Activate your premium subscription today
ഭോപാൽ / റായ്പുർ ∙ മധ്യപ്രദേശിൽ മോഹൻ യാദവും ഛത്തീസ്ഗഡിൽ വിഷ്ണുദേവ് സായിയും മുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി പ്രസിഡന്റ് ജെ.പി.നഡ്ഡ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകൾ. രാജസ്ഥാനിൽ ഭജൻലാൽ ശർമയുടെ സത്യപ്രതിജ്ഞ നാളെ 11.15ന് ജയ്പുരിൽ നടക്കും.
പുതിയ സംസ്ഥാനം രൂപീകരിക്കപ്പെട്ട ശേഷം നടന്ന ആദ്യ രണ്ടു തിരഞ്ഞെടുപ്പുകളിലും പരാജയം. വർഷങ്ങൾക്ക് ശേഷം കേന്ദ്രമന്ത്രി സഭയിൽ ഇടം, എന്നാൽ അടുത്ത തിരഞ്ഞെടുപ്പിൽ സീറ്റില്ല... സാധാരണ രാഷ്ട്രീയ പ്രവർത്തകരുടെയൊക്കെ മനസ്സു മടുത്തു പോവുന്ന കാര്യങ്ങളാണിവ; ചിലപ്പോൾ ഒരു തിരിച്ചുവരവ് തന്നെ ഉണ്ടാകാനും ഇടയില്ലാത്ത സാഹതചര്യം. എന്നാൽ വിഷ്ണു ദേവ് സായി തിരിച്ചു വന്നു, ഛത്തീസ്ഗഡിന്റെ ആദ്യ ഗോത്രവർഗ മുഖ്യമന്ത്രിയായിട്ട്. ഗ്രാമപഞ്ചായത്ത് തലത്തിൽ പ്രവർത്തനം തുടങ്ങി തന്റെ 59 വയസ്സിനിടയിൽ മുഖ്യമന്ത്രി പദത്തിലെത്തുന്ന ബിജെപി നേതാവ് കൂടിയാണ് സായി. പാർട്ടിയിലും ഗോത്രവിഭാഗക്കാർക്കും ഇടയിലുള്ള സ്വാധീനവും ആർഎസ്എസ് നേതൃത്വവുമായുള്ള അടുപ്പവും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള കേന്ദ്ര നേതാക്കൾക്കുള്ള താൽപര്യവുമാണ് സായിയെ ഈ പദവിയിലെത്തിച്ചത് എന്നും പറയാം. പുതിയ ഛത്തീസ്ഗഡ് മുഖ്യമന്ത്രി കടന്നുവന്ന വഴികളിലൂടെ...,
ന്യൂഡൽഹി ∙ ഒരു മാസം മുൻപ് ഛത്തീസ്ഗഡിലെ കുങ്കുരു മണ്ഡലത്തിലെ തിരഞ്ഞെടുപ്പു റാലിയിൽ പങ്കെടുത്തവർക്ക് കേന്ദ്രമന്ത്രി അമിത് ഷാ ഒരു ഉറപ്പു കൊടുത്തു: ‘നിങ്ങൾ ഈ സ്ഥാനാർഥിയെ എംഎൽഎ ആക്കൂ, അദ്ദേഹത്തെ വലിയ ആളാക്കുന്ന കാര്യം ഞങ്ങളേറ്റു.’ അങ്ങനെ ജയിച്ച വിഷ്ണുദേവ് സായിയാണു പുതിയ ഛത്തീസ്ഗഡ് മുഖ്യമന്ത്രി. കുങ്കുരു മണ്ഡലം 2008ൽ ആണ് രൂപീകരിച്ചത്. അതിനുശേഷം നടന്ന 2 തിരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് ഒപ്പമായിരുന്നു.
റായ്പുർ∙ ഛത്തീസ്ഗഡില് മുതിർന്ന ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ രമൺ സിങ് സ്പീക്കറാകും. സംസ്ഥാന ബിജെപി അധ്യക്ഷനും ഒബിസി നേതാവുമായ അരുൺ സാവോയും ബ്രാഹ്മണ വിഭാഗത്തിൽ നിന്നുള്ള വിജയ് ശർമയും ഉപമുഖ്യമന്ത്രിമാരാകും. മുൻ കേന്ദ്രമന്ത്രിയും ദലിത് നേതാവുമായ വിഷ്ണു
ന്യൂഡൽഹി∙ മുൻ കേന്ദ്രമന്ത്രി വിഷ്ണു ദേവ് സായി ഛത്തീസ്ഗഡ് മുഖ്യമന്ത്രിയാകും. റായ്പുരിൽ ചേർന്ന പുതുതായി തിരഞ്ഞെടുക്കപ്പെട്ട 54 ബിജെപി എംഎൽഎമാരുടെ യോഗത്തിനു ശേഷമാണ് മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് രണ്ടു ഉപമുഖ്യമന്ത്രിമാരുണ്ടാകുമെന്നാണ് വിവരം.
ന്യൂഡൽഹി ∙ മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, മിസോറം എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് പരാജയകാരണങ്ങൾ പരിശോധിക്കാൻ സംസ്ഥാന നേതാക്കളുമായി കോൺഗ്രസ് ദേശീയ നേതൃത്വം ചർച്ച നടത്തി. വിജയിക്കുമെന്ന അമിത ആത്മവിശ്വാസമാണ് മധ്യപ്രദേശിൽ പാർട്ടിക്കു വിനയായതെന്നു യോഗം വിലയിരുത്തി. സ്ത്രീകൾ, ഒബിസി വിഭാഗങ്ങൾ എന്നിവർ കോൺഗ്രസിനെ പിന്തുണച്ചില്ല.
ന്യൂഡൽഹി ∙ 3 സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിമാരെ തീരുമാനിക്കാൻ ബിജെപി കേന്ദ്ര നിരീക്ഷകരെ നിയോഗിച്ചു. രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലെ എംഎൽഎമാരുമായി ഇവർ ചർച്ച നടത്തി മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്ന് ബിജെപി വൃത്തങ്ങൾ പറഞ്ഞു. കേന്ദ്ര നിരീക്ഷകർ– രാജസ്ഥാൻ: പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, സരോജ് പാണ്ഡെ എംപി, ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്ഡെ.
ന്യൂഡൽഹി∙ ബിജെപി ജയിച്ച 3 സംസ്ഥാനങ്ങളിൽ ആരൊക്കെ മുഖ്യമന്ത്രിമാരാകുമെന്നതു സംബന്ധിച്ച ഉദ്വേഗം തുടരുന്നതിനിടെ, മൂന്നു സംസ്ഥാനങ്ങളിലേക്കും കേന്ദ്രമന്ത്രിമാർ ഉൾപ്പെടുന്ന നിരീക്ഷക സംഘത്തെ നിയോഗിച്ച് പാർട്ടി ദേശീയ നേതൃത്വം. ബിജെപി ജയിച്ച മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നിവിടങ്ങളിൽ മുഖ്യമന്ത്രിമാരെ തിരഞ്ഞെടുക്കുന്ന നടപടികൾക്കു നേതൃത്വം നൽകാനാണ് ഇവരെ നിയോഗിച്ചിരിക്കുന്നത്. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, കേന്ദ്രമന്ത്രിമാരായ അർജുൻ മുണ്ടെ, സർബാനന്ദ സോനോവാൾ, ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ തുടങ്ങിയവരാണ് ഒൻപതംഗ നിരീക്ഷക സംഘത്തിലുള്ളത്.
ന്യൂഡൽഹി ∙ മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും ബിജെപി മുഖ്യമന്ത്രിമാരുടെ കാര്യത്തിൽ തീരുമാനം നീളുന്നു. ‘ധൃതിപ്പെടേണ്ട, സമയമാകുമ്പോൾ ആരു മുഖ്യമന്ത്രിയാകുമെന്നറിയാം’ എന്നായിരുന്നു ഇതെക്കുറിച്ച് ആഭ്യന്തര മന്ത്രി അമിത്ഷായുടെ പ്രതികരണം. മധ്യപ്രദേശിൽ നിലവിലെ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ കാര്യത്തിൽ അനിശ്ചിതത്വം തുടരവേ, താൻ ബിജെപിയുടെ വെറും പ്രവർത്തകൻ മാത്രമാണെന്ന് അദ്ദേഹം ഇന്നലെ മാധ്യമങ്ങളോടു പറഞ്ഞു. കൈലാഷ് വിജയ് വർഗിയയെ മുഖ്യമന്ത്രിയാക്കണമെന്ന് ഇൻഡോർ മേഖലയിൽനിന്നുള്ള നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്.
നൂറുമേനി വിളവ് കിട്ടുമെന്നു വിശ്വസിച്ചു വിതച്ച വിത്തിൽനിന്ന് പതിരു മാത്രം കിട്ടിയാൽ എന്താകും തോന്നുക? അതേ നിരാശയിലാണ് കോൺഗ്രസും പ്രതിപക്ഷ ‘ഇന്ത്യ’ മുന്നണിയും. നന്നായി മണ്ണൊരുക്കിയിട്ടും ‘ജാതിപ്പാടം’ പൂത്തുകായ്ക്കാതിരുന്നതിന്റെ ഉത്തരം ഒറ്റവരിയിൽ ഒതുങ്ങില്ലെന്നറിയാം നേതൃത്വത്തിന്. ജാതി സെൻസസ്
Results 1-10 of 111