ADVERTISEMENT

തൃശൂർ ∙ മത്സരിക്കാനില്ലെന്ന് ടിഎൻ പ്രതാപൻ നേരത്തെ പറഞ്ഞതും മണ്ഡലം, ബ്ലോക്ക് പുനഃസംഘടനയിൽ ഉണ്ടായ വീഴ്ചയുമാണു ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനു തിരിച്ചടിയായതെന്ന് കെപിസിസി നിയോഗിച്ച ഉപസമിതിക്കു മുൻപിൽ നേതാക്കളുടെ മൊഴി.  ഡിസിസി, കെപിസിസി ഭാരവാഹികളെയും ബ്ലോക്ക് പ്രസിഡന്റുമാരെയും കണ്ടാണ് സമിതി വിവരങ്ങൾ ശേഖരിച്ചത്. ഒറ്റയ്ക്ക് കാണണമെന്ന് ആവശ്യപ്പെട്ടവർക്ക് അതിനും അവസരം നൽകി. കെ.സി.ജോസഫ്, ടി.സിദ്ധിക് എംഎൽഎ, കെപിസിസി എക്സിക്യൂട്ടീവ് അംഗം ആർ.ചന്ദ്രശേഖരൻ എന്നിവരാണ് സമിതി അംഗങ്ങൾ. 

മണ്ഡലം, ബ്ലോക്ക് പുനഃസംഘടന നടത്തുമ്പോൾ പലയിടത്തും സ്വന്തക്കാരെ തിരുകിക്കയറ്റിയതിനെയും പലരും വിമർശിച്ചു. സ്ഥാനാർഥി എന്ന രീതിയിൽ കെ.മുരളീധരൻ തൃശൂരിലെ നേതാക്കൾ പ്രതീക്ഷിച്ച പ്രകടനം നടത്തിയില്ലെന്നും അഭിപ്രായമുയർന്നു. ലോക്സഭാ മണ്ഡലത്തിലെ 54 ഡിസിസി ഭാരവാഹികളിൽ 15 പേർ മാത്രമാണ് സജീവമായി രംഗത്തുണ്ടായിരുന്നതെന്നാണ് വിലയിരുത്തൽ.

1275 ബൂത്ത് ഉള്ളതിൽ 392 ബൂത്തുകളിൽ മാത്രമാണ് യുഡിഎഫിന് ഒന്നാമതെത്താനായത്. 677 ഇടത്ത് ബിജെപി ആണ് ഒന്നാം സ്ഥാനത്ത്. 206 ഇടത്ത് എൽഡിഎഫും. ഓരോ ബൂത്തിന്റെയും ചുമതല ഓരോ നേതാക്കളെയാണ് ഏൽപിച്ചിരുന്നത്. അവരിൽ ഭൂരിഭാഗത്തിനും വീഴ്ച പറ്റിയതായും വിലയിരുത്തി. 

ലോക്സഭാ മണ്ഡലത്തിലെ ഏഴിൽ 3 നിയോജക മണ്ഡലം ഭാരവാഹികളെയാണ് ഇന്നലെ ഉപസമിതി കണ്ടത്. മറ്റുള്ളവരെ അടുത്ത ദിവസം കണ്ട് മൊഴിയെടുക്കുമെന്നും അതിനു ശേഷം കെപിസിസിക്ക് വിശദമായ റിപ്പോ‍ർട്ട് സമർപ്പിക്കുമെന്നും ഡിസിസി പ്രസിഡന്റിന്റെ  താൽക്കാലിക ചുമതലയുള്ള വി.കെ.ശ്രീകണ്ഠൻ എംപി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com