Activate your premium subscription today
ന്യൂഡൽഹി∙ ഇന്ത്യയെ വെട്ടി ഭാരതമാക്കിയും നിറം മാറ്റിയും ബിഎസ്എൻഎലിന്റെ പുതിയ ലോഗോ. ‘കണക്ടിങ് ഇന്ത്യ’ എന്ന ബിഎസ്എൻഎലിന്റെ ടാഗ്ലൈനാണ് ‘കണക്ടിങ് ഭാരത്’ എന്നാക്കി മാറ്റിയത്. പഴയ ലോഗോയിലെ നീല, ചുവപ്പ് നിറങ്ങൾക്കു പകരം നീല, ദേശീയ പതാകയിലെ നിറങ്ങളായ വെള്ള, പച്ച, കുങ്കുമം എന്നിവയുമാണ് പുതിയ ലോഗോയിലുള്ളത്.
ന്യൂഡൽഹി∙ കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ അമ്മയും മുൻ കേന്ദ്രമന്ത്രി മാധവറാവു സിന്ധ്യയുടെ ഭാര്യയുമായ മാധവി രാജെ സിന്ധ്യ അന്തരിച്ചു. ഇന്ന് രാവിലെ 9.28ന് ഡൽഹിയിലെ എയിംസ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ന്യുമോണിയ ബാധിച്ച് കഴിഞ്ഞ മൂന്നു മാസമായി ചികിത്സയിലായിരുന്നു. അസുഖം ഗുരുതരമായതിനെ തുടർന്ന് രണ്ടാഴ്ച മുൻപ് വെന്റിലേറ്ററിലേക്കു മാറ്റിയിരുന്നു.
അമ്പലവും ആൽത്തറയും കാലികളും കുറച്ചാളും മാത്രമായിരുന്നു ആദ്യം. ഉച്ചതിരിഞ്ഞ് കച്ചൗവിലെ ജനസഭയിൽ കാണാമെന്നു പറഞ്ഞിരുന്നതിനാൽ അവിടെ തണലു പറ്റി നിന്നു. വേദിയിൽ ഒരൊറ്റ കസേര മാത്രം. പിന്നെല്ലാം പെട്ടന്നായിരുന്നു. ഞൊടിയിടയിൽ സദസ്സു നിറഞ്ഞു. ‘മഹാരാജാവ് എത്തുകയാണെ’ന്ന് അനൗൺസ്മെന്റ് മുഴങ്ങി. ബിജെപി സ്ഥാനാർഥിയും കേന്ദ്ര വ്യോമയാന മന്ത്രിയുമായ ജ്യോതിരാദിത്യ സിന്ധ്യയുടെ വാഹനവ്യൂഹത്തിന്റെ ‘ക്രാഷ് ലാൻഡിങ്ങിൽ’ അവിടമാകെ പൊടിപറന്നു.
ന്യൂഡൽഹി ∙ മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയും മധ്യപ്രദേശ് മുഖ്യമന്ത്രിയുമായിരുന്ന കമൽനാഥ് ബിജെപിയിലേക്ക്. ഇതുസംബന്ധിച്ച് ഒരാഴ്ചയായി തുടരുന്ന അഭ്യൂഹത്തിനു ശക്തിപകർന്ന് കമൽനാഥ് ഇന്നലെ ഡൽഹിയിലെത്തി. അദ്ദേഹത്തിനൊപ്പം ബിജെപിയിലേക്കു പോകുമെന്നു കരുതപ്പെടുന്ന മകനും ചിന്ദ്വാര എംപിയുമായ നകുൽനാഥ് സമൂഹമാധ്യമമായ എക്സിലെ തന്റെ പ്രൊഫൈലിൽനിന്ന് കോൺഗ്രസ് എന്ന പേരൊഴിവാക്കി.
ന്യൂഡൽഹി∙ വിമാനത്താവളങ്ങളിലെ സുഗമമായ പ്രവേശനത്തിനുള്ള ‘ഡിജിയാത്ര’ ആപ്പ് നിർബന്ധമാക്കിയിട്ടില്ലെന്നു കേന്ദ്രം വ്യക്തമാക്കി. ഡൽഹി അടക്കം പല വിമാനത്താവളങ്ങളിലെ ജീവനക്കാർ യാത്രക്കാരുടെ മേൽ ഡിജിയാത്ര അടിച്ചേൽപ്പിക്കുന്നുവെന്ന് പരാതിയുയർന്നിരുന്നു. താൽപര്യമുള്ളവർ മാത്രം ഈ സേവനം ഉപയോഗിച്ചാൽ മതിയെന്നു കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു. വ്യക്തിയുടെ സമ്മതത്തോടു കൂടി മാത്രമേ ഡിജിയാത്ര വഴി വിവരങ്ങൾ ശേഖരിക്കാവൂ എന്നു നിർദേശം നൽകിയതായി കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. തൃണമൂൽ കോൺഗ്രസ് എംപി സാകേത് ഗോഖലെ നൽകിയ പരാതിക്കായിരുന്നു മന്ത്രിയുടെ മറുപടി.
ന്യൂഡൽഹി∙ കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ ‘ചാരുകസേര വിമർശകൻ’ പരാമർശത്തിന് മറുപടിയുമായി ശശി തരൂർ എംപി. ‘‘ചേരിമാറിയതോടെ മോദി സർക്കാരിന്റെ ജനങ്ങളോടുള്ള അശ്രദ്ധമായ മനോഭാവം അദ്ദേഹവും സ്വീകരിച്ചു’’ എന്നായിരുന്നു ശശി തരൂരിന്റെ മറുപടി. മൂടൽ മഞ്ഞിന്റെ പശ്ചാത്തലത്തിൽ വിമാന സർവീസുകൾ
ന്യൂഡൽഹി ∙ വിമാന സർവീസുകൾ മുടങ്ങുന്നതിൽ യാത്രക്കാരുടെ രോഷം ഏറ്റെടുത്ത് രാഷ്ട്രീയ നേതാക്കളും. വിമാനത്താവളങ്ങളിലെയും വിമാനങ്ങളിലെയും അനിഷ്ട സംഭവങ്ങൾ ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാവ് ശശി തരൂർ എംപി രംഗത്തെത്തി. ഇതിനെ കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വിമർശിച്ചു.
മുംബൈ ∙ യാത്രക്കാർ റൺവേയ്ക്കു സമീപം ഇരുന്ന് ഭക്ഷണം കഴിച്ച സംഭവത്തിൽ മുംബൈ വിമാനത്താവള അധികൃതർ, ഇൻഡിഗോ എന്നിവർക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയം കാരണം കാണിക്കൽ നോട്ടിസ് അയച്ചു. തിങ്കളാഴ്ച ഇൻഡിഗോയുടെ ഗോവ-ഡൽഹി വിമാനം, ഡൽഹിയിലെ മൂടൽമഞ്ഞ് കാരണം മുംബൈയിൽ ഇറക്കിയപ്പോൾ യാത്രക്കാർക്കു വിശ്രമമുറികളും ഭക്ഷണവും ക്രമീകരിച്ചിരുന്നില്ല. യാത്ര 18 മണിക്കൂറോളം വൈകിയതോടെ യാത്രക്കാർ വിമാനത്തിനു സമീപത്തു നിന്നു മാറാതെ പ്രതിഷേധിച്ചിരുന്നു. കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും ഉദ്യോഗസ്ഥരോട് സംഭവത്തെക്കുറിച്ച് തിരക്കിയിരുന്നു. നോട്ടിസിന് ഉടൻ മറുപടി നൽകുമെന്നും ആഭ്യന്തര അന്വേഷണം ആരംഭിച്ചതായും ഇൻഡിഗോ അധികൃതർ അറിയിച്ചു.
ന്യൂഡൽഹി∙ മൂടൽമഞ്ഞ് ഉൾപ്പെടെയുള്ള കാരണങ്ങളാൽ വിമാനങ്ങൾ അപ്രതീക്ഷിതമായി വൈകുകയോ റദ്ദാക്കുകയോ ചെയ്യുന്നതുമൂലം യാത്രക്കാർക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കാൻ പുതിയ പദ്ധതിയുമായി കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. കാലാവസ്ഥയിലെ പ്രശ്നം നിമിത്തം പ്രതിവർഷം നൂറു കണക്കിന് വിമാനങ്ങൾ വൈകുകയോ
ന്യൂഡൽഹി∙ മൂടൽ മഞ്ഞ് മൂലം ഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ നിന്ന് വിമാന സർവീസുകൾ മുടങ്ങിയതിൽ വിശദീകരണവുമായി വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. ഭാവിയിൽ വിമാന സർവീസുകൾ മുടങ്ങാതിരിക്കാൻ നടപടികൾ സ്വീകരിച്ചെന്നും അദ്ദേഹം എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു. ‘‘കഴിഞ്ഞ ദിവസം ഡൽഹിയിൽ കടുത്ത
Results 1-10 of 82