Activate your premium subscription today
സുൽത്താൻപുർ∙ കേന്ദ്ര സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചതാകാം വരുൺ ഗാന്ധിക്ക് ലോക്സഭാ സീറ്റ് നിഷേധിക്കാൻ കാരണമെന്ന് ബിജെപി നേതാവ് മേനക ഗാന്ധി. മറ്റൊരു കാരണവും കണ്ടെത്താനാകുന്നില്ലെന്നായിരുന്നു ഇതേക്കുറിച്ചു ചോദ്യം ഉയർന്നപ്പോൾ അവരുടെ മറുപടി. പിലിബിത്തിലെ സിറ്റിങ് എംപിയായ വരുണിന് ഇത്തവണ ബിജെപി സീറ്റ് നിഷേധിച്ചിരുന്നു. വാർത്താ ഏജൻസിയായ പിടിഐക്കു നൽകിയ അഭിമുഖത്തിലാണ് ഇതുസംബന്ധിച്ച മേനകയുടെ പ്രതികരണം.
ന്യൂഡൽഹി ∙ പ്രിയങ്ക ഗാന്ധിക്കെതിരെ ബിജെപി ടിക്കറ്റിൽ റായ്ബറേലിയിൽ മത്സരിക്കാനില്ലെന്ന് ബിജെപി എംപി വരുൺ ഗാന്ധി. പിലിബിത്തിൽ ഇത്തവണ ടിക്കറ്റ് നിഷേധിക്കപ്പെട്ട വരുൺ തിരഞ്ഞെടുപ്പ് ‘രാഷ്ട്രീയ തമാശക്കളി’യല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള ദേശീയ നേതാക്കളോടു തുറന്നടിച്ചതായി പാർട്ടി വൃത്തങ്ങൾ പറഞ്ഞു. ഇതെക്കുറിച്ച് ചോദിച്ചപ്പോൾ ‘രഹസ്യമായി സംസാരിച്ച കാര്യങ്ങൾ പരസ്യമാക്കുന്നത് ധാർമികതയ്ക്കു നിരക്കുന്നതല്ല’ എന്നാണ് വരുൺ ഗാന്ധി ‘മനോരമ’യോടു പ്രതികരിച്ചത്.
വരുൺ ഗാന്ധിയുടെ അസാന്നിധ്യമാണ് പിലിബിത്തിലെ മുഖ്യ ചർച്ചകളിലൊന്ന്. കഴിഞ്ഞ 5 വർഷവും പാർലമെന്റിൽ നിശ്ശബ്ദനായിരുന്നെങ്കിലും വരുണിനെ പിലിബിത്ത് മറക്കുന്നില്ല. ബിജെപിക്കും അതു മറക്കാൻ പറ്റുന്നില്ലെന്നു പാർട്ടി സ്ഥാനാർഥിയും സംസ്ഥാന മന്ത്രിയുമായ ജിതിൻ പ്രസാദയുടെ പ്രചാരണത്തിൽനിന്നു വ്യക്തം. വരുണിന്റെ പേരു കേൾക്കുമ്പോഴേ ജിതിന്റെ മുഖത്തെ പ്രസാദം മായുന്നുണ്ടെന്നു കാണുന്നവർക്കു തോന്നും.
സുൽത്താൻപുർ (യുപി)∙ ഉത്തർപ്രദേശിലെ പിലിബിത്തിൽ വരുൺ ഗാന്ധിക്ക് ബിജെപി സീറ്റ് നിഷേധിച്ചതിൽ ആദ്യ പ്രതികരണവുമായി വരുണിന്റെ അമ്മയും എംപിയുമായ മേനക ഗാന്ധി. വരുൺ ഗാന്ധിയുടെ തുടർ നടപടികളെക്കുറിച്ച് ചോദിച്ചപ്പോൾ, ‘‘ അദ്ദേഹം എന്താണ് ചെയ്യാൻ പോകുന്നതെന്ന് അദ്ദേഹത്തോട് ചോദിക്കൂ. തിരഞ്ഞെടുപ്പിന് ശേഷം ഇതു ഞങ്ങൾ പരിഗണിക്കും. സമയമുണ്ട്’’ എന്നായിരുന്നു മേനകയുടെ മറുപടി.
ന്യൂഡൽഹി∙ പട്ടിക വന്നപ്പോൾ പേരു വെട്ടിയ പിലിബിത്തിനോട് വികാരനിർഭരമായി വിട പറഞ്ഞ് വരുൺ ഗാന്ധി. ഇടഞ്ഞു നിൽക്കുന്ന വരുണിനെ ഇത്തവണ ഒഴിവാക്കിയപ്പോൾ അമ്മ മേനക ഗാന്ധിക്കു ബിജെപി സുൽത്താൻപുരിൽ വീണ്ടും സീറ്റു നൽകി. ഇടഞ്ഞു നിൽക്കുന്ന വരുൺ ഇനിയെങ്ങോട്ടു ചായും എന്ന അഭ്യൂങ്ങൾക്കിടയാണ്
ന്യൂഡൽഹി ∙ വരുൺ ഗാന്ധിയെ കോണ്ഗ്രസിലേക്ക് ക്ഷണിച്ച് ലോക്സഭയിലെ കോൺഗ്രസ് കക്ഷിനേതാവ് അധിർ രഞ്ജൻ ചൗധരി. വരുണിനെ ബിജെപി ഒഴിവാക്കിയത് ഗാന്ധി കുടുംബവുമായി ബന്ധമുള്ളതിനാലാണ്. അദ്ദേഹത്തിനായി കോൺഗ്രസിന്റെ വാതിലുകൾ തുറന്നു കിടക്കുന്നു. വരുൺ നല്ല പ്രതിഛായയുള്ള.ആളാണെന്നും അധിർ ചൗധരി പറഞ്ഞു. ‘‘വരുൺ ഗാന്ധി
ന്യൂഡൽഹി ∙ ടിക്കറ്റ് ലഭിക്കില്ലെന്ന് സൂചന ലഭിച്ചതോടെ ‘ഇത്തവണ മത്സരിക്കില്ല’ എന്നു പ്രഖ്യാപിച്ച ബിജെപിക്കാരുടെ ഗണത്തിലല്ല വരുൺ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉൾപ്പെടെ വേണ്ടത്ര വിമർശിച്ചിരുന്നെങ്കിലും, യുപിയിലെ പിലിബിത്തിൽ വീണ്ടും സ്ഥാനാർഥിയാകാമെന്ന് വരുൺ മോഹിച്ചു. ടിക്കറ്റ് നിഷേധിക്കപ്പെട്ടതോടെ വരുൺ മൗനത്തിലാണ്.
ന്യൂഡൽഹി∙ മേനക ഗാന്ധിക്ക് യുപിയിലെ സുൽത്താൻപുരിൽ വീണ്ടും സീറ്റ് നൽകിയ ബിജെപി മകൻ വരുൺ ഗാന്ധിക്ക് പിലിബിത്തിൽ ടിക്കറ്റ് നിഷേധിച്ചു.
ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള അഞ്ചാം സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി. 111 പേരടങ്ങുന്ന സ്ഥാനാർഥി പട്ടികയാണ് പ്രഖ്യാപിച്ചത്. സിറ്റിങ് എംപിമാരായ മേനക ഗാന്ധിക്ക്
ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തിലാണു പശ്ചിമ യുപിയിലെ പിലിബിത്. ആദ്യ ഘട്ടത്തിലെ 8 മണ്ഡലങ്ങളിൽ ഏഴിലും ബിജെപി സഖ്യം സ്ഥാനാർഥിയെ പ്രഖ്യാപിച്ചുവെങ്കിലും പിലിബിത്തിന്റെ കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. ബിജെപിയുടെ സിറ്റിങ് എംപി വരുൺ ഗാന്ധിക്കു സീറ്റ് അനുവദിക്കുമോ എന്നു പ്രതിപക്ഷവും കാത്തിരിക്കുന്നു. ബിജെപിയുടെ തീരുമാനം അനുസരിച്ചാകും എസ്പിയുടെ സ്ഥാനാർഥി പ്രഖ്യാപനം.
Results 1-10 of 41