Activate your premium subscription today
വണ്ടൂർ∙ പ്രിയങ്ക ഗാന്ധി ലോക്സഭയിൽ എത്തുന്നതോടെ രാഹുൽ ഗാന്ധി രാജ്യത്തിന്റെ പ്രധാനമന്ത്രിയാകുന്ന നാളുകൾക്കു കളമൊരുങ്ങുമെന്നു കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ. വരുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് ചരിത്രവിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു. വയനാട് ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക
മുംബൈ ∙ വാഗ്ദാനങ്ങൾ നടപ്പാക്കിയ ചരിത്രം കോൺഗ്രസിന് ഇല്ലെന്നും തെലങ്കാനയും ഹിമാചൽ പ്രദേശും കർണാടകയും ഉദാഹരണമാണെന്നും മഹാരാഷ്ട്രയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആരോപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി കോൺഗ്രസ് മുഖ്യമന്ത്രിമാർ നേരിട്ടെത്തി.
ബെംഗളൂരു∙ അനധികൃത സ്വത്ത് കേസിൽ സിബിഐ അന്വേഷണത്തിനുള്ള അനുമതി റദ്ദാക്കിയത് ചോദ്യം ചെയ്യുന്ന ഹർജിയിൽ ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിനും കർണാടക സർക്കാരിനും സുപ്രീം കോടതി നോട്ടിസ് അയച്ചു.
ബെംഗളൂരു∙ അനധികൃത സ്വത്ത് കേസിൽ സിബിഐ അന്വേഷണം തടഞ്ഞ ഹൈക്കോടതി ഉത്തരവിന് എതിരെയുള്ള ഹർജിയിൽ ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിനും കർണാടക സർക്കാരിനും സുപ്രീം കോടതി നോട്ടിസ് അയച്ചു. ബിജെപി എംഎൽഎ ബസനഗൗഡ പാട്ടീൽ യത്നൽ ആണു സുപ്രീം കോടതിയെ സമീപിച്ചത്. മുൻ സിദ്ധരാമയ്യ സർക്കാരിൽ മന്ത്രിയായിരിക്കെ ബെനാമി ഇടപാടുകളിലൂടെ 74.93 കോടി രൂപ സമ്പാദിച്ചെന്നാണു കേസ്.
ബെംഗളൂരു∙ അനധികൃത സ്വത്തു കേസിൽ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിന് ആശ്വാസമായി ഹൈക്കോടതി വിധി. അന്വേഷണ അനുമതി റദ്ദാക്കിയ കോൺഗ്രസ് സർക്കാർ നടപടിക്കെതിരെ സിബിഐ നൽകിയ ഹർജി തള്ളി. മുൻ ബിജെപി സർക്കാരാണ് അന്വേഷണത്തിന് അനുമതി നൽകിയിരുന്നത്.
ബെംഗളൂരു∙ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ലോറി ഡ്രൈവർ അർജുനെ കണ്ടെത്താൻ ഡ്രജർ എത്തിക്കുമെന്ന് ഉറപ്പു നൽകി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ഗോവയിൽനിന്ന് ഡ്രജർ കൊണ്ടു വരാനുള്ള ചെലവ് പൂർണമായും സംസ്ഥാന സർക്കാർ വഹിക്കുമെന്നും തിരച്ചിൽ തുടരുമെന്നും അദ്ദേഹം അർജുന്റെ കുടുംബത്തിന് ഉറപ്പു നൽകി. അർജുന്റെ സഹോദരീഭർത്താവ് ജിതിൻ, എം.കെ.രാഘവൻ എംപി, മഞ്ചേശ്വരം എംഎൽഎ എ.കെ.എം. അഷറഫ്, കാർവാർ എംഎൽഎ സതീഷ് സെയ്ൽ എന്നിവരാണ് മുഖ്യമന്ത്രിയെ കണ്ടത്.
ബെംഗളൂരു/ കോഴിക്കോട് ∙ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ ലോറി ഡ്രൈവർ അർജുൻ ഉൾപ്പെടെ 3 പേർക്കു വേണ്ടിയുള്ള തിരച്ചിൽ തുടരുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു. ഗംഗാവലി പുഴയിലെ ശക്തമായ ഒഴുക്ക് പ്രധാന വെല്ലുവിളിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബെംഗളൂരു ∙ മുഖ്യമന്ത്രിപദത്തെ കുറിച്ച് കർണാടക കോൺഗ്രസിൽ പരസ്യ പ്രതികരണം അതിരുവിടുന്നതിനിടെ, സിദ്ധരാമയ്യയ്ക്കും ഡി.െക.ശിവകുമാറിനും എഐസിസി നേതൃത്വം ശക്തമായ താക്കീതു നൽകി. അനാവശ്യ കൊമ്പുകോർക്കലുകൾ ഭരണത്തെയും പാർട്ടിയെയും പ്രതികൂലമായി ബാധിക്കുമെന്ന മുന്നറിയിപ്പും നേതൃത്വം കൈമാറിയിട്ടുണ്ട്. മുഖ്യമന്ത്രി സിദ്ധരാമയ്യ രാഹുൽ ഗാന്ധിയുമായും ഉപമുഖ്യമന്ത്രി ശിവകുമാർ എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുമായും കഴിഞ്ഞ ദിവസം ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. കർണാടകയിലെ ശക്തരായ ഇരുനേതാക്കളുടെയും അനുയായികൾ നടത്തുന്ന പരസ്യ പ്രതികരണങ്ങളാണ് നിലവിൽ പാർട്ടിയെ വെട്ടിലാക്കുന്നത്. നിയമസഭാ സമ്മേളനത്തിനു മുൻപ് ഇത് അവസാനിപ്പിക്കണമെന്നാണ് നേതൃത്വത്തിന്റെ കർശന നിർദേശം. ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണണെന്ന് ആവശ്യപ്പെട്ട ബസവരാജ് വി.ശിവഗംഗ എംഎൽഎക്ക് കാരണംകാണിക്കൽ നോട്ടിസും നൽകിയിട്ടുണ്ട്.
കൊച്ചി∙ രാഷ്ട്രീയ എതിരാളികൾ തനിക്കും സിദ്ധരാമയ്യ സർക്കാരിനുമെതിരെ കേരളത്തിലെ അമ്പലത്തിൽ ശത്രുസംഹാര പൂജയും മൃഗബലിയും നടത്തുന്നുണ്ടെന്ന ഡി.കെ.ശിവകുമാറിന്റെ ആരോപണത്തിനെതിരെ പരാതി. അനാവശ്യമായി തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തെ വിവാദത്തിലേക്ക് വലിച്ചിഴച്ചുവെന്ന് ആരോപിച്ച് കൊച്ചി സ്വദേശി ഗോവിന്ദൻ
തിരുവനന്തപുരം∙ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിന്റെ മൃഗബലി ആരോപണം സംസ്ഥാന സർക്കാർ അന്വേഷിക്കണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ശിവകുമാറിനു കിട്ടിയ വിവരമാണ് അദ്ദേഹം പുറത്തുവിട്ടത്. അതിനെ പരിഹസിക്കുന്നതിനു പകരം സർക്കാർ അതിനെക്കുറിച്ച് അന്വേഷിക്കണം. അന്വേഷിച്ച് വസ്തുതയുണ്ടോയെന്ന് പരിശോധിക്കണം. രാജരാജേശ്വരി ക്ഷേത്രത്തിൽ അത് നടക്കില്ലെന്ന് എല്ലാവർക്കുമറിയാം. പക്ഷേ മറ്റെവിടെയെങ്കിലും ഇത്തരം സംഭവങ്ങൾ നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കാനുള്ള ഉത്തരവാദിത്തം സർക്കാരിനുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Results 1-10 of 137