Activate your premium subscription today
ന്യൂഡൽഹി∙ സിപിഎം പൊളിറ്റ് ബ്യൂറോയുടെയും കേന്ദ്ര കമ്മിറ്റിയുടെയും കോ– ഓർഡിനേറ്റർ ചുമതല താൽക്കാലികമായി മുതിർന്ന നേതാവ് പ്രകാശ് കാരാട്ടിന് നൽകാൻ തീരുമാനം. കേന്ദ്ര കമ്മിറ്റിയാണ് തീരുമാനമെടുത്തത്.
സീതാറാം യച്ചൂരിയുടെ വിയോഗത്തിന്റെ പശ്ചാത്തലത്തിൽ, പുതിയ ജനറൽ സെക്രട്ടറിയെ ഉടൻ തിരഞ്ഞെടുക്കണമോയെന്ന് സെപ്റ്റംബർ 28നു തുടങ്ങുന്ന സിപിഎം കേന്ദ്ര കമ്മിറ്റി (സിസി) തീരുമാനിക്കുമെന്ന് പാർട്ടി വൃത്തങ്ങൾ പറഞ്ഞു. 28ന് രാവിലെ പൊളിറ്റ് ബ്യൂറോയും ഉച്ചമുതൽ 30 വരെ സിസിയും ചേരും. പാർട്ടി കോൺഗ്രസിന് 7 മാസം മാത്രമാണു ബാക്കിയുള്ളത്. ഇതിന്റെ ഒരുക്കങ്ങൾക്കു ചുക്കാൻ പിടിക്കാൻ ആരെയെങ്കിലും ജനറൽ സെക്രട്ടറി പദവിയിലേക്കു കൊണ്ടുവരണോ, അതോ താൽക്കാലിക സംവിധാനം മതിയോ എന്നു സിസിയാണു തീരുമാനിക്കേണ്ടത്. പദവിയിലിരിക്കെ ജനറൽ സെക്രട്ടറി അന്തരിക്കുന്നത് ഇതാദ്യമാണ്. കേന്ദ്ര കമ്മിറ്റിയാണു പിബിയെയും ജനറൽ സെക്രട്ടറിയെയും..
ന്യൂഡൽഹി ∙ നിലയ്ക്കാതെ പെയ്യുന്ന മഴയ്ക്കു മീതെ ലാൽ സലാം വിളികൾ ആളിപ്പടർന്നു. സ്വന്തം ജീവിതത്തിലേക്കു സമരജ്വാല പടർത്തിയ ജവാഹർ ലാൽ നെഹ്റു സർവകലാശാല ക്യാംപസിൽനിന്ന് അവസാന റെഡ് സല്യൂട്ട് ഏറ്റുവാങ്ങാൻ സീതാറാം യച്ചൂരിയെ എത്തിച്ചപ്പോൾ സമയം വൈകിട്ട് 4.56. ഓഡിറ്റോറിയത്തിനു നടുവിൽ ചുവന്ന റോസാദളങ്ങൾ വിതറിയ വെള്ള വിരിപ്പിലേക്കെടുത്തു വച്ചപ്പോൾ റെഡ് സല്യൂട്ട്, റെഡ് സല്യൂട്ട്, റെഡ് സല്യൂട്ട് കോമ്രേഡ് എന്ന മുദ്രാവാക്യം മുഴങ്ങി.
മാർക്സിസം എന്നു കേൾക്കുന്നതിന് ഏറെ മുൻപേ, മനുഷ്യനു സംഭവിക്കുന്ന മാറ്റത്തെക്കുറിച്ചായിരുന്നു ഹൈദരാബാദ് ഓൾ സെയിന്റ്സ് സ്കൂളിൽ പഠിക്കുന്ന 9 വയസ്സുകാരന്റെ സംശയം: ശൂന്യാകാശത്ത് കനമില്ലാതാകുന്ന മനുഷ്യൻ ഭൂമിയിലെത്തിയാൽ കനം തിരിച്ചുകിട്ടുമോ? ആദ്യ ഗഗനചാരി യൂറി ഗഗാറിൻ ഭൂമിയിലിറങ്ങി, ഏഴാം മാസം ഹൈദരാബാദിലെത്തിയപ്പോൾ വിമാനത്താവളത്തിൽവച്ച് അദ്ദേഹത്തെ അമർത്തിത്തൊട്ട് സംശയം മാറ്റിയ പയ്യന് ഒരു നീണ്ട പേരായിരുന്നു: യച്ചൂരി വെങ്കട്ട സീതാരാമ റാവു. കനമുള്ള ആശയങ്ങൾ തലയിലേറിത്തുടങ്ങിയപ്പോൾ, ആദ്യം മുറിച്ചുമാറ്റിയത് പേരിലെ ജാതിക്കുടുമയാണ്. അങ്ങനെയാണ്, സീതാറാം യച്ചൂരിയായതും മനുഷ്യജാതിയുടെ മാത്രം ഭാഗമായതും. രാജ്യസഭയിലെ വിടവാങ്ങൽ പ്രസംഗത്തിൽ യച്ചൂരിയുടെ ഒരു ചോദ്യം ജാതിയെക്കുറിച്ചായിരുന്നു: ‘ഞാൻ ജനിച്ചത് മദ്രാസിലാണ്, തെലുങ്കു സംസാരിക്കുന്ന ബ്രാഹ്മണ കുടുംബത്തിൽ. സ്കൂൾ പഠനം ഇസ്ലാമിക സംസ്കാരത്താൽ സമ്പന്നമായ ഹൈദരാബാദിൽ. ഞാൻ വിവാഹം ചെയ്തത് ഒരു സൂഫിയുടെ മകളെയാണ്. ഭാര്യയുടെ അമ്മ മൈസൂരു പശ്ചാത്തലമുള്ള രാജ്പുത് കുടുംബത്തിൽനിന്നാണ്. ഞങ്ങളുടെ മകൻ എങ്ങനെ അറിയപ്പെടും? ബ്രാഹ്മണനെന്നോ ഹിന്ദുവെന്നോ മുസ്ലിമെന്നോ? ഇന്ത്യക്കാരൻ എന്നല്ലാതെ ഞങ്ങളുടെ മകനെ എങ്ങനെ വിശേഷിപ്പിക്കും?’ അല്ലാതെയെന്ത് എന്നു മാത്രം ആർക്കും ഉത്തരമുള്ള ആ ചോദ്യവും കഴിഞ്ഞ് പാർലമെന്റ് സെൻട്രൽ ഹാളിനു സമീപത്തെ സ്മോക്കേഴ്സ് ചേംബറിലെത്തിയ യച്ചൂരിയോട് ഈ ലേഖകൻ ചോദിച്ചു:
അപ്രതീക്ഷിതമായി സീതാറാം യച്ചൂരി വിട വാങ്ങുമ്പോൾ കേരളത്തിലെ സിപിഎം രാഷ്ട്രീയത്തെ അത് എങ്ങനെയാണ് ബാധിക്കുക എന്ന ചോദ്യം തന്നെയാണ് യച്ചൂരിക്കുള്ള ഏറ്റവും വലിയ അനുസ്മരണം. ഒരു കാലത്ത് വിഭാഗീയത കൊടികെട്ടിയ കേരളത്തിലെ പാർട്ടിയിൽ യച്ചൂരി നടത്തിയ നിർണായക ഇടപെടലുകൾ മാത്രം മതി ആ അനുസ്മരണം വ്യത്യസ്തവും സമഗ്രവുമാകാൻ. ഇപ്പോൾ, 24–ാം പാർട്ടി കോൺഗ്രസിനു മുന്നോടിയായ പാർട്ടി സമ്മേളനങ്ങൾ ആരംഭിച്ചിരിക്കെ, യച്ചൂരിയുടെ വിയോഗം തിരുത്തലിന്റെ പാതയിൽ പാർട്ടിക്ക് വൻ നഷ്ടമാണ്. എന്നും സിപിഎമ്മിൽ സമവായത്തിന്റെ ശബ്ദമായിരുന്നു യച്ചൂരി. വി.എസ് – പിണറായി പക്ഷങ്ങൾ ചേരിതിരിഞ്ഞ് പോരാടിയ മുൻ വർഷങ്ങളിലെ ചരിത്രം പരിശോധിച്ചാൽ ഇതു വ്യക്തമാകും. ഇരുപക്ഷത്തെയും ഉൾക്കൊണ്ട് പാർട്ടിക്ക് തർക്കങ്ങൾക്ക് പരിഹാരം കണ്ടെത്താൻ യച്ചൂരിക്കു സാധിച്ചു. എക്കാലവും വിഎസിനോട് ബഹുമാനം കലർന്ന മൃദു സമീപനം യച്ചൂരി സ്വീകരിച്ചു. അതേസമയം തിരുത്തേണ്ട സമയത്ത് തിരുത്തി. മുൻ സമ്മേളനങ്ങളിൽ യച്ചൂരി ഇടപെട്ടില്ലായിരുന്നു എങ്കിൽ... ഇങ്ങനെ ചിന്തിച്ചു നോക്കിയാൽ സൗമ്യവും സമവായവും നിറഞ്ഞ യച്ചൂരി വിപ്ലവത്തിന്റെ പ്രാധാന്യം വ്യക്തമാകും. വി.എസ്. പക്ഷക്കാരൻ എന്നു വിമർശനം നേരിട്ടപ്പോഴും എങ്ങനെയാണ് യച്ചൂരി ഇരുപക്ഷത്തിനും സ്വീകാര്യനായത്? മലയാള മനോരമ സീനിയർ സ്പെഷൽ കറസ്പോണ്ടന്റ് ജയചന്ദ്രൻ ഇലങ്കത്ത് വിലയിരുത്തുന്നു.
ന്യൂഡൽഹി∙ സിപിഎം പൊളിറ്റ് ബ്യൂറോയിലും കേന്ദ്ര കമ്മിറ്റിയിലും ഭൂരിപക്ഷമില്ലാതെയും ശക്തമായിരുന്ന പക്ഷത്തിന്റെ നേതാവായിരുന്നു സീതാറാം യച്ചൂരി. ആശയപ്പോരായിരുന്നു പക്ഷങ്ങളെ സൃഷ്ടിച്ചതെങ്കിലും, മാധ്യമങ്ങൾ അവയെ സൗകര്യാർഥം യച്ചൂരിപക്ഷമെന്നും കാരാട്ട്പക്ഷമെന്നും വിശേഷിപ്പിച്ചു. ബംഗാൾ ഘടകമെന്നും കേരള ഘടകമെന്നും ഈ പക്ഷങ്ങളെ വേർതിരിച്ചു പറയുന്നതും സ്വാഭാവികമായിരുന്നു. കോൺഗ്രസിനോടുള്ള സമീപനവും പാർട്ടിയുടെ പ്രതിസന്ധി പരിഹരിക്കാനുള്ള വഴികളും സംബന്ധിച്ചായിരുന്നു പക്ഷങ്ങൾ തമ്മിലുള്ള പ്രധാന തർക്കങ്ങൾ.
ബ്രാഞ്ചിൽ തുടങ്ങി പാർട്ടിയുടെ വിവിധ ഘടകങ്ങളിൽ പ്രവർത്തിച്ച് നേതൃനിരയിലെത്തുന്നതാണ് കമ്യൂണിസ്റ്റ് പാർട്ടികളിലെ പതിവുരീതി. പഴയകാല നേതാക്കളുടെയെല്ലാം ജീവിതരേഖയിൽ ഈ ‘ഘടകം ഘടകം വഴി’യുള്ള പ്രവർത്തനം രേഖപ്പെടുത്തിക്കാണാറുണ്ട്. എന്നാൽ, അതിനു വിപരീതമായി ലോക്കൽ കമ്മിറ്റിയിലോ ജില്ലാ കമ്മിറ്റിയിലോ പ്രവർത്തിക്കാതെ, ഏതെങ്കിലും സംസ്ഥാന ഘടകത്തെ നയിക്കാതെ 32–ാം വയസ്സിൽ സിപിഎമ്മിന്റെ പരമോന്നത നയരൂപീകരണ സമിതിയായ കേന്ദ്രകമ്മിറ്റിയിലേക്ക് എടുത്തുയർത്തപ്പെട്ട നേതാവായിരുന്നു സീതാറാം യച്ചൂരി. ജന്മനാടായ ആന്ധ്രയിലെ ജനസ്വാധീനമോ കമ്യൂണിസ്റ്റ് പൈതൃകമോ അദ്ദേഹത്തിനു മൂലധനമായുണ്ടായിരുന്നില്ല. ആദർശാധിഷ്ഠിത കാഴ്ചപ്പാടിനും ധിഷണയ്ക്കും പുറമേ ഏതു സാഹചര്യത്തോടും ഒത്തുപോകാനുള്ള വഴക്കവും യച്ചൂരിയെ മറ്റ് കമ്യൂണിസ്റ്റ് നേതാക്കളിൽ നിന്നു വ്യത്യസ്തനാക്കി. സാമ്രാജ്യത്വ വിരുദ്ധ, വർഗീയ വിരുദ്ധ നിലപാടിൽ വിട്ടുവീഴ്ച ചെയ്യാതെ തന്നെ, കമ്യൂണിസ്റ്റുകാർ ഗണനീയ ശക്തിയല്ലാത്ത ഇന്ത്യയുടെ തലസ്ഥാനനഗരത്തിൽ അദ്ദേഹം തലയുയർത്തിനിന്നു.
കേരളത്തിലും ബംഗാളിലും അത്ര ദൃശ്യമല്ലെങ്കിലും ക്ഷമ, സഹിഷ്ണുത എന്നിവ പല കമ്യൂണിസ്റ്റ് നേതാക്കൾക്കുമുള്ള ഗുണമാണ്; പ്രത്യേകിച്ചു ഡൽഹിയിൽ. ലോക്സഭാ തിരഞ്ഞെടുപ്പിലെ സിപിഎം പരാജയം വിലയിരുത്തി, ഏതാണ്ട് ഒരേ കാരണങ്ങൾ കഴിഞ്ഞ 15 വർഷമായി എഴുതിവയ്ക്കാൻ അവർക്കു സാധിക്കുന്നതിൽപരം തെളിവ് അതിനു വേണ്ട. സാമാന്യം ആരോഗ്യത്തോടെ ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ മേൽപറഞ്ഞ ഗുണങ്ങൾ ഡൽഹിക്കാരെ സഹായിക്കുന്നുണ്ടാകാം. കേരളത്തിൽനിന്നു പണം എത്തിയാലേ ഡൽഹിയിൽ പാർട്ടി ഓഫിസിലെ ചായകുടി പോലും നടക്കൂ എന്നതിനാലാണ് അവർ ക്ഷമിച്ചും സഹിച്ചും ജീവിക്കുന്നതെന്ന കഥ കേരളത്തിൽ കെട്ടിച്ചമച്ചതും അടിസ്ഥാനമില്ലാത്തതുമായ അഹങ്കാരം പറച്ചിലാണ്. അത്യാവശ്യം നല്ല രീതിയിൽ കഴിഞ്ഞുപോകാനുള്ള വകയൊക്കെ ഡൽഹിയിലെ നേതാക്കൾക്കും പാർട്ടിക്കുമുണ്ട്. അതിന്റെ ധൈര്യം അവരിൽ പ്രകടവുമാണ്.
കൊച്ചി ∙ സംസ്ഥാന സർക്കാരിനെതിരെ ശക്തമായ വിമർശനവുമായി തിരഞ്ഞെടുപ്പു തോൽവിയെക്കുറിച്ചുള്ള സിപിഎം സംഘടനാ റിപ്പോർട്ട്. എറണാകുളം, ഇടുക്കി, തൃശൂർ, കോട്ടയം ജില്ലകളിലെ ലോക്കൽ കമ്മിറ്റി സെക്രട്ടറിമാർ മുതൽ ജില്ലാ കമ്മിറ്റി അംഗങ്ങൾ വരെയുള്ളവർക്കായാണ് റിപ്പോർട്ടിങ് നടത്തിയത്.
കണ്ണൂർ ∙ ത്രിപുരയിലെയും ബംഗാളിലെയും തകർച്ചയിൽനിന്നു പാഠം ഉൾക്കൊണ്ടില്ലെങ്കിൽ തിരിച്ചുവരാൻ കഴിയാത്തവിധം പാർട്ടി തകരുമെന്ന് കേരളഘടകത്തിന് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ടിന്റെ മുന്നറിയിപ്പ്. വിശേഷിച്ച് ഒന്നും ചെയ്യാതെതന്നെ സിപിഎം കേന്ദ്രങ്ങളിൽ ബിജെപിയുണ്ടാക്കിയ മുന്നേറ്റത്തിന്റെ കാരണം മനസ്സിലാക്കണം.
Results 1-10 of 40