Activate your premium subscription today
ന്യൂഡൽഹി∙ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ആം ആദ്മി പാർട്ടി നേതാവും മുൻ മന്ത്രിയുമായ സത്യേന്ദ്ര ജെയിന് ജാമ്യം. രണ്ടു വർഷത്തിനു ശേഷമാണ് ജെയിനിന് ജാമ്യം ലഭിക്കുന്നത്. ഡൽഹി റൗസ് അവന്യൂ കോടതിയാണ് ജാമ്യം അനുവദിച്ചത്. 2022 മെയ് 30നായിരുന്നു സത്യേന്ദ്ര ജെയിനെ ഇ.ഡി അറസ്റ്റ് ചെയ്തത്.
ന്യൂഡൽഹി ∙ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ ഡൽഹിയിലെ മുൻ മന്ത്രി സത്യേന്ദർ ജെയിനിനു സ്ഥിരം ജാമ്യം അനുവദിക്കരുതെന്നു ഇ.ഡി (എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) സുപ്രീം കോടതിയിൽ വാദിച്ചു. കേസിൽ ഉൾപ്പെട്ട കമ്പനികളിൽ ജെയിനിന് ഇപ്പോഴും സ്വാധീനമുണ്ടെന്നും ഇതു കേസന്വേഷണത്തെ ബാധിക്കാൻ സാധ്യതയുണ്ടെന്നും ഇ.ഡിക്കു വേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ എസ്.വി.രാജു കോടതിയിൽ വാദിച്ചു. ആരോഗ്യപ്രശ്നങ്ങൾ പരിഗണിച്ചു കഴിഞ്ഞ വർഷം മേയിൽ സുപ്രീം കോടതി അനുവദിച്ച ഇടക്കാല ജാമ്യം കഴിഞ്ഞ ദിവസം വീണ്ടും നീട്ടിയിരുന്നു.
ന്യൂഡൽഹി ∙ ധനികരായ കുറ്റവാളികൾക്കു ജയിലിൽ സുഖജീവിതം ഒരുക്കാമെന്നു വാഗ്ദാനം ചെയ്ത് അവരിൽ നിന്നു കോടികൾ വാങ്ങിയ ഡൽഹി മുൻ മന്ത്രി സത്യേന്ദർ ജെയിനിനെതിരെ കേസെടുക്കാൻ അനുമതി തേടി സിബിഐ ലഫ്.ഗവർണർ വി.കെ.സക്സേനയ്ക്കു കത്ത് നൽകി.
ന്യൂഡൽഹി∙ ആം ആദ്മി പാർട്ടി (എഎപി) നേതാവും ഡൽഹി മുൻ മന്ത്രിയുമായ സത്യേന്ദർ ജെയിനിന്റെ ഇടക്കാല ജാമ്യം നീട്ടുന്നതിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സുപ്രീം കോടതിയിൽ. അദ്ദേഹം ജയിൽ വളപ്പിനുള്ളിൽ നീന്തൽക്കുളം ആവശ്യപ്പെടുകയാണെന്ന്
ന്യൂഡൽഹി ∙ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ ഡൽഹി മുൻ ആരോഗ്യമന്ത്രി സത്യേന്ദർ ജെയിനിനെ ആശുപത്രിയിലെത്തി സന്ദർശിച്ചു. തലയ്ക്കേറ്റ പരുക്കിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലാണ്
ന്യൂഡൽഹി ∙ ഡൽഹി മുൻ ആരോഗ്യമന്ത്രി സത്യേന്ദർ ജെയിനിനെ തിഹാർ ജയിലിനുള്ളിലെ കുളിമുറിയിൽ കുഴഞ്ഞു വീണതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കള്ളപ്പണക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിനെ തുടർന്ന് ഒരു വർഷമായി സത്യേന്ദർ ജെയിൻ തിഹാർ ജയിലിലാണ്. അദ്ദേഹത്തിന്റെ നില ഗുരുതരമാണെന്നും ഐസിയുവിലാണ് പ്രവേശിപ്പിച്ചതെന്നും ആംആദ്മി പാർട്ടി വ്യക്തമാക്കി. ഇതു രണ്ടാം തവണയാണ് ജെയിൻ ആശുപത്രിയിലാവുന്നത്. കുറച്ചുനാൾ മുൻപ് ജയിലിലെ കുളിമുറിയിൽ കുഴഞ്ഞുവീണതിനെ തുടർന്ന് നട്ടെല്ലിനു പരുക്കേറ്റിരുന്നു.
ന്യൂഡൽഹി∙ തിഹാർ ജയിലിലെ ശുചിമുറിയിൽ വീണതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഡൽഹി മുൻ മന്ത്രി സത്യേന്ദർ ജെയിനെ ഐസിയുവിലേക്ക് മാറ്റി. ഈ ആഴ്ച്ചയിൽ രണ്ടാമത്തെ തവണയാണ് ജെയിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. നട്ടെല്ലിന് പരുക്കേറ്റ ജെയിൻ നടുവിന് ബെൽറ്റിട്ടിരിക്കുകയാണ്.
ന്യൂഡല്‍ഹി ∙ ഡൽഹി മുന്‍മന്ത്രി സത്യേന്ദ്ര ജെയിനിന് വഴിവിട്ട സഹായം ചെയ്തതിന് തിഹാറിലെ ഏഴാം നമ്പര്‍ ജയില്‍ സൂപ്രണ്ടിനെതിരെ നടപടിയെടുക്കും. കള്ളപ്പണക്കേസില്‍ ജയിലില്‍ കഴിയുന്ന സത്യേന്ദ്ര ജെയിനിന്റെ സെല്ലിലേക്ക് രണ്ട് തടവുകാരെ അയച്ചതിനാണ് നടപടി. സൂപ്രണ്ടിന് ജയില്‍ ഡയറക്ടര്‍ ജനറല്‍ കാരണം കാണിക്കല്‍ നോട്ടിസ് അയച്ചു.
ന്യൂഡൽഹി∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇന്ദിരാ ഗാന്ധിയുമായി ഉപമിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്. ഇന്ദിരാഗാന്ധിയെപ്പോലെ തീവ്രനയമാണ് മോദിക്കെന്നാണ് കേജ്രിവാള് ആരോപിച്ചത്. ഡല്‍ഹി ഉപമുഖ്യമന്ത്രി ആയിരുന്ന മനീഷ് സിസോദിയയുടെ അറസ്റ്റിനെത്തുടര്‍ന്നായിരുന്നു പ്രതികരണം. വരും ദിവസങ്ങളില്‍
ന്യൂഡൽഹി ∙ മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും സാമ്പത്തിക ക്രമക്കേടു കേസിൽ കഴിഞ്ഞ മേയ് മുതൽ തിഹാർ ജയിലിൽ കഴിയുന്ന മന്ത്രി സത്യേന്ദർ ജെയിനും രാജിവച്ചു. സിസോദിയയുടെ ജാമ്യാപേക്ഷ പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചതിനു പിന്നാലെയാണ് ഇരുവരുടെയും രാജി മുഖ്യമന്ത്രി
Results 1-10 of 23