Activate your premium subscription today
തിരുവനന്തപുരം∙ സന്ദീപ് വാരിയർ ബിജെപിയിൽനിന്ന് കോൺഗ്രസിലെത്തിക്കാനുള്ള ചർച്ചകൾ നടന്നത് അതീവ രഹസ്യമായി. നേതാക്കളിൽ വളരെക്കുറച്ചു പേർക്കു മാത്രമാണ് ചർച്ചകളെക്കുറിച്ച് അറിവുണ്ടായിരുന്നതെന്ന് വി.കെ.ശ്രീകണ്ഠൻ എംപി ‘മനോരമ ഓൺലൈനോട്’ പറഞ്ഞു.
പാലക്കാട്∙ ഉപതിരഞ്ഞെടുപ്പിന് 5 ദിവസം ശേഷിക്കെ വോട്ടര്‍ പട്ടികയിൽ ക്രമക്കേട് ആരോപിച്ച് കോൺഗ്രസും സിപിഎമ്മും. തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമം ഉണ്ടെന്നും പിന്നിൽ ബിജെപിയും സിപിഎമ്മുമാണെന്നും വി.കെ. ശ്രീകണ്ഠൻ എംപി പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്റിനും സംസ്ഥാന വൈസ് പ്രസിഡന്റിനും രണ്ടിടത്ത് വോട്ടുണ്ടെന്നാണ് ശ്രീകണ്ഠന്റെ ആരോപണം.
ദോഹ ∙ ഇൻകാസ് ഖത്തര്‍ തൃശ്ശൂർ ജില്ല കമ്മറ്റി സംഘടിപ്പിച്ച കുടുംബസംഗമം 'സംഗീതസന്ധ്യ 2024' തൃശ്ശൂർ ജില്ല കോൺഗ്രസ്സ് അധ്യക്ഷനും പാലക്കാട് പാർലിമെന്റ് അംഗവുമായ വി.കെ. ശ്രീകണ്ഠൻ എം.പി ഉദ്ഘാടനം ചെയ്തു.
പാലക്കാട്, ചേലക്കര ഉപതിരഞ്ഞെടുപ്പുകളിലേക്കാണ് ഇനി കേരള രാഷ്ട്രീയത്തിന്റെ ശ്രദ്ധ. കോൺഗ്രസിൽ ഈ തിരഞ്ഞെടുപ്പു പോരാട്ടങ്ങളുടെ മുഖ്യ ഉത്തരവാദിത്തം പാലക്കാടിന്റെ എംപിയും ചേലക്കര അടങ്ങുന്ന തൃശൂർ ജില്ലയുടെ താൽക്കാലിക ഡിസിസി പ്രസിഡന്റുമായ വി.കെ.ശ്രീകണ്ഠനാകും. ഇടതുപക്ഷത്തിന്റെ കോട്ടയായിരുന്ന പാലക്കാട് മുക്കാൽ ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തോടെ ജയിച്ച ശ്രീകണ്ഠൻ കോൺഗ്രസിനു വേണ്ടി ആ സീറ്റ് രണ്ടാമതും നിലനിർത്തിയതിനു പിന്നാലെയാണ് പ്രശ്നഭരിതമായ തൃശൂരിന്റെ ചുമതലയിലേക്ക് നിയോഗിക്കപ്പെട്ടത്. പാലക്കാട് ഡിസിസി പ്രസിഡന്റായിരിക്കെ പ്രകടിപ്പിച്ച പ്രവർത്തനമികവാണ് പുതിയ ദൗത്യത്തിലേക്ക് അദ്ദേഹത്തെ നിയോഗിക്കാൻ കെപിസിസിയെ പ്രേരിപ്പിച്ചതും. ഏൽപ്പിക്കുന്ന ജോലി പൂർണമനസ്സോടെയും കഠിനാധ്വാനത്തോടെയും നിർവഹിക്കുന്ന നേതാവ് എന്ന വിശേഷണമാണ് കോൺഗ്രസിൽ ശ്രീകണ്ഠനുള്ളത്. വിവാദങ്ങളുടെയും വാക്പോരുകളുടെയും പിന്നാലെ അദ്ദേഹം പോകാറില്ല. കോൺഗ്രസിന്റെ പതിവു ശൈലികളിൽനിന്ന് വ്യത്യസ്തനായ ശ്രീകണ്ഠൻ അതേക്കുറിച്ചും മുന്നിലെ ദൗത്യങ്ങളെപ്പറ്റിയും ‘ക്രോസ് ഫയറിൽ’ സംസാരിക്കുന്നു. മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായരുമായുള്ള അഭിമുഖം.
തൃശൂർ ∙ മത്സരിക്കാനില്ലെന്ന് ടിഎൻ പ്രതാപൻ നേരത്തെ പറഞ്ഞതും മണ്ഡലം, ബ്ലോക്ക് പുനഃസംഘടനയിൽ ഉണ്ടായ വീഴ്ചയുമാണു ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനു തിരിച്ചടിയായതെന്ന് കെപിസിസി നിയോഗിച്ച ഉപസമിതിക്കു മുൻപിൽ നേതാക്കളുടെ മൊഴി. ഡിസിസി, കെപിസിസി ഭാരവാഹികളെയും ബ്ലോക്ക് പ്രസിഡന്റുമാരെയും കണ്ടാണ് സമിതി വിവരങ്ങൾ
ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപ് നിയമസഭയിലേക്ക് മത്സരിക്കാൻ താൽപര്യമുണ്ടോയെന്ന് പാർട്ടി നേതൃത്വം തന്നോട് ചോദിച്ചിരുന്നതായി പാലക്കാട് എംപി വി.കെ.ശ്രീകണ്ഠൻ. തൃശൂർ ഡിസിസി പ്രസിഡന്റിന്റെ താൽക്കാലിക ചുമതല ഏറ്റെടുക്കുന്നതിനു മുൻപായി ‘മനോരമ ഓൺലൈനി’നു നൽകിയ അഭിമുഖത്തിലാണ് ശ്രീകണ്ഠന്റെ വെളിപ്പെടുത്തൽ. തൃശൂരിൽ കൂടുതൽ സീറ്റ് കിട്ടിയെങ്കിൽ മാത്രമേ കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വരുകയുള്ളൂ എന്നാണ് തന്റെ വിശ്വാസം.
തൃശൂർ∙ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്റെ താല്‍ക്കാലിക ചുമതല വി.കെ.ശ്രീകണ്ഠന് എംപിക്ക് കെപിസിസി പ്രസിഡന്റ് കെ.സുധാകരന് നല്‍കിയതായി കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന് അറിയിച്ചു. തൃശൂരിലെ
തൃശൂർ ∙ ജോസ് വള്ളൂരിനോട് ഡിസിസി പ്രസിഡന്റ് സ്ഥാനവും എം.പി.വിൻസന്റിനോട് യുഡിഎഫ് കൺവീനർ സ്ഥാനവും ഒഴിയാൻ കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടതായും ഡിസിസി പ്രസിഡന്റിന്റെ ചുമതല വി.കെ.ശ്രീകണ്ഠൻ എംപിയോട് തൽക്കാലം ഏറ്റെടുക്കാൻ ആവശ്യപ്പെട്ടതായും സൂചന. കെ.മുരളീധരന്റെ തിരഞ്ഞെടുപ്പു തോൽവിയെത്തുടർന്ന് ജില്ലയിൽ
തൃശൂർ ∙ തിരഞ്ഞെടുപ്പു തോൽവിയെച്ചൊല്ലിയുള്ള കൂട്ടത്തല്ലിനെ തുടർന്ന് തൃശൂർ ഡിഡിസി പിരിച്ചുവിട്ടേക്കും. പാലക്കാട്ടെ നിയുക്ത എംപി വി.കെ.ശ്രീകണ്ഠന് ഡിസിസി പ്രസിഡന്റിന്റെ താൽക്കാലിക ചുമതല നൽകി. ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ, യുഡിഎഫ് ജില്ലാ കൺവീനർ എം.പി.വിൻസെന്റ് എന്നിവരെ മാറ്റിയേക്കും. കേന്ദ്ര, സംസ്ഥാന
കൊപ്പം ∙ തിരഞ്ഞെടുപ്പു പന്തയത്തിൽ തോറ്റു; പാലക്കാട് ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി വി.കെ. ശ്രീകണ്ഠന്റെ ഭൂരിപക്ഷത്തിനു തുല്യമായ തുക ഫർണിച്ചർ കടയിലെ സെയിൽസ് ഗേളിനു കൈമാറി സിപിഎം പ്രവർത്തകൻ.വിളത്തൂരിലെ ഫര്‍ണിച്ചര്‍ കടയിൽ സാധനങ്ങൾ വാങ്ങുന്നതിനിടെയാണു സിപിഎം പ്രവർത്തകൻ റഫീഖ് കടയിലെ സെയില്‍സ് ഗേളും
Results 1-10 of 56