Activate your premium subscription today
ദുബായ് ∙ വിദ്യാഭ്യാസം, ഊർജം, വ്യാപാരം, യാത്രാ സൗകര്യങ്ങൾ ഉൾപ്പടെയുള്ള നിർണായക രംഗങ്ങളിൽ ഇന്ത്യയുടെ സുപ്രധാന പങ്കാളിയായി യുഎഇയും മറ്റു ഗൾഫ് രാജ്യങ്ങളും മാറിയതായി വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ.
ന്യൂഡൽഹി∙ ഇന്ത്യയും സൗദി അറേബ്യയും ഇസ്രയേൽ-ഹമാസ് സംഘർഷത്തെ കുറിച്ച് ചർച്ച ചെയ്തതായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ന്യൂഡൽഹിയിൽ സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാനുമായുള്ള കൂടിക്കാഴ്ചയിലാണ് ഇസ്രയേൽ ഹമാസ് സംഘർഷം ചർച്ചയായത്. ദ്വിരാഷ്ട്ര ചർച്ചകളിലൂടെ പലസ്തീൻ പ്രശ്നം പരിഹരിക്കുന്നതിനെ ഇന്ത്യ
മുംബൈ∙ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലങ്ങളിൽ ഇന്ത്യയ്ക്ക് ആശങ്കയില്ലെന്ന് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ. മുംബൈയിൽ സ്വകാര്യ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റു പല രാജ്യങ്ങളിൽനിന്നും വ്യത്യസ്തമായാണ് യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലത്തെ ഇന്ത്യ കാണുന്നത്.
ന്യൂഡൽഹി∙ വിദേശകാര്യ മന്ത്രി എസ്.ജയശങ്കറിന്റെ അഭിമുഖം സംപ്രേഷണം ചെയ്ത ഓസ്ട്രേലിയൻ മാധ്യമത്തെ വിലക്കി കാനഡ. ഓസ്ട്രേലിയൻ ടുഡേയുടെ സമൂഹമാധ്യമ ഹാൻഡിലുകളും പേജുകളുമടക്കമാണ് കാനഡയിൽ ബ്ലോക്ക് ചെയ്തത്. എസ്.ജയശങ്കറും ഓസ്ട്രേലിയൻ വിദേശകാര്യ മന്ത്രി പെന്നി വോങുമായി നടത്തിയ അഭിമുഖം കഴിഞ്ഞ ദിവസമാണ് ഓസ്ട്രേലിയൻ ടുഡേ പ്രസിദ്ധീകരിച്ചത്. മൂന്നു ദിവസത്തെ സന്ദർശനത്തിനായാണ് എസ്. ജയശങ്കർ ഓസ്ട്രേലിയയിൽ എത്തിയത്.
പുണെ∙ ഇന്ത്യ–ചൈന സൈനിക പിന്മാറ്റം നയതന്ത്ര, സൈനികതല ചർച്ചകളുടെ വിജയമാണെന്ന് വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കർ. പരസ്പര വിശ്വാസത്തിനും ഐക്യത്തിനും സമയമെടുക്കുമെന്നു പറഞ്ഞ ജയ്ശങ്കർ അതിർത്തിയിലെ സാഹചര്യം സൂക്ഷ്മമായി വിലയിരുത്തുകയാണെന്നും വ്യക്തമാക്കി.
ലഹോർ∙ ഭൂതകാലം കുഴിച്ചുമൂടി ഭാവിയിലേക്കു മികച്ച അയൽക്കാരായി മാറാൻ ഇന്ത്യയും പാക്കിസ്ഥാനും ശ്രമിക്കണമെന്ന് പാക്ക് മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫ്. ഷാങ്ഹായ് കോ ഓപ്പറേഷൻ ഓർഗനൈസേഷന്റെ (എസ്സിഒ) സമ്മേളനത്തിനായി വിദേശകാര്യമന്ത്രി എസ്. ജയശങ്കർ പാക്കിസ്ഥാനിലെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് മഞ്ഞുരുക്കാനുള്ള ശ്രമമെന്ന നിലയിൽ ഇന്ത്യൻ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ഷെരീഫിന്റെ പ്രസ്താവന വരുന്നത്.
ശ്രീലങ്കയുടെ പുതിയ പ്രസിഡന്റ് അനുര കുമാര ദിസനായകെയുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ
ന്യൂഡൽഹി∙ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഷാങ്ഹായ് ഉച്ചക്കോടിയിൽ ( ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ ) പങ്കെടുക്കാനായി പാക്കിസ്ഥാനിലേക്ക്. ഈ മാസം 15, 16 തീയതികളിൽ ഇസ്ലാമാബാദിൽ നടക്കുന്ന ഉച്ചകോടിയിൽ ഇന്ത്യൻ പ്രതിനിധി സംഘത്തെ ജയശങ്കർ നയിക്കുമെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. കശ്മീർ പ്രശ്നവും അതിർത്തി കടന്നുള്ള ഭീകരവാദവും കാരണം ന്യൂഡൽഹിയും ഇസ്ലാമാബാദും തമ്മിലുള്ള ബന്ധം വഷളായതിനിടയിലാണ് ജയശങ്കറിന്റെ പാക്കിസ്ഥാൻ സന്ദർശനം.
ന്യൂയോർക്ക് ∙ ഐക്യരാഷ്ട്ര രക്ഷാസമിതിയിലെ അംഗത്വരീതി മാറണമെന്നും കാലത്തിനൊത്തു സംവിധാനം പരിഷ്കരിക്കണമെന്നും ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ആവശ്യപ്പെട്ടു. യുഎൻ ആസ്ഥാനത്ത് വിദേശകാര്യമന്ത്രിമാരുടെ സമ്മേളനത്തിലാണ് രക്ഷാസമിതി വിപുലീകരിക്കണമെന്ന ഇന്ത്യയുടെ ആവശ്യം ജയശങ്കർ ആവർത്തിച്ചത്.
ജനീവ ∙ ചൈനയുമായുള്ള ഇന്ത്യയുടെ അതിർത്തി പ്രശ്നങ്ങളിൽ 75 ശതമാനവും ചർച്ചകളിലൂടെ പരിഹരിച്ചെന്നും കിഴക്കൻ ലഡാക്കിലെ തർക്കമാണ് അവശേഷിക്കുന്നതെന്നും വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കർ പറഞ്ഞു. 2020 ജൂണിൽ ഗൽവാൻ താഴ്വരയിൽ ഇരുരാജ്യങ്ങളുടെയും സൈനികർ തമ്മിലുണ്ടായ സംഘർഷം ബന്ധത്തെ കാര്യമായി ബാധിച്ചെന്നും ഇവിടെ
Results 1-10 of 210