Activate your premium subscription today
ന്യൂഡൽഹി∙ ഹരിയാനയിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റുകളിലും ഒറ്റയ്ക്കു മത്സരിക്കുമെന്ന് ആംആദ്മി പാർട്ടി. ഹരിയാനയിലെ 90 സീറ്റുകളിലും എഎപി ഇത്തവണ കോൺഗ്രസിനേയും നേരിടുമെന്ന് നേതാക്കൾ വ്യക്തമാക്കി. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്, എഎപി എംപി സഞ്ചയ് സിങ്, ഡോ.സന്ദീപ് പഠക് എന്നിവർ ചേർന്നു ചണ്ഡിഗഡിൽ
ന്യൂഡൽഹി ∙ അരവിന്ദ് കേജ്രിവാളിന്റെ അറസ്റ്റിനെതിരെ ആംആദ്മി പാർട്ടി പ്രവർത്തകരുടെ പ്രതിഷേധത്തിനിടെ സംഘർഷം. ഡൽഹി ഷഹീദി പാർക്കിൽ നിന്ന് ഐടിഒയിലെ പാർട്ടി ഓഫിസിലേക്കു മാർച്ച് ചെയ്ത പ്രവർത്തകരെ പൊലീസ് തടഞ്ഞു. ബാരിക്കേഡുകൾ മറികടന്നു മുന്നേറാൻ പ്രവർത്തകർ ശ്രമിച്ചതോടെ പൊലീസുമായി കയ്യാങ്കളിയായി.
ന്യൂഡൽഹി ∙ കേന്ദ്രസർക്കാരുമായുള്ള ചർച്ച അലസിപ്പിരിഞ്ഞതോടെ പ്രക്ഷോഭം ശക്തമാക്കാൻ കർഷകസംഘടനകൾ തീരുമാനിച്ചു. കേന്ദ്രമന്ത്രിമാരായ അർജുൻ മുണ്ട, പീയൂഷ് ഗോയൽ, നിത്യാനന്ദ് റായ് എന്നിവരുടെ സംഘമാണു പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനിന്റെ സാന്നിധ്യത്തിൽ സംയുക്ത കിസാൻ മോർച്ച (രാഷ്ട്രീയേതരം), കിസാൻ മസ്ദൂർ മോർച്ച (കെഎംഎം) തുടങ്ങി 17 സംഘടനകളുടെ നേതാക്കളുമായി ഇന്നലെ മൂന്നാം വട്ടവും ചർച്ച നടത്തിയത്. ഞായറാഴ്ച വീണ്ടും ചർച്ച നടത്തും.
ന്യൂഡൽഹി ∙ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ എന്നിവർ അയോധ്യയിലെ രാമക്ഷേത്രം സന്ദർശിച്ചു. മാതാപിതാക്കൾ, ഭാര്യ സുനിത എന്നിവർക്കൊപ്പമാണ് കേജ്രിവാൾ ക്ഷേത്രത്തിലെത്തിയത്. രാമക്ഷേത്രത്തിൽ ദർശനം നടത്തി പ്രാർഥിച്ചത് ഏറെ സന്തോഷം നൽകിയതായി കേജ്രിവാൾ പറഞ്ഞു.
ന്യൂഡൽഹി∙ പഞ്ചാബ് ഗവർണർ ബൻവാരിലാൽ പുരോഹിത് രാജിവച്ചു. ഗവർണറെന്ന നിലയിൽ വഹിച്ച ചണ്ഡിഗഡ് അഡ്മിനിസ്ട്രേറ്റർ പദവിയും ഒഴിഞ്ഞു. വ്യക്തിപരമായ കാരണങ്ങളാൽ സ്ഥാനമൊഴിയുകയാണെന്നു രാഷ്ട്രപതി ദ്രൗപദി മുർമുവിന് അയച്ച കത്തിൽ അദ്ദേഹം അറിയിച്ചു. രാജിയുടെ യഥാർഥ കാരണം മുഖ്യമന്ത്രി ഭഗവന്ത് മാനുമായുള്ള തർക്കങ്ങളാണെന്നാണു സൂചന.
ന്യൂഡൽഹി ∙ റിപ്പബ്ലിക് ദിന പ്രസംഗത്തിൽ താൻ പിതാവാകാൻ പോകുന്ന കാര്യം കൂടി കൂട്ടിച്ചേർത്ത് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മാൻ. ലുധിയാനയിൽ വെള്ളിയാഴ്ച നടന്ന റിപ്പബ്ലിക് ദിന ആഘോഷങ്ങൾക്കിടെയായിരുന്നു സദസിൽ കൗതുകം സൃഷ്ടിച്ചുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ‘മാർച്ചിൽ വലിയൊരു സന്തോഷത്തെ വരവേൽക്കാൻ ഞാനും തയാറെടുക്കുകയാണ്. ഭാര്യ ഡോ. ഗുർപ്രീത് കൗർ 7 മാസം ഗർഭിണിയാണ്’– പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
ന്യൂഡൽഹി ∙ ഇന്ത്യ മുന്നണിയിൽ സംഭവിക്കുന്ന കാര്യങ്ങൾ അപ്രതീക്ഷിതം എന്നു പറയാൻ വയ്യ. ബംഗാളിൽ തൃണമൂൽ കോൺഗ്രസുമായും പഞ്ചാബിൽ ആം ആദ്മി പാർട്ടിയുമായും കോൺഗ്രസ് സീറ്റ് പങ്കിടുന്ന കാര്യത്തിൽ തർക്കമുണ്ടാകുമെന്ന് തുടക്കം മുതലേ സൂചനകളുണ്ടായിരുന്നു. മമത ബാനർജിയുടെയും ഭഗവന്ത് മാനിന്റെയും പരാമർശങ്ങളുടെ പേരിൽ, ഇന്ത്യ മുന്നണി തകർന്നുവെന്ന് ബിജെപി കൊട്ടിഘോഷിക്കുന്നതും സ്വാഭാവികം.
ചണ്ഡിഗഡ് ∙ മണിക്കൂറുകൾക്കകം പ്രതിപക്ഷ ‘ഇന്ത്യ’ മുന്നണിയിൽ വീണ്ടും വിള്ളൽ. ലോക്സഭാ തിരഞ്ഞെടുപ്പിൽ പഞ്ചാബിൽ ഒറ്റയ്ക്കു മത്സരിക്കുമെന്നു പ്രഖ്യാപിച്ച് എഎപി രംഗത്തെത്തി. ബംഗാളിലെ 42 സീറ്റുകളിലും ഒറ്റയ്ക്കു മത്സരിക്കുമെന്നു തൃണമൂൽ കോൺഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ മമത ബാനർജി വ്യക്തമാക്കിയതിനു പിന്നാലെയാണ് എഎപിയുടെ പ്രതികരണം.
ചണ്ഡിഗഡ്∙ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മാനും ഡിജിപി ഗൗരവ് യാദവിനും എതിരെ വധഭീഷണിയുമായി നിരോധിത സംഘടന സിഖ്സ് ഫോർ ജസ്റ്റിസ് (എസ്എഫ്ജെ) സംഘടനയുടെ തലവൻ ഗുർപത്വന്ത് സിങ് പന്നുൻ. റിപ്പബ്ലിക് ദിനത്തിൽ ഭഗവന്ത് സിങ് മാനെയും ഡിജിപിയെയും ആക്രമിക്കാനാണ് പന്നുൻ കൂട്ടാളികൾക്ക് നിർദേശം നൽകിയിരിക്കുന്നത്.
ജലന്ധർ∙ പഞ്ചാബിൽ കോണ്ഗ്രസ് എംഎൽഎ സുഖ്പാൽ സിങ് ഖൈറ ലഹരിമരുന്നു കേസിൽ അറസ്റ്റിലായി. വ്യാഴാഴ്ച രാവിലെ നടന്ന റെയ്ഡിനെ തുടർന്നാണ് ജലാലാബാദ് പൊലീസ് നടപടി സ്വീകരിച്ചത്. ഭോലാത് മണ്ഡലത്തിൽ നിന്നുള്ള എംഎല്എയാണ് ഖൈറ. എന്നാൽ കേസ് കെട്ടിച്ചമച്ചതാണെന്നും
Results 1-10 of 89