Activate your premium subscription today
ഇസ്രയേലിലേക്കുള്ള ആയുധകയറ്റുമതി നിർത്തിവച്ച് ഫ്രാന്‍സ്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോയാണ് ആയുധകയറ്റുമതി നിര്‍ത്തിവച്ചതായി പ്രഖ്യാപിച്ചത്.
ന്യൂയോർക്∙ ഐക്യരാഷ്ട്ര സംഘടനയുടെ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വം നേടാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് കരുത്തു പകർന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ. വ്യാഴാഴ്ച യുഎൻ ജനറൽ അസംബ്ലിയെ അഭിസംബോധന ചെയ്യവേയാണ് മക്രോ തന്റെ ആവശ്യം മുന്നോട്ടു വച്ചത്. നേരത്തെ ചൈനയൊഴികെയുള്ള സുരക്ഷാ കൗൺസിലിലെ സ്ഥിരാംഗങ്ങളായ രാജ്യങ്ങൾ ഈ ആവശ്യം മുന്നോട്ട് വച്ചിരുന്നു. ഇതിനു പിന്നാലെയാണു ഫ്രാൻസും ഇന്ത്യക്ക് അനുകൂലമായ തീരുമാനമെടുത്തിരിക്കുന്നത്.
പാരിസ്∙ ഫ്രാന്‍സില്‍ മാസങ്ങള്‍ നീണ്ട രാഷ്ട്രീയ അനിശ്ചിതത്വത്തിനൊടുവിൽ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതായി പ്രഖ്യാപിച്ചു. ശനിയാഴ്ച പ്രഖ്യാപിച്ച 38 അംഗ കാബിനറ്റില്‍ പ്രാഥമികമായി മക്രോയുടെ മധ്യപക്ഷ സഖ്യത്തില്‍ നിന്നും യാഥാസ്ഥിതിക റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍
പാരിസ് ∙ മധ്യവലതുപക്ഷ നേതാവും ‘ബ്രെക്സിറ്റ്’ ചർച്ചകളിൽ മുഖ്യ മധ്യസ്ഥനുമായിരുന്ന മിഷേൽ ബാർണ്യേയെ പ്രധാനമന്ത്രിയാക്കിയ പ്രസിഡന്റ് ഇമ്മാനുവൽ മക്രോയുടെ തീരുമാനത്തിനെതിരെ ഫ്രാൻസിൽ വൻ പ്രതിഷേധം. ഇടതുപാർട്ടികൾ ആഹ്വാനം ചെയ്ത പ്രതിഷേധത്തിൽ വിവിധ യൂണിയനുകളും വിദ്യാർഥി സംഘടനകളും തെരുവിലിറങ്ങി.
പാരിസിൽ ഒളിംപിക്സ് ആരംഭിക്കാൻ ആഴ്ച്ചകൾ മാത്രമേ ബാക്കി നിൽക്കേ ഭവനരഹിതരായ ആയിരക്കണക്കിന് കുടിയേറ്റക്കാരെ പാരിസിൽ നിന്ന് പുറത്താക്കാൻ തുടങ്ങിയതായി റിപ്പോർട്ട്.
രാഷ്ട്രീയക്കളത്തിലെ ഏതു പ്രതികൂല സാഹചര്യത്തെയും തന്ത്രങ്ങളിലൂടെ ഡ്രിബിൾ ചെയ്തു മറികടക്കുന്ന ഭരണാധികാരിയാണു ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ. ഒളിംപിക്സിന് ഒരുക്കമായി നടത്തിയ പ്രദർശന മത്സരത്തിൽ പെനൽറ്റിയിലൂടെ ഗോൾ നേടി മിടുക്കു കാട്ടിയ മക്രോ, ഫുട്ബോളിനോടുള്ള ഫ്രഞ്ചുകാരുടെ ഇഷ്ടം മുതലാക്കിയുള്ള നീക്കങ്ങൾ അധികാരത്തിലേറിയ ശേഷം സ്ഥിരമായി നടത്താറുണ്ട്. ‘ഒരു ഫുട്ബോൾ താരമാവുക എന്നതായിരുന്നു കുട്ടിക്കാലത്ത് എന്റെ മോഹം’ – കഴിഞ്ഞ ലോകകപ്പ് ഫുട്ബോൾ കാലത്തു ഫ്രഞ്ച് ടീമിനെ സന്ദർശിച്ചശേഷം മക്രോ പറഞ്ഞു. സൂപ്പർതാരം കിലിയൻ എംബപെയുമായി അടുത്ത സൗഹൃദം പുലർത്തുന്ന പ്രസിഡന്റ്, ആ ബന്ധം പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഫലപ്രദമായി പ്രയോജനപ്പെടുത്തുകയും ചെയ്തു. എന്നാൽ, തിരഞ്ഞെടുപ്പിൽ ഒരു പാർട്ടിക്കും കേവല ഭൂരിപക്ഷമില്ലാതെ വന്നതോടെ ഒളിംപിക്സ് സംഘാടകർ ആശങ്കയിലാണ്.
ഫ്രാൻസിലെ പാർലമെന്റ് തിരഞ്ഞെടുപ്പു ഫലത്തിൽ ശരിക്കുമൊരു ഫ്രഞ്ച് സ്വഭാവം കാണാം. ആദ്യഘട്ട തിരഞ്ഞെടുപ്പിലും യൂറോപ്യൻ യൂണിയൻ തിരഞ്ഞെടുപ്പിലും കൂടുതൽ വോട്ടുനേടിയ മരീൻ ലെ പെന്നിന്റെ തീവ്ര വലതുപക്ഷ നാഷനൽ റാലി സഖ്യം ഇപ്പോൾ മൂന്നാം സ്ഥാനത്തായി. അവർ 142 സീറ്റിൽ ഒതുങ്ങിയേക്കും. 577 സീറ്റുള്ള നാഷനൽ അസംബ്ലിയിൽ ഇടതുസഖ്യത്തിന് (ന്യൂ പോപ്പുലർ ഫ്രണ്ട്–എൻഎഫ്പി) 188 സീറ്റ് കിട്ടുമെന്നാണു സൂചന. പ്രസിഡന്റ് ഇമ്മാനുവൽ മക്രോയുടെ മധ്യപക്ഷ സഖ്യത്തിനു 161 സീറ്റ് കിട്ടിയേക്കാം. ഫ്രാൻസിൽ തീവ്രവലതുപക്ഷ (ആർഎൻ) സഖ്യം അധികാരത്തിലേറാനുള്ള സാധ്യതകളെക്കുറിച്ചും അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചുമാണ് ഒട്ടുമിക്ക രാഷ്ട്രീയ നിരീക്ഷകരും ഇതുവരെ ചർച്ച ചെയ്തിരുന്നത്. അതിനിടയിലാണ്, സോഷ്യലിസ്റ്റുകളും ഹരിതവാദികളും തീവ്ര ഇടതുപക്ഷക്കാരും ചേർന്നു തിരക്കിട്ടു രൂപീകരിച്ച എൻഎഫ്പി ഭരണത്തിലേറാനുള്ള സാധ്യത തെളിഞ്ഞത്. ആർഎൻ സഖ്യം ഭരണം പിടിക്കുന്നതു തടയാൻ രണ്ടാംഘട്ട തിരഞ്ഞെടുപ്പിൽ മധ്യപക്ഷ കക്ഷികളുമായി ഇടതുസഖ്യം തന്ത്രപരമായ നീക്കുപോക്കുകൾ നടത്തിയിരുന്നു. തീവ്ര വലത് ആശയങ്ങൾ രാജ്യത്തു ശക്തിപ്പെടുന്നതിൽ ആശങ്കയുള്ള വലിയൊരു വിഭാഗം ആളുകൾ ബുദ്ധിപൂർവം വോട്ടു ചെയ്തതും ഇടതു നീക്കങ്ങൾക്കു സഹായകരമായി.
പാരിസ് ∙ രണ്ടുഘട്ടമായി നടന്ന ഫ്രഞ്ച് പാർലമെന്റ് തിരഞ്ഞെടുപ്പിൽ ആർക്കും കേവല ഭൂരിപക്ഷമില്ലാതെ വന്നതോടെ രാജ്യത്തു രാഷ്ട്രീയ അനിശ്ചിതത്വം. അപ്രതീക്ഷിത മുന്നേറ്റത്തിലൂടെ ഇടതുപക്ഷ സഖ്യം ഒന്നാമതെത്തി. ആദ്യഘട്ടത്തിൽ ഒന്നാമതായിരുന്ന തീവ്രവലതുപക്ഷ പാർട്ടിയായ നാഷനൽ റാലി മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. പ്രസിഡന്റ് ഇമ്മാനുവൽ മക്രോയുടെ മധ്യപക്ഷ സഖ്യം രണ്ടാമതുമെത്തി.
പാരിസ് ∙ഫ്രാൻസിലെ രണ്ടാംഘട്ട പാർലമെന്റ് തിരഞ്ഞെടുപ്പിൽ പ്രവചനങ്ങളെ അട്ടിമറിച്ച് ഇടതുസഖ്യം മുന്നേറുമെന്ന് എക്സിറ്റ് പോളിൽ സൂചന. ഇതോടെ പ്രധാനമന്ത്രി ഗബ്രിയേൽ അറ്റാൽ രാജി പ്രഖ്യാപിച്ചു. ഇന്നുതന്നെ രാജിക്കത്ത് പ്രസിഡന്റിനു കൈമാറുമെന്ന് അദ്ദേഹം പറഞ്ഞു.
പാരിസ് ∙ ഫ്രാൻസിൽ നിർണായകമായ പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന്. കേരളത്തിലെ മാഹി ഉൾപ്പെടെ പഴയ ഫ്രഞ്ച് കോളനികളിലും വിദേശത്തുമുള്ള ഫ്രഞ്ച് പൗരന്മാരും ഇന്നലെ വോട്ടു ചെയ്തു തുടങ്ങി. കഴിഞ്ഞ ഞായറാഴ്ച നടന്ന ആദ്യഘട്ട വോട്ടെടുപ്പിൽ മുന്നിലെത്തിയ മരീൻ ലെ പെൻ നേതൃത്വം നൽകുന്ന തീവ്ര വലതുപക്ഷ നാഷനൽ റാലി (ആർഎൻ) സഖ്യത്തിന്റെ ലീഡ് കുറയുന്നുവെന്നാണ് അവസാന അഭിപ്രായ സർവേകൾ പറയുന്നത്.
Results 1-10 of 97