Activate your premium subscription today
ന്യൂഡൽഹി ∙ കേന്ദ്രമന്ത്രാലയങ്ങളിലെ 45 ഉന്നത തസ്തികകളിൽ സ്വകാര്യമേഖലയിലെ വിദഗ്ധരെ നിയമിക്കാനുള്ള വിജ്ഞാപനം യുപിഎസ്സി റദ്ദാക്കി. ജോയിന്റ് സെക്രട്ടറി, ഡയറക്ടർ, ഡപ്യൂട്ടി സെക്രട്ടറി പദവികളിൽ സംവരണം പാലിക്കാതെയുള്ള ലാറ്ററൽ എൻട്രി നിയമനത്തിനെതിരെ പ്രതിപക്ഷ പാർട്ടികളും ബിജെപി സഖ്യകക്ഷിയായ എൽജെപിയുടെ നേതാവും കേന്ദ്രമന്ത്രിയുമായ ചിരാഗ് പാസ്വാനും രംഗത്തെത്തിയിരുന്നു.
ന്യൂഡൽഹി∙ കേന്ദ്ര മന്ത്രാലയങ്ങളിലെ പുതുതായുള്ള 45 ഒഴിവുകൾ ലാറ്ററൽ എൻട്രി വഴി നികത്താനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ എൻഡിഎ സഖ്യകക്ഷി നേതാവായ ചിരാഗ് പാസ്വാൻ. വിഷയത്തിൽ പ്രതിപക്ഷ പ്രതിഷേധം രൂക്ഷമാകുന്നതിനിടെയാണ് ബിജെപിയെ വെട്ടിലാക്കി ചിരാഗിന്റെ പ്രസ്താവന. മൂന്നാം മോദി സർക്കാരിൽ ഭക്ഷ്യസംസ്കരണ മന്ത്രിയാണ് ലോക് ജനശക്തി പാർട്ടി അധ്യക്ഷൻ കൂടിയായ ചിരാഗ്.
പട്ന ∙ ബിഹാറിൽ നിതീഷ് കുമാറിന്റെ നേതൃത്വത്തിലാകും എൻഡിഎ അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുകയെന്നു എൽജെപി (റാംവിലാസ്) അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ചിരാഗ് പാസ്വാൻ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎയുടെ മുഖ്യമന്ത്രി സ്ഥാനാർഥി ആരാകുമെന്ന ചർച്ചകൾ ചൂടു പിടിക്കുന്നതിനിടെയാണു
ന്യൂഡൽഹി∙ മൂന്നാം നരേന്ദ്ര മോദി മന്ത്രിസഭയിൽ ക്യാബിനറ്റ് മന്ത്രിസ്ഥാനങ്ങളൊന്നും ആവശ്യപ്പെട്ടിട്ടില്ലെന്ന് ലോക് ജൻശക്തി പാർട്ടി(റാം വിലാസ്) നേതാവ് ചിരാഗ് പാസ്വാൻ. അത്തരത്തിലുള്ള മാധ്യമവാർത്തകൾ തെറ്റാണെന്നും ചിരാഗ് പറഞ്ഞു. തന്റെ ഏക ലക്ഷ്യം നരേന്ദ്ര മോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കുക എന്നതാണ്.
പട്ന∙ ഹാജിപുർ ലോക്സഭാ മണ്ഡലത്തിൽ എൽജെപി (റാംവിലാസ്) സ്ഥാനാർഥി ചിരാഗ് പസ്വാനെ തോൽപിക്കാൻ പിതൃസഹോദരൻ പശുപതി പാരസിന്റെ ആർഎൽജെപിക്കാർ വോട്ടു മറിക്കുമെന്നു സൂചന. എൻഡിഎയിൽ ഇടഞ്ഞു നിൽക്കുന്ന പശുപതി പാരസ് പരസ്യമായി രംഗത്തിറങ്ങിയിട്ടില്ലെങ്കിലും ആർജെഡി സ്ഥാനാർഥി ശിവ ചന്ദ്ര റാമിനെ സഹായിക്കാനായി രഹസ്യ
പട്ന∙ റാം വിലാസ് പസ്വാന്റെ ഓർമകൾ വോട്ടായി മാറുന്ന ഹാജിപുരിൽ അനന്തരാവകാശിയാകാൻ മകൻ ചിരാഗ് പസ്വാൻ എത്തി. പട്നയിലെ വസതിയിൽനിന്നു ഹാജിപുരിലേക്കുള്ള നാമനിർദേശ പത്രികാ സമർപ്പണ റോഡ് ഷോക്കു മുൻപു ഖഗൗൽ ക്ഷേത്ര ദർശനവും നടത്തി. രണ്ടു തവണ വിജയിച്ച ജമുയി ലോക്സഭാ മണ്ഡലം സഹോദരി ഭർത്താവ് അരുൺ ഭാരതിക്കു കൈമാറിയാണ്
പട്ന∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് ലോക് ജൻശക്തി പാർട്ടി (റാംവിലാസ്)യിൽനിന്ന് 22 നേതാക്കൾ രാജിവച്ചു. ചിരാഗ് പസ്വാൻ പാർട്ടി ടിക്കറ്റ് പണം വാങ്ങി പുറത്തുള്ളവർക്കു വിറ്റു എന്നാണു നേതാക്കൾ ആരോപിക്കുന്നത്. മുൻ മന്ത്രി രേണു കുശ്വാഹ, മുൻ എംഎൽഎയും എൽജെപിയുടെ ദേശീയ ജനറൽ സെക്രട്ടറിയുമായ സതീശ് കുമാർ, മന്ത്രി രവീന്ദ്ര സിങ്. അജയ് കുശ്വാഹ, സഞ്ജയ് സിങ്, എൽജെപി സംസ്ഥാന ജനറൽ സെക്രട്ടറി രാജേഷ് ധൻഗി എന്നീ പ്രമുഖരും പാർട്ടിവിട്ടവരിൽ ഉൾപ്പെടും.
ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിഹാറിൽ കൈകോർത്ത് ബിജെപിയും എൽജെപിയും. സീറ്റ് വിഭജനം സംബന്ധിച്ച് ബിജെപിയുമായി ധാരണയിലെത്തിയതായി ലോക് ജനശക്തി പാർട്ടി അധ്യക്ഷൻ ചിരാഗ് പാസ്വാൻ അറിയിച്ചു. കൂടുതൽ വിവരങ്ങൾ ഉചിതമായ സമയത്ത് പുറത്തുവിടുമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
പട്ന ∙ എൽജെപി (റാംവിലാസ്) നേതാവ് ചിരാഗ് പസ്വാൻ എൻഡിഎ വിടാൻ സാധ്യത. നിതീഷ് കുമാർ എൻഡിഎയിൽ മടങ്ങിയെത്തിയതോടെ ഇടഞ്ഞു നിൽക്കുന്ന ചിരാഗിനെ അനുനയിപ്പിക്കാനുള്ള ബിജെപി നേതൃത്വത്തിന്റെ ശ്രമങ്ങൾ വിഫലമാകുകയാണ്. ലോക്സഭാ സീറ്റ് വിഭജനത്തിന്റെ പേരിൽ എൻഡിഎയിൽ കലാപമുണ്ടാക്കി മുന്നണി വിടാനുള്ള തയാറെടുപ്പിലാണ് ചിരാഗ്. ബിഹാറിലെ 11 ലോക്സഭാ സീറ്റുകളിൽ ചുമതലക്കാരെ നിയമിച്ച ചിരാഗിന്റെ നീക്കം ബിജെപിക്കുള്ള മുന്നറിയിപ്പായി.
പട്ന ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ 400 സീറ്റുകൾക്കു മുകളിൽ നേടുമെന്നു ലോക് ജനശക്തി പാർട്ടി (റാം വിലാസ്) അധ്യക്ഷൻ ചിരാഗ് പസ്വാൻ അവകാശപ്പെട്ടു. ‘മോദിയുടെ ഗാരന്റി’യിൽ ജനങ്ങൾ വിശ്വസിക്കുന്നതിന്റെ തെളിവാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പു ഫലങ്ങൾ. യുപി, ബിഹാർ, ജാർഖണ്ഡ്
Results 1-10 of 74