രിയോടെ എല്ലായിടത്തും വെള്ളമെത്തും.
Results 1-10 of 222