Activate your premium subscription today
ബിജെപി നേതാവ് ഉമാഭാരതി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘വിനാശ പുരുഷൻ’എന്ന് പരാമർശിക്കുന്ന ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
അയോധ്യ ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ പ്രാണപ്രതിഷ്ഠ നടന്ന രാമക്ഷേത്രത്തിനു മുന്നിൽ സന്തോഷം പങ്കിട്ട് മുതിർന്ന ബിജെപി നേതാവ് ഉമ ഭാരതി. രാമജന്മഭൂമി പ്രസ്ഥാനത്തിൽ മുന്നിലുണ്ടായിരുന്ന നേതാവാണ് ഉമ. സഹപ്രവർത്തകയായ സാധ്വി ഋതംബരയെ നിറകണ്ണുകളോടെ ഉമ ആലിംഗനം ചെയ്തു. 32 കൊല്ലവും 46 ദിവസവും
ഇത്തവണ ബിജെപിക്കു വേണ്ടി പ്രചാരണത്തിനിറങ്ങില്ല, പകരം പ്രാർഥിക്കുമെന്നു മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ഉമാഭാരതി. അതിനായി ഹിമാലയത്തിലേക്കു പോവുകയാണെന്നും അവർ പറഞ്ഞു. സംസ്ഥാന നേതൃത്വവുമായി നല്ല ബന്ധത്തിലല്ല ഉമാ ഭാരതി. അവരുടെ മരുമകൻ രാഹുൽ സിങ് ലോധിയെ 2 മാസം മുൻപു ശിവ്രാജ് സിങ് ചൗഹാൻ മന്ത്രിസഭയിൽ അംഗമാക്കിയിരുന്നു. ഇടക്കാലത്തു സജീവ രാഷ്ട്രീയത്തിൽനിന്നു വിട്ടു നിൽക്കുകയാണെന്നു പ്രഖ്യാപിച്ച ഉമ പിന്നീടു തിരിച്ചുവരവും പ്രഖ്യാപിച്ചു. വനിതാ സംവരണബിൽ പാസാക്കിയപ്പോൾ അതിൽ ഒബിസി സംവരണം വേണമെന്ന് അടുത്ത കാലത്ത് ഉമാഭാരതി ആവശ്യപ്പെട്ടത് ബിജെപിയെ വെട്ടിലാക്കിയിരുന്നു.
ഭോപാൽ∙ രാഷ്ട്രീയ ജനതാദൾ (ആർജെഡി) യുവനേതാവ് തേജ്വസി യാദവിനെ പുകഴ്ത്തി ബിജെപി നേതാവ് ഉമാഭാരതി. തേജ്വസി വളരെ നല്ല കുട്ടിയാണ്, പക്ഷെ ഭരണപരിചയമോ അനുഭവസമ്പത്തോ ഇല്ല. പ്രായമാകുമ്പോൾ ബിഹാർ ഭരിക്കാം. എന്നാൽ, Uma Bharti,Tejashwi Yadav ,RJD, Bihar Election, Malayalam News ,Manorama Online, Bihar Election news,Bihar Election manorama.
മധ്യപ്രദേശിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മൽഹര മണ്ഡലത്തിലെ പ്രചാരണം ഇപ്പോൾ മുഴുവൻ ‘ശ്രീരാമ’മയമാണ്. കേൾക്കുന്നത് രാമകഥയും. കൈകൾ കൂപ്പി വീടുകൾതോറും കയറിയിറങ്ങുകയാണ് ഒരു സന്യാസിനി. 34കാരിയായ സാധ്വി റാം സിയ ... MP Bypolls, Sadhvi Ram Siya Bharti, Malhara, BJP, Congress, Malayala Manorama, Manorama Online, Manorama News
ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കാൾ താൻ ചെറുപ്പമാണെന്നും മധ്യപ്രദേശിലെ ബിജെപിയുടെ തിരഞ്ഞെടുപ്പു റാലിക്കു ക്ഷണിക്കാതിരുന്നതു ശരിയായില്ലെന്നും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും തീപ്പൊരി നേതാവുമായിരുന്ന ഉമാഭാരതി പറഞ്ഞു. ‘ഞാൻ പങ്കെടുത്താൽ ജനശ്രദ്ധ മുഴുവൻ എന്നിലേക്കാകുമെന്നു കരുതിയായിരിക്കും നേതാക്കൾ അങ്ങനെ ചെയ്തത്’ എന്നും അവർ പ്രതികരിച്ചു. 2020ൽ ജ്യോതിരാദിത്യ സിന്ധ്യയാണ് ഭൂരിപക്ഷമുണ്ടാക്കിക്കൊടുത്തതെങ്കിൽ 2003ൽ താനാണ് വലിയ ഭൂരിപക്ഷം നേടിക്കൊടുത്തതെന്നും ഉമ പറഞ്ഞു.
ഭോപ്പാൽ∙ ബിജെപി നടത്തുന്ന ജൻ ആശിർവാദ് യാത്രയിൽ മധ്യപ്രദേശ് മുൻമുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ഉമാ ഭാരതിക്ക് ക്ഷണമില്ല. താൻ അവിടെയുണ്ടെങ്കിൽ ജനശ്രദ്ധ മുഴുവൻ തന്നിലേക്കാകുമെന്ന് ബിജെപി നേതാക്കൾ ഭയപ്പെടുന്നു എന്ന് ഉമാ ഭാരതി പ്രതികരിച്ചു. ബിജെപി അധ്യക്ഷൻ ജെ.പി. നദ്ദയാണ് യാത്ര ഉദ്ഘാടനം
ഭോപാൽ ∙ മദ്യക്കടയുടെ മുന്നിൽ പശുക്കളെ കെട്ടിയിട്ട ശേഷം ഉമാഭാരതി മുദ്രാവാക്യം പോലെ വിളിച്ചു പറഞ്ഞു: പാൽ കുടിക്കൂ, മദ്യം ഒഴിവാക്കൂ. മധ്യപ്രദേശിലെ നിവാരി ജില്ലയിലുള്ള ഓർച്ച നഗരത്തിലെ മദ്യവിൽപനശാലയുടെ മുന്നിലായിരുന്നു
ഭോപാൽ ∙ മധ്യപ്രദേശ് മുൻമുഖ്യമന്ത്രിയും മുൻകേന്ദ്രമന്ത്രിയുമായ ഉമാഭാരതി പൊതുജീവിതത്തിൽനിന്നു വിരമിക്കുന്നു. സന്യാസജീവിതത്തിൽ 30 വർഷം പൂർത്തിയാക്കുന്ന ഈ മാസം 17ന് എല്ലാ ലൗകികബന്ധങ്ങളും ഉപേക്ഷിക്കുമെന്നും തുടർന്നു ‘ ദീദി മാം’ (മുത്തശ്ശി) ആയി അറിയപ്പെടുമെന്നും ഉമാഭാരതി ട്വിറ്ററിൽ അറിയിച്ചു. തന്റെ
മുലപ്പാലും മദ്യവുമായി എത്തുന്ന ഉമ. ചോദിക്കരുത് ഏതു ഉമ, എന്തു ഉമ എന്ന്. ദേശീയ രാഷ്ട്രീയത്തിൽ ഒരു ഉമയെയുള്ളൂ - അത് ബിജെപിയിലെ ഉമാ ഭാരതി മാത്രം. അൽപകാലത്തെ രാഷ്ട്രീയ വനവാസത്തിന് ശേഷം വീണ്ടും പൊതുസദസ്സുകളിൽ സജീവമാവുകയാണ് ഉമ ഭാരതി. അങ്ങനെ തിരിച്ചുവരാൻ ആഗ്രഹിക്കുന്ന ഉമയ്ക്കു വീണുകിട്ടിയതാണ് അൽപം മുലപ്പാൽ; കൂട്ടത്തിൽ അൽപം മദ്യവും. ജൈന സാധു ആചാര്യ വിദ്യാസാഗറിന്റെ ആവശ്യപ്രകാരം കുടുംബവും ബന്ധുക്കളുമായുള്ള എല്ലാ കെട്ടുപാടുകളും അവസാനിപ്പിക്കുന്നതായും നവംബർ 17 മുതൽ മുതൽ ‘ദീദി മാ’ എന്ന പേരിലാകും താൻ അറിയപ്പെടുക എന്നും വെളിപ്പെടുത്തി ഉമ ഭാരതി വീണ്ടും രാഷ്ട്രീയ– സാമൂഹിക കേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. മധ്യപ്രദേശ് സംസ്ഥാന സർക്കാരിനെ കടന്നാക്രമിക്കുന്ന നിലപാടുകൾക്കു പിന്നാലെയാണ് ആധ്യാത്മികതയിലേക്കുള്ള ഉമയുടെ ചുവടുവയ്പ്പ് എന്നതും ശ്രദ്ധേയമാണ്. ഉമയുടെ മനസ്സിലെന്താണ്? കേന്ദ്ര മന്ത്രി ആകുന്നതിനു മുൻപ് മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്നു ഉമ. ആ പഴയ സ്ഥാനം ലക്ഷ്യമിട്ടാണോ ഉമയുടെ നീക്കങ്ങൾ?
Results 1-10