ബെംഗളൂരുവിൽ പരിപാടിക്കിടെ ഗെയ്ക്വാദിന്റെ മൈക്ക് ഓഫാക്കി; പിന്നിൽ ‘ആർസിബിയുടെ ആളുകളാ’യിരിക്കുമെന്ന് താരം– വിഡിയോ
Mail This Article
ബെംഗളൂരു∙ നഗരത്തിൽ ഒരു ചടങ്ങിൽ പങ്കെടുക്കുന്നതിനിടെ മൈക്ക് ഓഫ് ആയപ്പോൾ, പിന്നിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ (ആർസിബി) ആരാധകരമായിരിക്കുമെന്ന് തമാശ പങ്കിട്ട് ചെന്നൈ സൂപ്പർ കിങ്സ് നായകൻ ഋതുരാജ് ഗെയ്‌ക്‌വാദ്. മൈക്കിന്റെ തകരാർ ഉടൻ പരിഹരിക്കുമെന്ന് അവതാരകൻ അറിയിച്ചപ്പോഴാണ്, പിന്നിൽ ആർസിബിയിൽ നിന്നുള്ള ആരെങ്കിലും ആയിരിക്കുമെന്ന് ഗെയ്‌ക്‌വാദ് തമാശരൂപേണ പറഞ്ഞത്. ഇത് സദസിൽ വലിയ പൊട്ടിച്ചിരി സൃഷ്ടിക്കുകയും ചെയ്തു. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
ചടങ്ങിൽ പങ്കെടുക്കുന്നതിനിടെ ഋതുരാജ് സംസാരിക്കാൻ തുടങ്ങുമ്പോഴാണ് മൈക്ക് പൊടുന്നനെ ഓഫ് ആയത്. മൈക്ക് ശരിയാക്കാൻ അവതാരകൻ ആവർത്തിച്ച് ആവശ്യപ്പെടുന്നതിനിടെയായിരുന്നു ഋതുരാജ് ഗെയ്‌ക്‌വാദിന്റെ രസകരമായ കമന്റ്. ‘ഇതിനു പിന്നിൽ ആർസിബിയിൽ നിന്നുള്ള ആരെങ്കിലുമായിരിക്കും’ – കയ്യടികൾക്കിടെ ഗെയ്ക്‌വാദിന്റെ തമാശ. ഇതിന്റെ ദൃശ്യങ്ങൾ ഒട്ടേറെ ആരാധകരാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നത്.