Activate your premium subscription today
ന്യൂഡൽഹി∙ സിപിഎം പൊളിറ്റ് ബ്യൂറോയുടെയും കേന്ദ്ര കമ്മിറ്റിയുടെയും കോ– ഓർഡിനേറ്റർ ചുമതല താൽക്കാലികമായി മുതിർന്ന നേതാവ് പ്രകാശ് കാരാട്ടിന് നൽകാൻ തീരുമാനം. കേന്ദ്ര കമ്മിറ്റിയാണ് തീരുമാനമെടുത്തത്.
ന്യൂഡൽഹി ∙ കടുത്ത ചുമയുണ്ടായിട്ടും ആശുപത്രിയിൽ പോകാൻ കൂട്ടാക്കാതിരുന്ന സീതാറാം യച്ചൂരിയെ മരണത്തിന് ഏതാനും ദിവസങ്ങൾക്ക് മുൻപ് ആശുപത്രിയിലേക്കു പറഞ്ഞുവിട്ടത് താനായിരുന്നുവെന്നു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. അമ്മ സോണിയ ഗാന്ധിയെ കാണാൻ വീട്ടിലെത്തിയ നേരത്ത് യച്ചൂരി ചുമയ്ക്കുന്നതു കേട്ടാണ് ആശുപത്രിയിൽ പോകണമെന്ന് നിർദേശിച്ചത്. ആശുപത്രിയിൽ പോകുന്നുണ്ടെന്ന് ഉറപ്പിക്കാൻ തന്റെ ഓഫിസിലുള്ളവരോടു നിർദേശിച്ചിരുന്നതായും അതായിരുന്നു അവസാന കൂടിക്കാഴ്ചയെന്നും രാഹുൽ പറഞ്ഞു. രാഷ്ട്രീയത്തിൽ എത്തിയ കാലം മുതൽ യച്ചൂരിയുമായി അടുപ്പമുണ്ടായിരുന്നു.
ന്യൂഡൽഹി ∙ എന്തു സാഹചര്യം വന്നാലും ബിജെപിയും ആർഎസ്എസുമായി സന്ധി ചെയ്യില്ലെന്ന് 100% ഉറപ്പുള്ള കമ്യൂണിസ്റ്റായിരുന്നു സീതാറാം യച്ചൂരിയെന്നു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അനുസ്മരിച്ചു. പലതരം സമ്മർദവും മറ്റുമുള്ള ഇക്കാലത്ത് സന്ധി ചെയ്യാനും വിട്ടുവീഴ്ച ചെയ്യാനും എളുപ്പമാണെന്നിരിക്കെ അതിനു നിന്നു കൊടുക്കാൻ യച്ചൂരി തയാറായിരുന്നില്ല. യച്ചൂരി ചെയ്തതു മുഴുവൻ രാജ്യതാൽപര്യത്തിനു വേണ്ടിയായിരുന്നു. കമ്യൂണിസ്റ്റ് സുഹൃത്തുക്കൾ അംഗീകരിച്ചാലും ഇല്ലെങ്കിലും യച്ചൂരിയുടെ പ്രഥമ പരിഗണന രാജ്യത്തിനായിരുന്നുവെന്നും അതിനു ശേഷമേ പാർട്ടിയുണ്ടായിരുന്നുള്ളുവെന്നും രാഹുൽ പറഞ്ഞു.
തിരുവനന്തപുരം∙ കേരളത്തിൽ നേരത്തേയുള്ളതല്ല, ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്ന പാർട്ടി സംവിധാനത്തെ ശക്തിപ്പെടുത്തിയത് സീതാറാം യച്ചൂരിയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ‘പാർട്ടിയെ ഈ നിലയിൽ എത്തിക്കുന്നതിൽ അദ്ദേഹം നല്ല ഇടപെടൽ നടത്തിയിട്ടുണ്ട്. സംസ്ഥാനത്തെ നേതാക്കളുമായും പ്രവർത്തകരുമായും നല്ല ബന്ധം സൂക്ഷിച്ചു. ഓരോ ജില്ലയിലെയും സഖാക്കളെ വ്യക്തിപരമായി അറിയുന്ന നേതാവായിരുന്നു സീതാറാം’. അന്തരിച്ച സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയെ അനുസ്മരിക്കുന്നതിനായി സിപിഎം സംഘടിപ്പിച്ച സർവകക്ഷി യോഗത്തിൽ സംസാരിക്കുയായിരുന്നു മുഖ്യമന്ത്രി.
സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയുടെ വിയോഗത്തിൽ കേളി കാലാസംസ്കാരിക വേദി രക്ഷാധികാരി സമിതി അനുശോചന യോഗം നടത്തി.
ലോക്സഭാ തിരഞ്ഞെടുപ്പിലെ വലിയ തോൽവി സിപിഎം കേരളഘടകം ആഴത്തിൽ പരിശോധിക്കണമെന്നു നിഷ്കർഷിച്ച നേതാവായിരുന്നു അന്തരിച്ച ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി. അതിനായി ഇവിടെ തിരുത്തൽ മാർഗരേഖ നടപ്പിൽ വരുത്തിയേ തീരൂ എന്ന് കേന്ദ്രനേതൃത്വം നിർദേശിച്ച കാര്യം ജൂലൈ 21,22 തീയതികളിൽ നടന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ സെക്രട്ടറി എം.വി.ഗോവിന്ദൻ റിപ്പോർട്ട് ചെയ്യുകയുമുണ്ടായി. അതിന്റെ ഭാഗമായ പരിശോധനകളിൽ രാഷ്ട്രീയ കേന്ദ്രങ്ങൾക്കു താൽപര്യം ഉണർത്തുന്നതും ശ്രദ്ധേയവുമായ ഒരു വസ്തുത സംസ്ഥാന നേതൃത്വം കണ്ടെത്തി. കേരളത്തിലെ അഞ്ചു ലക്ഷത്തിലധികം പാർട്ടി അംഗങ്ങളിൽ 3,08,581 പേർ 2015നു ശേഷം പാർട്ടിയിൽ ചേർന്നവരാണ് എന്നതാണത്. അതായത്, പ്രതിപക്ഷത്തിരുന്ന അനുഭവംതന്നെ ഇല്ലാത്തവരാണ് സിപിഎമ്മിലെ
വ്യക്തികേന്ദ്രീകൃതമല്ലാത്ത ദേശീയ സിപിഎമ്മിൽ ജനറൽ സെക്രട്ടറി ഒന്നിന്റെയും അവസാനവാക്കല്ല. പാർട്ടിയിൽ ജനറൽ സെക്രട്ടറിയുടെ അഭിപ്രായങ്ങൾക്കു മറ്റുള്ളവരുടേതിനു തുല്യമായ കനമേയുള്ളൂ. ജ്യോതി ബസു പ്രധാനമന്ത്രിയാകണമെന്ന ജനറൽ സെക്രട്ടറി ഹർകിഷൻ സിങ് സുർജിത്തിന്റെ അഭിപ്രായം നടപ്പായില്ല. കോൺഗ്രസുമായി തിരഞ്ഞെടുപ്പു ധാരണയുണ്ടാക്കാമെന്ന ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയുടെ താൽപര്യം കൊൽക്കത്തയിൽവച്ച് കേന്ദ്ര കമ്മിറ്റി വോട്ടിനിട്ടു തള്ളി. ജനറൽ സെക്രട്ടറിയാണെങ്കിലും പൊളിറ്റ്ബ്യൂറോയിലും കേന്ദ്ര കമ്മിറ്റിയിലും ഭൂരിപക്ഷംപേരും തനിക്കെതിരാണെന്ന വസ്തുത കഴിഞ്ഞ ഒൻപതു വർഷത്തിൽ പലതവണ യച്ചൂരി തുറന്നുപറഞ്ഞിട്ടുണ്ട്; പാർട്ടിയുടെയും ഇടതുപക്ഷത്തിന്റെതന്നെയും ആശയതാൽപര്യങ്ങളും പ്രസക്തിയും സംരക്ഷിക്കാൻ ലക്ഷ്യമിട്ട് താൻ നിർദേശിച്ച നടപടികൾ സ്വീകാര്യമാക്കാൻ വേണ്ടിവന്നിരുന്ന അത്യധ്വാനത്തെക്കുറിച്ചും. ആശയസമരമാകുമ്പോൾ അത്തരം ബദ്ധപ്പാടുകൾ സ്വാഭാവികമാണെന്നു സമ്മതിച്ചുകൊണ്ടാണ് മറികടക്കലുകൾക്കു തന്റേതായ തന്ത്രവഴികൾ അദ്ദേഹം പണിതിരുന്നത്. ആശയപരമല്ലാത്ത സമരങ്ങളെ നേരിടാനുള്ള പ്രാപ്തിയും അദ്ദേഹത്തിനുണ്ടായിരുന്നു. കേരളത്തിലെ വിഷയങ്ങൾ ചോദിക്കുമ്പോൾ,
സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയുടെ വിയോഗത്തിൽ ഓവർസീസ് മലയാളി അസോസിയേഷൻ (ഓർമ) അനുശോചന യോഗം സംഘടിപ്പിച്ചു.
യുഎഇ ∙ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ അമരക്കാരൻ, സി.പി.ഐ (എം) അഖിലേന്ത്യാ ജനറല് സെക്രട്ടറി, പ്രഗത്ഭനായ പാർലമെന്റേറിയൻ, വർഗ്ഗീയ ഫാസിസ്റ്റ് കോർപ്പറേറ്റ് കൂട്ടുകെട്ടിനെതിരെ ധീരമായി പടനയിച്ച പോരാളി, തുടങ്ങി ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന്റെ മുന്നണി പോരാളി ആയിരുന്ന സഖാവ് സീതാറാം യെച്ചൂരിയുടെ നിര്യാണത്തിൽ അനുശോചനം രേഖപെടുത്തുന്നതായി യുഎഇ ഐഎംസിസി നാഷണല് കമ്മിറ്റി അറിയിച്ചു.
അഞ്ചു പതിറ്റാണ്ടു നീണ്ട രാഷ്ട്രീയ ജീവിതത്തിൽ സീതാറാം യച്ചൂരിയെന്ന വ്യക്തിത്വത്തെ അത്രയെളുപ്പത്തിൽ നിർവചിക്കാനാവില്ല. കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) യുടെ ജനറൽ സെക്രട്ടറി എന്ന നിലയിൽ മാർക്സിസത്തോടുള്ള അദ്ദേഹത്തിന്റെ ആശയപരമായ പ്രതിജ്ഞാബദ്ധത ചോദ്യം ചെയ്യാനാകാത്ത വിധം അചഞ്ചലമായിരുന്നു.
Results 1-10 of 278