Activate your premium subscription today
ഹരിയാനയിലെ ആവേശകരമായ വിജയത്തിനു പിന്നാലെ ഉത്തരേന്ത്യയിൽ കോൺഗ്രസിനുമേൽ രാഷ്ട്രീയവും മാനസികവുമായ മറ്റൊരു മത്സരത്തിനു തയാറെടുക്കുകയാണ് ബിജെപി. രാജസ്ഥാനിൽ ഏഴു നിയമസഭാ സീറ്റുകളിലേക്കു നടക്കുന്ന ഉപതിരഞ്ഞെടുപ്പാണ് പാർട്ടിക്ക് ഇതിന് അവസരമൊരുക്കുന്നത്. മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പു മുതൽ വയനാട്ടിലെ പ്രിയങ്കയുടെ സാന്നിധ്യം വരെ ദേശീയതലത്തിൽ ചർച്ചയാകുമ്പോൾ അതിലൊന്നും പെടാതെ രാജസ്ഥാനിൽ നിശബ്ദമായ ഒരട്ടിമറിക്കാണു പാർട്ടി ലക്ഷ്യമിടുന്നത്. നവംബർ 13നാണ് ഏഴു നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ്. സംസ്ഥാന ഭരണത്തെ ഏതെങ്കിലും തരത്തിൽ ബാധിക്കുന്നതാകില്ല രാജസ്ഥാനിലെ ഉപതിരഞ്ഞെടുപ്പ് ഫലം. 200 അംഗ നിയമസഭയിൽ ഇപ്പോൾത്തന്നെ ബിജെപിക്ക് 114 സീറ്റുമായി വ്യക്തമായ ഭൂരിപക്ഷമുണ്ട്. പ്രധാന പ്രതിപക്ഷമായ കോൺഗ്രസിനാകട്ടെ 65 സീറ്റുകൾ മാത്രവും. ഭാരതീയ ആദിവാസി പാർട്ടി (ബിഎപി)– 3, ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി)– 2, രാഷ്ട്രീയ ലോക്ദൾ (ആർഎൽഡി)– 1, സ്വതന്ത്രർ – 8 എന്നിങ്ങനെയാണ് രാജസ്ഥാനിലെ കക്ഷിനില. ഇതൊക്കെയാണെങ്കിലും ഉപതിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ പ്രാധാന്യം ഏറെ വലുതാണെന്നു ബിജെപി തിരിച്ചറിഞ്ഞു കഴിഞ്ഞു. അതിന്റെ പ്രധാന കാരണം, മത്സരം നടക്കുന്ന ഏഴു സീറ്റിൽ നാലും കോൺഗ്രസിന്റേതാണ് എന്നതാണ്. മറ്റു രണ്ടെണ്ണം ലോക്സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സഖ്യകക്ഷികളായിരുന്ന ഭാരത് ആദിവാസി പാർട്ടി (ബിഎപി), രാഷ്ട്രീയ ലോക് താന്ത്രിക് പാർട്ടി (ആർഎൽപി) എന്നിവയുടേതുമായിരുന്നു. ഭരണകക്ഷിയായ ബിജെപി ഈ സീറ്റുകളിൽ ഒന്നിൽ മാത്രമായിരുന്നു വിജയിച്ചത്.
വണ്ടൂർ ∙ കള്ളപ്പണവും അഴിമതിയും ഇല്ലാതാക്കുമെന്നും തൊഴിലവസരങ്ങൾ വർധിപ്പിക്കുമെന്നും പറഞ്ഞ് അധികാരത്തിലെത്തിയ ബിജെപി സർക്കാർ പൂർണ പരാജയമാണെന്നും ഇലക്ടറൽ ബോണ്ട് ഉൾപ്പെടെയുള്ള ഇടപാടുകളിലൂടെ ഭരണകൂടത്തിന്റെ വിശ്വാസ്യത നഷ്ടപ്പെടുത്തിയെന്നും എഐസിസി ജനറൽ സെക്രട്ടറി സച്ചിൻ പൈലറ്റ്. വണ്ടൂരിൽ രാഹുൽ ഗാന്ധിയുടെ
മലപ്പുറം∙ രാഷ്ട്രീയ കാലാവസ്ഥ എന്തായിരുന്നാലും സ്വന്തം നിലപാടുകളും കോൺഗ്രസിന്റെ രാഷ്ട്രീയവും ജനഹൃദയങ്ങളിൽ സുരക്ഷിതമായി ലാൻഡ് ചെയ്യിക്കാൻ എഐസിസി ജനറൽ സെക്രട്ടറി സച്ചിൻ പൈലറ്റിന് അറിയാം. അദ്ദേഹം പറയുന്നു... Qകോൺഗ്രസിനോടും ഇന്ത്യാസഖ്യത്തോടും യുവജനങ്ങളുടെ പ്രതികരണം. A അഭ്യസ്ത വിദ്യരായ യുവജനങ്ങൾ ഭാവി
?തനിച്ച് 370 സീറ്റ് കിട്ടുമെന്ന് ഒരുവശത്ത് അവകാശപ്പെടുമ്പോഴും പ്രതിപക്ഷ നേതാക്കളെ പാളയത്തിലെത്തിക്കുന്നതിലാണല്ലോ ബിജെപിയുടെ ശ്രദ്ധ. ഇന്ത്യ മുന്നണിയെ അവർ ഭയപ്പെടുന്നതായി തോന്നുന്നുണ്ടോ പ്രചാരവേലയുടെ ഭാഗമായി 300, 400, 500 സീറ്റ് എന്നിങ്ങനെ മുദ്രാവാക്യം വിളിച്ചതുകൊണ്ടായില്ല. കഴിഞ്ഞ 10 വർഷം സാധാരണ പൗരന്റെ ജീവിതനിലവാരത്തിൽ എന്തു മാറ്റമുണ്ടാക്കി എന്നതാണ് ഈ തിരഞ്ഞെടുപ്പിൽ ബിജെപിക്കു നേരെ ഇന്ത്യ മുന്നണിയുടെ ചോദ്യം. ദാരിദ്ര്യം, തൊഴിലില്ലായ്മ, വിലക്കയറ്റം എന്നിവയെല്ലാം ജനം ചർച്ച ചെയ്യുന്നു. വൈകിയ വേളയിലെങ്കിലും ബിജെപിക്ക് അതു മനസ്സിലായി. അതുകൊണ്ട് ഇന്ത്യ മുന്നണിക്കെതിരെ പെട്ടെന്ന് എൻഡിഎ മുന്നണി തട്ടിക്കൂട്ടുകയായിരുന്നു. ഇന്ത്യ മുന്നണിക്ക് രാജ്യത്ത് 63% വോട്ട് വിഹിതമുള്ളതിന്റെ ഭയവും ബിജെപിക്കുണ്ട്. അവരുടെ തന്നെ പ്രചാരണങ്ങളിൽ അവർക്ക് ആത്മവിശ്വാസമില്ലാത്തതുകൊണ്ടാണ് പ്രതിപക്ഷ പാർട്ടികളിൽനിന്നു നേതാക്കളെ ചാക്കിട്ടു പിടിക്കുന്നത്.
ന്യൂഡൽഹി∙ സച്ചിൻ പൈലറ്റും പ്രിയങ്ക ഗാന്ധിയും കോൺഗ്രസില് അവഹേളനം നേരിടുകയാണെന്ന് പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട ആചാര്യ പ്രമോദ് കൃഷ്ണം. ഭഗവാൻ
ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ജനങ്ങളിൽ നിന്ന് പണം ശേഖരിക്കാനുള്ള ഓൺലൈൻ യജ്ഞത്തിലൂടെ കോൺഗ്രസിന് ഇതുവരെ ലഭിച്ചത് 16 കോടി രൂപ. ഒരു മാസം മുൻപ് ആരംഭിച്ച യജ്ഞത്തിൽ ഏറ്റവുമധികം സംഭാവന ലഭിച്ചത് രാജസ്ഥാനിൽ നിന്നാണ്. സംസ്ഥാനത്ത് 181 പേർ ഒരു ലക്ഷം രൂപയിൽ കൂടുതൽ സംഭാവന ചെയ്തു. കേരളത്തിൽ ഇത്രയും തുക നൽകിയത് 2 പേർ മാത്രം.
ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പു മുന്നിൽക്കണ്ടു കോൺഗ്രസിൽ സുപ്രധാന അഴിച്ചുപണി. ഛത്തീസ്ഗഡിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയാക്കി സച്ചിൻ പൈലറ്റിനെ ദേശീയ നേതൃത്വത്തിലേക്കു തിരിച്ചുകൊണ്ടുവന്നു. ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷിക്കാണു കേരളത്തിന്റെയും ലക്ഷദ്വീപിന്റെയും ചുമതല. തെലങ്കാനയുടെ അധികച്ചുമതലയുമുണ്ട്. നിലവിൽ കേരളത്തിന്റെ ചുമതലയുള്ള താരിഖ് അൻവറിനെ ജനറൽ സെക്രട്ടറി പദവിയിൽ നിന്ന് ഒഴിവാക്കി.
ന്യൂഡൽഹി ∙ രാജസ്ഥാനിൽ പ്രതിപക്ഷ നേതാവാകാൻ അശോക് ഗെലോട്ടും സച്ചിൻ പൈലറ്റും തമ്മിൽ പിടിവലി. മധ്യപ്രദേശിലും ഛത്തീസ്ഗഡിലും നടത്തിയതിനു സമാനമായ അഴിച്ചുപണിക്കു കോൺഗ്രസ് ഹൈക്കമാൻഡ് തയാറായാൽ ഗെലോട്ടിന്റെ വഴിയടയും.
ജയ്പുർ∙ രാജസ്ഥാനിൽ ജനങ്ങൾ കോൺഗ്രസിനെ കൈവിട്ടതിനു പിന്നാലെ അശോക് ഗെലോട്ടിനെതിരെ വെളിപ്പെടുത്തലുമായി അദ്ദേഹത്തിന്റെ ഒഎസ്ഡിയായിരുന്ന (ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടി) ലോകഷ് ശർമ. 2020ൽ സച്ചിൻ പൈലറ്റിന്റെ നീക്കങ്ങൾ അശോക് ഗെലോട്ട് സർക്കാർ നിരീക്ഷിക്കുകയും ഫോണ് വിവരങ്ങൾ തേടുകയും ചെയ്തെന്നാണു വെളിപ്പെടുത്തൽ.
‘‘കോൺഗ്രസിലെ ഒരു കുടുംബവുമായി കലഹിച്ചാൽ പിന്നെ അവരെ പൂർണമായി തകർക്കുകയാണ്. രാജേഷ് ജീ യെ മാത്രമല്ല, മകൻ സച്ചിനെയും ശിക്ഷിക്കുകയാണ് കോൺഗ്രസ്’’ കിഴക്കൻ രാജസ്ഥാനിൽ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വന്ന നരേന്ദ്ര മോദിയുടെ പ്രസംഗത്തിലെ വാചകമാണിത്. 2018 ലെ തിരഞ്ഞെടുപ്പിൽ രാജസ്ഥാനിലെ കോൺഗ്രസിന്റെ മുഖമായിരുന്ന സച്ചിൻ പൈലറ്റിനെ ഒഴിവാക്കി ഗെലോട്ടിന് വീണ്ടും മുഖ്യമന്ത്രിക്കസേര നൽകിയതിന്റെ വരുംവരായ്കകൾ കോൺഗ്രസ് തിരിച്ചറിഞ്ഞിട്ടുണ്ടോയെന്ന് സംശയമുണ്ടെങ്കിലും അതിന്റെ തിരഞ്ഞെടുപ്പ് സാധ്യതകളിലാണ് ബിജെപി ഇക്കുറി പ്രചാരണത്തിന്റെ റൂട്ട് മാപ്പ് വരച്ചത്. 2018 ൽ ബിജെപിയെ തൂത്തെറിഞ്ഞ് കോൺഗ്രസിന്റെ വിജയം നിർണയിച്ചത് ഗുജ്ജർ സമുദായത്തിന് സ്വാധീനമുള്ള കിഴക്കൻ രാജസ്ഥാൻ ആയിരുന്നെങ്കിൽ നഷ്ടപ്പെട്ട മണ്ഡലങ്ങൾ വീണ്ടെടുത്താണ് ഇക്കുറി ബിജെപിയുടെ വിജയം. 2018 ൽ കോൺഗ്രസിനെയും 2023 ൽ ബിജെപിയെയും തുണച്ചതിൽ പ്രധാന കാരണം ഒന്ന്; പൈലറ്റ് ഫാക്ടർ. കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി ഒരു പാർട്ടിക്കും ഭരണത്തുടർച്ച നൽകില്ലെന്ന രാഷ്ട്രീയ ചരിത്രം രാജസ്ഥാൻ ആവർത്തിക്കുമ്പോൾ, കിഴക്കൻ മേഖല മാത്രമല്ല 2018 ൽ വൻ ഭൂരിപക്ഷത്തിൽ ജയിച്ച മണ്ഡലങ്ങളിൽ പലതും കോൺഗ്രസിനെ കൈ വിട്ടു. ജനക്ഷേമ പദ്ധതികളുടെയും ജാതി സെൻസസ് നടപ്പാക്കുമെന്ന പ്രഖ്യാപനത്തിന്റെയും ബലത്തിൽ അധികാരത്തുടർച്ച മോഹിച്ച കോൺഗ്രസിനെ തോൽപ്പിച്ചത് പ്രാദേശിക തലത്തിലെ ഭരണവിരുദ്ധവികാരം മാത്രമല്ല, പാർട്ടിക്കുള്ളിലെ പോര് കൂടിയാണെന്നതാണ് സത്യം. അധികാരം ലഭിച്ച ബിജെപിയിലാവട്ടെ, വിജയത്തിന് ഇത്തവണയും നിർണായക സാന്നിധ്യമായ വസുന്ധര രാജയെ ഒതുക്കി മുഖ്യമന്ത്രി സ്ഥാനത്തേക്ക് പുതിയ ആൾ വരുമോ എന്ന തർക്കമാണ് തുടങ്ങാനിരിക്കുന്നത്. എന്താണ് രാജസ്ഥാനിലെ തിരഞ്ഞെടുപ്പു വിജയം പറയുന്നത്? എന്താണ് കോണ്ഗ്രസിനെ തോൽപ്പിച്ചത്?
Results 1-10 of 166