Activate your premium subscription today
ഹരിയാനയിലെ ആവേശകരമായ വിജയത്തിനു പിന്നാലെ ഉത്തരേന്ത്യയിൽ കോൺഗ്രസിനുമേൽ രാഷ്ട്രീയവും മാനസികവുമായ മറ്റൊരു മത്സരത്തിനു തയാറെടുക്കുകയാണ് ബിജെപി. രാജസ്ഥാനിൽ ഏഴു നിയമസഭാ സീറ്റുകളിലേക്കു നടക്കുന്ന ഉപതിരഞ്ഞെടുപ്പാണ് പാർട്ടിക്ക് ഇതിന് അവസരമൊരുക്കുന്നത്. മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പു മുതൽ വയനാട്ടിലെ പ്രിയങ്കയുടെ സാന്നിധ്യം വരെ ദേശീയതലത്തിൽ ചർച്ചയാകുമ്പോൾ അതിലൊന്നും പെടാതെ രാജസ്ഥാനിൽ നിശബ്ദമായ ഒരട്ടിമറിക്കാണു പാർട്ടി ലക്ഷ്യമിടുന്നത്. നവംബർ 13നാണ് ഏഴു നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ്. സംസ്ഥാന ഭരണത്തെ ഏതെങ്കിലും തരത്തിൽ ബാധിക്കുന്നതാകില്ല രാജസ്ഥാനിലെ ഉപതിരഞ്ഞെടുപ്പ് ഫലം. 200 അംഗ നിയമസഭയിൽ ഇപ്പോൾത്തന്നെ ബിജെപിക്ക് 114 സീറ്റുമായി വ്യക്തമായ ഭൂരിപക്ഷമുണ്ട്. പ്രധാന പ്രതിപക്ഷമായ കോൺഗ്രസിനാകട്ടെ 65 സീറ്റുകൾ മാത്രവും. ഭാരതീയ ആദിവാസി പാർട്ടി (ബിഎപി)– 3, ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി)– 2, രാഷ്ട്രീയ ലോക്ദൾ (ആർഎൽഡി)– 1, സ്വതന്ത്രർ – 8 എന്നിങ്ങനെയാണ് രാജസ്ഥാനിലെ കക്ഷിനില. ഇതൊക്കെയാണെങ്കിലും ഉപതിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ പ്രാധാന്യം ഏറെ വലുതാണെന്നു ബിജെപി തിരിച്ചറിഞ്ഞു കഴിഞ്ഞു. അതിന്റെ പ്രധാന കാരണം, മത്സരം നടക്കുന്ന ഏഴു സീറ്റിൽ നാലും കോൺഗ്രസിന്റേതാണ് എന്നതാണ്. മറ്റു രണ്ടെണ്ണം ലോക്സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സഖ്യകക്ഷികളായിരുന്ന ഭാരത് ആദിവാസി പാർട്ടി (ബിഎപി), രാഷ്ട്രീയ ലോക് താന്ത്രിക് പാർട്ടി (ആർഎൽപി) എന്നിവയുടേതുമായിരുന്നു. ഭരണകക്ഷിയായ ബിജെപി ഈ സീറ്റുകളിൽ ഒന്നിൽ മാത്രമായിരുന്നു വിജയിച്ചത്.
ജയ്പുർ ∙ രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ ഗവർണർ കൽരാജ് മിശ്ര പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ദിയാകുമാരി, പ്രേംചന്ദ് ബട്വ എന്നിവർ ഉപമുഖ്യമന്ത്രിമാരായും ചുമതലയേറ്റു. ജന്മദിനത്തിലാണ് ഭജൻലാൽ (57) ചുമതലയേറ്റത്.
ന്യൂഡൽഹി ∙ ആദ്യമായി എംഎൽഎ ആയ ഭജൻലാൽ ശർമ (56) രാജസ്ഥാൻ മുഖ്യമന്ത്രി. 2 തവണ മുഖ്യമന്ത്രിയായ വസുന്ധര രാജെയുടെ സാന്നിധ്യത്തിൽ കേന്ദ്രനിരീക്ഷകനായ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങാണു പ്രഖ്യാപനം നടത്തിയത്. ബിജെപി ഓഫിസിൽ നടന്ന പ്രഖ്യാപനത്തിനു ശേഷം ശർമ ഗവർണർ കൽരാജ് മിശ്രയെക്കണ്ട് മന്ത്രിസഭ രൂപീകരിക്കാനുള്ള അവകാശമുന്നയിച്ചു. ഛത്തീസ്ഗഡിനും മധ്യപ്രദേശിനും പിന്നാലെയാണു രാജസ്ഥാനിലും ബിജെപി തലമുറമാറ്റത്തിനു വഴിയൊരുക്കുന്നത്. മധ്യപ്രദേശിലും ഛത്തീസ്ഗഡിലും മുഖ്യമന്ത്രിമാർ ഇന്നു സത്യപ്രതിജ്ഞ ചെയ്യും.
ജയ്പുർ ∙ ഏറെ ദിവസത്തെ അനിശ്ചിതത്വത്തിനു ശേഷം രാജസ്ഥാൻ മുഖ്യമന്ത്രിയായി ഭജൻലാൽ ശർമയെ തിരഞ്ഞെടുത്ത് ബിജെപി. മുൻ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയെ തഴഞ്ഞാണു ഭജൻലാലിനെ തിരഞ്ഞെടുത്തത്.
Results 1-4