Activate your premium subscription today
ആലപ്പുഴ∙ മാവേലിക്കര ലോക്സഭാ മണ്ഡലത്തിൽ വിജയത്തിൽ കുറഞ്ഞൊന്നും ഇടതുപക്ഷം പ്രതീക്ഷിച്ചിരുന്നില്ല; യുഡിഎഫ് ആകട്ടെ ഏതു പ്രതികൂല സാഹചര്യത്തിലും 25000 വോട്ടിന്റെ ഭൂരിപക്ഷം പ്രതീക്ഷിച്ചു. മത്സരം കടുത്തതോടെ ഇരുവശത്തും കണക്കുകൾ തെറ്റി. ഏതൊക്കെ കണക്കുകൾ തെറ്റിയാലും വിജയം കൈവിട്ടില്ല എന്നതിലാണു യുഡിഎഫിന്റെ
മാവേലിക്കര ലോക്സഭാ മണ്ഡലത്തിൽനിന്നു യുഡിഎഫ് സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷിന്റെ വിജയത്തിൽ നിർണായകമായതു ചങ്ങനാശേരിയിലെ ഭൂരിപക്ഷം. 16,450 വോട്ടിന്റെ ഭൂരിപക്ഷമാണു സിപിഐയുടെ സി.എ.അരുൺകുമാറിനെക്കാൾ കൊടിക്കുന്നിൽ സുരേഷിന് ചങ്ങനാശേരിക്കാർ നൽകിയത്. 10,868 വോട്ടിന്റെ ഭൂരിപക്ഷത്തിലാണു കൊടിക്കുന്നിൽ ജയിച്ചത്!
ആലപ്പുഴ∙ ബൂത്തിലെ വോട്ടിനു പുറമേ തപാൽ വോട്ടും ഭിന്നശേഷിക്കാരും 85നു മുകളിൽ പ്രായമുള്ളവരും വീട്ടിലിരുന്നു ചെയ്ത വോട്ടിന്റെ കണക്കുകൂടി ചേർത്തതോടെ ആലപ്പുഴ, മാവേലിക്കര മണ്ഡലങ്ങളിൽ പോളിങ് ശതമാനത്തിൽ വർധന. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥരും അവശ്യസർവീസ് വിഭാഗത്തിലുള്ളവരുമാണ് വോട്ടർ ഫെസിലിറ്റേഷൻ
മാവേലിക്കര ∙ മുന്നണികൾ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ക്ഷീണം മാറി കണക്കുകൂട്ടലുകളുടെ തിരക്കിലാണ്. പോളിങ് ശതമാനത്തിലുണ്ടായ കുറവ് ആശങ്ക ഉളവാക്കുന്നുണ്ടെങ്കിലും തങ്ങളുടെ വോട്ടുകൾ ചോർന്നില്ല എന്ന ആത്മവിശ്വാസത്തിലാണ് 3 മുന്നണികളും. ഇത്തവണ ലോക്സഭ മണ്ഡലത്തിലെ മൊത്തം പോളിങ് 65.95% ആയപ്പോൾ മാവേലിക്കര നിയമസഭ
ആലപ്പുഴ മണ്ഡലത്തിലെ കലാശക്കൊട്ട് നഗരത്തിൽ മൂന്നിടത്തായിരുന്നു. എൽഡിഎഫിന്റേത് സക്കറിയ ബസാറിൽ. യുഡിഎഫിന്റേത് അൽപം തെക്ക് വട്ടപ്പള്ളിയിൽ. എൻഡിഎയുടേത് മുല്ലയ്ക്കൽ ജംക്ഷനിൽ. മാവേലിക്കരയിൽ യുഡിഎഫ് ബഥേൽ ജംക്ഷനിലും എൽഡിഎഫ് നന്ദാവനം കവലയിലും എൻഡിഎ കെഎസ്ആർടിസി ജംക്ഷനിലും പ്രചാരണം അവസാനിപ്പിച്ചു. മണ്ഡലം മുഴുവൻ ചുറ്റിയെത്തിയ സ്ഥാനാർഥികൾ പരസ്യപ്രചാരണം തീരാൻ മിനിറ്റുകളുള്ളപ്പോൾ മൈക്കെടുത്തു. പ്രചാരണ ഗാനങ്ങളുടെ ഒച്ചപ്പാടുകൾ അമർന്നപ്പോൾ അവർ പര്യടനങ്ങളിൽ പറഞ്ഞതെല്ലാം ഓർമിപ്പിച്ചു. മിക്ക കണ്ണുകളും വാച്ചിലും ഫോണിലും നോക്കി നേരമെണ്ണി. ആറടിച്ചപ്പോൾ കൊടികളും ഒച്ചകളും താഴ്ന്നു.
കായംകുളം∙ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളുടെ കലാശക്കൊട്ട് നഗരത്തിൽ ആവേശക്കടലായി. എൽഡിഎഫ്,യുഡിഎഫ്, എൻഡിഎ മുന്നണി പ്രവർത്തകർ ഇരുചക്രവാഹന റാലിയായി പാർക്ക് ജംക്ഷനിലാണ് പ്രചാരണ സമാപന പരിപാടി നടത്തിയത്. ഇതിന് മുന്നോടിയായി പാർട്ടി ഓഫിസുകളിൽ നിന്ന് നഗരം ചുറ്റി റാലിയും റോഡ് ഷോയും നടത്തിയിരുന്നു. പാർക്ക്
എടത്വ∙ ആവേശം വിതറി മുന്നണികളുടെ കലാശക്കൊട്ട്. കലാശക്കൊട്ട് കാണാൻ അണികളേക്കാൾ കൂടുതൽ കാഴ്ച്ചക്കാരെത്തിയെന്നതാണ് പ്രത്യേകത. എടത്വ ടൗണിൽ നിശ്ചിത സമയത്തിന് ഒരു മണിക്കൂറിനു മുൻപു തന്നെ വാഹന പ്രചാരണം നിർത്തി ടൗണിൽ 3 മുന്നണികളും ഒത്തുകൂടി. വാഹനങ്ങൾ കടത്തി വിടാൻ പൊലീസ് നന്നേ പ്രയാസപ്പെട്ടു. ഇടയ്ക്ക് ഉന്തും
പ്രചാരണത്തിൽ വിഷയദാരിദ്ര്യമില്ല. പക്ഷേ, എല്ലാറ്റിനും മീതെ വികസനവും സാധാരണക്കാരുടെ പ്രശ്നങ്ങളുമാണു മാവേലിക്കരയിൽ ഉയർന്നു കേൾക്കുന്നത്. രാഷ്ട്രീയമായ വിവാദങ്ങൾ സാധാരണ വോട്ടർമാർ കാര്യമായി ചർച്ച ചെയ്യുന്നില്ലെന്നു പറയാം. മൂന്നു ജില്ലകളിലായി പടർന്നിരിക്കുന്ന മണ്ഡലം ഭൂപ്രകൃതിയിൽ മുതൽ വൈവിധ്യങ്ങളുടേതാണ്.
ശൂരനാട് ∙ ഗുജറാത്ത് കലാപത്തിൽ ഉൾപ്പെടെ സ്ത്രീകളെ വേട്ടയാടി കൊല ചെയ്ത സംഘപരിവാർ ശക്തികളുടെ അഴിഞ്ഞാട്ടം നടക്കുന്ന രാജ്യത്ത് മോദിയുടെ സ്ത്രീസുരക്ഷ ഗാരന്റി കാപട്യമാണെന്ന് ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ വൈസ് പ്രസിഡന്റ് സുഭാഷിണി അലി പറഞ്ഞു. മാവേലിക്കര ലോക്സഭ തിരഞ്ഞെടുപ്പിലെ ഇടതുമുന്നണി സ്ഥാനാർഥി
ചെങ്ങന്നൂർ ∙ പൗരത്വ ഭേദഗതിനിയമം അടക്കമുള്ള ബിജെപിയുടെ ഫാഷിസ്റ്റ് നയങ്ങൾക്ക് മുന്നിൽ കോൺഗ്രസ് പ്രകടനപത്രിക നിശ്ശബ്ദമാണെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി . മാവേലിക്കര ലോക്സഭ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി സി.എ. അരുൺകുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർഥം ചെങ്ങന്നൂരിൽ നടത്തിയ വനിതാ പാർലർമെന്റ്
Results 1-10 of 66