Activate your premium subscription today
ഹൈദരാബാദ്∙ ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡിയും സഹോദരി വൈ.എസ്. ശർമിളയും തമ്മിലുള്ള സ്വത്തുതർക്കം നിയമപോരാട്ടത്തിലേക്കു നീങ്ങുന്നു. അമ്മ വൈ.എസ്. വിജയമ്മയ്ക്കും ശർമിളയ്ക്കുമെതിരെ നാഷനൽ കമ്പനി ലോ ട്രൈബ്യൂണലിൽ (എൻസിഎൽടി) ഹർജി നൽകിയിരിക്കുകയാണ് ജഗൻ. സരസ്വതി പവർ ആൻഡ് ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഹരികൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിലാണ് ഹർജി.
ആന്ധ്രപ്രദേശിൽ ആർക്കും കേവലഭൂരിപക്ഷം കിട്ടാത്ത സാഹചര്യം വന്നാൽ സഹോദരൻ ജഗൻ മോഹൻ റെഡ്ഡിയെ പിന്തുണയ്ക്കാതെ ക്രിയാത്മക പ്രതിപക്ഷമായിരിക്കാനാണു താൽപര്യമെന്നു സംസ്ഥാന കോൺഗ്രസ് അധ്യക്ഷ വൈ.എസ്.ശർമിള വ്യക്തമാക്കി. ആന്ധ്രയിൽ നാമാവശേഷമായ കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിലാണു ശർമിള. പാർട്ടിയുടെ തിരിച്ചുവരവിന്റെ തുടക്കമായിരിക്കും 13നു നടക്കുന്ന ലോക്സഭ, നിയമസഭാ തിരഞ്ഞെടുപ്പുകളെന്ന് അവർ പറഞ്ഞു. അച്ഛൻ വൈ.എസ്.രാജശേഖര റെഡ്ഡി(വൈഎസ്ആർ)യുടെ തട്ടകമായ കടപ്പയിൽനിന്നു ലോക്സഭയിലേക്കു മത്സരിക്കുന്ന ശർമിള മനോരമയ്ക്ക് അനുവദിച്ച അഭിമുഖത്തിൽനിന്ന്:
ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിലേക്കുള്ള പത്താംഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്. 17 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. ബിഹാറിലെ കത്തിഹാറിൽ മുതിർന്ന നേതാവായ താരിഖ് അൻവർ മത്സരിക്കും. കിഷൻ ഗഞ്ചിൽ മുഹമ്മദ് ജാവേദാണ് സ്ഥാനാർഥി. വൈ.എസ്.ശർമ്മിള അന്ധ്രാപ്രദേശിലെ കടപ്പയിലും എം.എം.പള്ളം
ആന്ധ്രപ്രദേശിലെ കടപ്പ ലോക്സഭ മണ്ഡലത്തിൽ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ വൈ.എസ്. ശർമിള മത്സരിക്കും. ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രിയും ശർമിളയുടെ പിതാവുമായ അന്തരിച്ച വൈ.എസ്. രാജശേഖര റെഡ്ഡി 1989 മുതൽ 1999 വരെ പ്രതിനിധീകരിച്ച മണ്ഡലമാണിത്. ഒരുകാലത്തു കോൺഗ്രസിന്റെ ഉറച്ച കോട്ടയായിരുന്ന ആന്ധയിൽ കഴിഞ്ഞ തിരഞ്ഞെടുപ്പോടെ നാമാവശേഷമായ പാർട്ടിയെ പുനരുജ്ജീവിപ്പിക്കുന്ന പ്രവർത്തനങ്ങളിലാണ് അടുത്തിടെ പാർട്ടിയിലെത്തിയ ശർമിള.
ന്യൂഡൽഹി ∙ ആന്ധ്രയിൽ ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസും ഇടതുപക്ഷവും കൈകോർക്കും. കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് വൈ.എസ്.ഷർമിള മുൻകയ്യെടുത്താണു സഖ്യത്തിനു രൂപം നൽകിയത്. സിപിഎം, സിപിഐ എന്നിവയുമായി സഖ്യമുണ്ടാക്കുമെന്നും വൈഎസ്ആർ കോൺഗ്രസ്, ടിഡിപി എന്നിവയെ നേരിടാനുള്ള ഏക മാർഗം ഒന്നിച്ചു നിൽക്കുക മാത്രമാണെന്നും ഷർമിള പറഞ്ഞു.
അമരാവതി∙ ആന്ധ്ര മുഖ്യമന്ത്രി വൈ.എസ്. ജഗൻമോഹൻ റെഡ്ഡി ഏകാധിപതിയാണെന്ന് അധിക്ഷേപിച്ച് സഹോദരി വൈ.എസ്. ശർമിള. ആന്ധ്രയിൽ ജഗൻ നടപ്പാക്കുന്നത് ഏകാധിപത്യമാണെന്നും ശർമിള കുറ്റപ്പെടുത്തി. ചലോ സെക്രട്ടേറിയറ്റ് മാർച്ചിനിടെയായിരുന്നു ശർമിളയുടെ ആരോപണം. മാർച്ചിനെ തുടർന്ന് ശർമിളയെ പൊലീസ് അറസ്റ്റ് ചെയ്തു. മാർച്ചിന് അനുമതിയില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് അറസ്റ്റ്.
ന്യൂഡൽഹി ∙ ആന്ധ്രപ്രദേശിൽ മുൻ മുഖ്യമന്ത്രി വൈ.എസ്.രാജശേഖര റെഡ്ഡിയുടെ മകൾ വൈ.എസ്.ശർമിളയെ കോൺഗ്രസ് സംസ്ഥാന അധ്യക്ഷയായി നിയമിച്ചു. സഹോദരനും ആന്ധ്ര മുഖ്യമന്ത്രിയുമായ ജഗൻമോഹൻ റെഡ്ഡിക്കും അദ്ദേഹത്തിന്റെ വൈഎസ്ആർ കോൺഗ്രസിനും വെല്ലുവിളി ഉയർത്തുന്നതാണ് ഇത്. ജി.ആർ.രാജുവിനു പകരമാണു നിയമനം. രാജുവിനെ പ്രവർത്തക സമിതിയിൽ പ്രത്യേക ക്ഷണിതാവാക്കി. പാർട്ടിയെ സംസ്ഥാനത്തു പഴയ കീർത്തിയിലേക്കു നയിക്കാൻ പ്രതിബദ്ധതയോടെ പ്രവർത്തിക്കുമെന്നു ശർമിള പറഞ്ഞു.12 ദിവസം മുൻപാണു ശർമിള പാർട്ടിയിൽ ചേർന്നത്.
അമരാവതി∙ ആന്ധ്രപ്രദേശ് കോൺഗ്രസ് അധ്യക്ഷയായി വൈ.എസ്.ശർമിളയെ നിയമിച്ചു. മുൻ അധ്യക്ഷൻ ഗിഡുഗു രുദ്രരാജുവിനെ പ്രവർത്തകസമിതി പ്രത്യേക ക്ഷണിതാവാക്കി. ആന്ധ്ര മുഖ്യമന്ത്രി വൈ.എസ്.ജഗൻ മോഹൻ റെഡ്ഡിയുടെ സഹോദരിയായ വൈ.എസ്.ശർമിള തന്റെ വൈഎസ്ആർ തെലങ്കാന പാർട്ടിയെ കോൺഗ്രസിൽ ലയിപ്പിച്ച്, കോൺഗ്രസിൽ ചേർന്നത് ജനുവരി
അമരാവതി∙ ആന്ധ്രപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ ഗിഡുഗു രുദ്ര രാജു രാജിവച്ചു. അടുത്തിടെ കോൺഗ്രസിൽ ചേർന്ന വൈ.എസ്.ശർമിളയെ അധ്യക്ഷയായി നിയമിച്ചേക്കുമെന്ന
ന്യൂഡൽഹി ∙ അഭ്യൂഹങ്ങൾ യഥാർഥ്യമാക്കി, ആന്ധ്ര മുൻമുഖ്യമന്ത്രി വൈ.എസ്.രാജശേഖര റെഡ്ഡിയുടെ മകൾ വൈ.എസ്.ശർമിളയും അവർ സ്ഥാപിച്ച വൈഎസ്ആർ തെലങ്കാന പാർട്ടിയും കോൺഗ്രസിന്റെ ഭാഗമായി. രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയായി കാണണമെന്ന് ആഗ്രഹിച്ചയാളാണ് തന്റെ പിതാവെന്നും അച്ഛന്റെ സ്വപ്നത്തിനു വേണ്ടി പ്രയത്നിക്കാൻ സന്തോഷമുണ്ടെന്നും ശർമിള പറഞ്ഞു.
Results 1-10 of 38