ADVERTISEMENT

ന്യൂഡൽഹി∙ കേന്ദ്ര മന്ത്രാലയങ്ങളിലെ പുതുതായുള്ള 45 ഒഴിവുകൾ ലാറ്ററൽ എൻട്രി വഴി നികത്താനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ എൻഡിഎ സഖ്യകക്ഷി നേതാവായ ചിരാഗ് പാസ്വാൻ. വിഷയത്തിൽ പ്രതിപക്ഷ പ്രതിഷേധം രൂക്ഷമാകുന്നതിനിടെയാണ് ബിജെപിയെ വെട്ടിലാക്കി ചിരാഗിന്റെ പ്രസ്താവന. മൂന്നാം മോദി സർക്കാരിൽ ഭക്ഷ്യസംസ്കരണ മന്ത്രിയാണ് ലോക് ജനശക്തി പാർട്ടി അധ്യക്ഷൻ കൂടിയായ ചിരാഗ്.

കേന്ദ്ര സർക്കാരിന്റെ 24 മന്ത്രാലയങ്ങളിലെയും ജോയിന്റ് സെക്രട്ടറി, ഡയറക്ടർ തസ്തികകളിലേക്കാണ് ലാറ്ററൽ എൻട്രിയിലൂടെ അപേക്ഷ ക്ഷണിച്ചത്. കേന്ദ്ര സർക്കാരിന്റെ തീരുമാനത്തെ പാർട്ടി അനുകൂലിക്കുന്നില്ലെന്ന് ചിരാഗ് പറഞ്ഞു. തന്റെ പാർട്ടി എപ്പോഴും പിന്നാക്ക വിഭാഗങ്ങള്‍ക്കൊപ്പമാണ്. സർക്കാരിന്റെ നീക്കം തെറ്റാണെന്നും ചിരാഗ് പറഞ്ഞു.

ദലിതർക്കും ഒബിസികൾക്കും ആദിവാസികൾക്കുമെതിരായ ആക്രമണമാണ് കേന്ദ്രസർക്കാരിന്റെ പുതിയ നിയമന നീക്കമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. മോദി സർക്കാരിന്റെ ലാറ്ററൽ എൻട്രി വ്യവസ്ഥ ഭരണഘടനയ്‌ക്കെതിരായ ആക്രമണമാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും കുറ്റപ്പെടുത്തി. കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎയുടെ ഭരണകാലത്തും ഇത്തരം ലാറ്ററൽ റിക്രൂട്ട്‌മെന്റുകൾ ഒരു നടപടിക്രമവുമില്ലാതെ നടന്നിരുന്നു എന്നാണ് ബിജെപി വിശദീകരണം.

English Summary:

BJP ally Chirag Paswan opposes Modi government's lateral entry move: ‘Wrong’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com