ഒരു ഇന്ത്യൻ കമ്യൂണിസ്റ്റ് നേതാവാണ് സീതാറാം യെച്ചൂരി (ജനനം: ഓഗസ്റ്റ് 12 1952) . ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി(മാർക്സിസ്റ്റ്) പാർട്ടിയുടെ പോളിറ്റ് ബ്യൂറോ അംഗമായ ഇദ്ദേഹത്തെ ദേശീയ ജനറൽ സെക്രട്ടറിയായി, 2015 ൽ പാർട്ടി കോൺഗ്രസ് തെരഞ്ഞെടുത്തു. പാർട്ടിയുടെ പാർലമെന്ററി ഗ്രൂപ്പ് നേതാവു കൂടിയാണ്.