ADVERTISEMENT

ന്യൂഡൽഹി ∙ അഭ്യൂഹങ്ങൾ യഥാർഥ്യമാക്കി, ആന്ധ്ര മുൻമുഖ്യമന്ത്രി വൈ.എസ്.രാജശേഖര റെഡ്ഡിയുടെ മകൾ വൈ.എസ്.ശർമിളയും അവർ സ്ഥാപിച്ച വൈഎസ്ആർ തെലങ്കാന പാർട്ടിയും കോൺഗ്രസിന്റെ ഭാഗമായി. രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയായി കാണണമെന്ന് ആഗ്രഹിച്ചയാളാണ് തന്റെ പിതാവെന്നും അച്ഛന്റെ സ്വപ്നത്തിനു വേണ്ടി പ്രയത്നിക്കാൻ സന്തോഷമുണ്ടെന്നും ശർമിള പറഞ്ഞു.

ആന്ധ്ര മുഖ്യമന്ത്രിയും സഹോദരനുമായ ജഗൻ മോഹൻ റെഡ്ഡിയെ കണ്ടശേഷമാണ്, ശർമിള ഡൽഹിയിലേക്കു പുറപ്പെട്ടത്. മകന്റെ വിവാഹകാര്യവുമായി ബന്ധപ്പെട്ടാണ് ജഗനെ സന്ദർശിച്ചതെന്നു ശർമിള പറഞ്ഞു. രാവിലെ സോണിയ ഗാന്ധിയെ വീട്ടിലെത്തി കണ്ടു. ശർമിളയുടെ അമ്മ വിജയമ്മയും കോൺഗ്രസിൽ ചേരുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും ചേർന്നില്ല.

English Summary:

YS Sharmila joins Congress

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com