Activate your premium subscription today
ഇടതുമുന്നണിയിൽ കാനത്തിന്റെ സ്വരം താഴുമ്പോഴെല്ലാം കേട്ടിരുന്ന വിമർശനമായിരുന്നു മകന്റെ പേരു പറഞ്ഞ് സിപിഎം അദ്ദേഹത്തെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നത്. തന്നെ ഈ എഴുപതാം വയസ്സിൽ ആര് ഭീഷണിപ്പെടുത്താനാണ് എന്നായിരുന്നു കാനം അന്ന് പറഞ്ഞത്. കാനം രാജേന്ദ്രന്റെ ഒന്നാം ചരമവാർഷിക ദിനത്തിൽ താനുമായി ബന്ധപ്പെട്ട് ഒരുകാലത്ത് ഉയർന്ന ആരോപണങ്ങളിൽ മറുപടി പറയുകയാണ് മകൻ സന്ദീപ് രാജേന്ദ്രൻ. കുടുംബവുമായി ബന്ധപ്പെടുത്തി ആരോപണങ്ങൾ ഉന്നയിച്ച് തളർത്താൻ നോക്കിയപ്പോഴും കാനം രാജേന്ദ്രൻ പതറിയിട്ടില്ലെന്ന് മകൻ ഓർക്കുന്നു. 2016ൽ എൽഡിഎഫ് മന്ത്രിസഭ വന്നപ്പോൾ, ‘‘ഒരു മന്ത്രി ഓഫിസുകളിലും സെക്രട്ടേറിയറ്റിലും പോകരുത്, ആരെയും ഒരു ആവശ്യങ്ങൾക്കുമായി വിളിക്കരുത് എന്നെല്ലാം അച്ഛൻ എന്നോട് പറഞ്ഞിരുന്നു. എന്തുണ്ടെങ്കിലും താൻ ചെയ്തു തരും, അല്ലാത്ത ഒരു കാര്യങ്ങളും വേണ്ടെന്നാണ് അച്ഛൻ പറഞ്ഞിരുന്നത്.’’ കാനം ഇല്ലാത്ത ഒരു വർഷത്തിനുശേഷം മകന് സന്ദീപ് രാജേന്ദ്രൻ മനോരമ ഓൺലൈൻ പ്രീമിയത്തിൽ മനസ്സു തുറക്കുന്നു.
തിരുവനന്തപുരം∙ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും ദേശീയ നിർവാഹകസമിതി അംഗം കെ.പ്രകാശ് ബാബുവും തമ്മിലെ ഭിന്നത പാർട്ടി നേതൃയോഗത്തിൽ മറനീക്കി. എഡിജിപി എം.ആർ.അജിത്കുമാറിന്റെ ആർഎസ്എസ് സമ്പർക്കങ്ങൾക്കെതിരെ ലേഖനമെഴുതുകയും പ്രതികരിക്കുകയും ചെയ്ത പ്രകാശ് ബാബുവിന്റെ നടപടിയെ വ്യാഴാഴ്ച ചേർന്ന നിർവാഹകസമിതി യോഗത്തിൽ ബിനോയ് വിമർശിച്ചു.
തിരുവനന്തപുരം∙ എഡിജിപി എം.ആർ.അജിത് കുമാറിനെ മാറ്റണമെന്ന് വീണ്ടും ആവശ്യപ്പെട്ട് സിപിഐ. ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തുനിന്നു മാറ്റണമെന്നാണ് ആവശ്യം. പാർട്ടി മുഖപത്രത്തിൽ സിപിഐ ദേശീയ നിർവാഹ സമിതി അംഗമായ പ്രകാശ് ബാബു എഴുതിയ ലേഖനത്തിലാണ് ആവശ്യം.
കേരളത്തിൽ നിന്നുള്ള സിപിഐയുടെ ദേശീയ നിർവാഹകസമിതി അംഗം എന്ന നിലയിൽ സംസ്ഥാനത്തെ സിപിഐ ശ്രേണിയിൽ രണ്ടാമനാണ് കെ.പ്രകാശ് ബാബു. എന്നാൽ പദവി കൊണ്ട് ശക്തനെങ്കിലും രാജ്യസഭയിലേക്കും സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റിലേക്കും ഒഴിവുകൾ ഉണ്ടായപ്പോൾ പരിഗണിക്കപ്പെട്ടെങ്കിലും ഒടുവിൽ പ്രകാശ് ബാബു തഴയപ്പെട്ടു. സംഘടനയിലും അതിന്റെ രാഷ്ട്രീയത്തിലും സ്വാധീനശക്തിയായി തുടരുമ്പോഴും അവസരങ്ങൾ വരുമ്പോൾ അദ്ദേഹത്തിന് കാര്യങ്ങൾ ഭദ്രമല്ല. ഒരു ഘട്ടത്തിൽ കാനം രാജേന്ദ്രനു പിൻഗാമിയായി അദ്ദേഹം വരുമെന്ന പ്രചാരണം ശക്തമായിരുന്നെങ്കിലും സിപിഐയുടെ കേന്ദ്ര–സംസ്ഥാന നേതൃത്വങ്ങൾ യോജിപ്പോടെ തീരുമാനിച്ചത് ബിനോയ് വിശ്വത്തിന്റെ പേരാണ്. സമീപകാല സംഭവവികാസങ്ങൾ ഇരുവരുടെയും ബന്ധത്തിൽ വിളളലുകൾ സൃഷ്ടിച്ചെന്നു കരുതുന്നവരുണ്ട്. സിപിഐയുടെ രാഷ്ട്രീയ നിലപാടുകൾ ആർജവത്തോടെ വ്യക്തമാക്കാറുള്ള കെ.പ്രകാശ് ബാബു ലോക്സഭാ തിരഞ്ഞെടുപ്പ് തോൽവിയുടെ കൂടി പശ്ചാത്തലത്തിൽ ഈ വിവാദങ്ങളെക്കുറിച്ച് മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായരോട് ‘ക്രോസ് ഫയറിൽ’ സംസാരിക്കുന്നു.
തിരുവനന്തപുരം ∙ കമ്യൂണിസ്റ്റുകാർ അധികാരം കയ്യാളുമ്പോൾ പാവപ്പെട്ട മനുഷ്യരുടെ താൽപര്യങ്ങൾക്കാകണം മുൻഗണനയെന്ന് സി.അച്യുതമേനോന്റെ ഭരണം കേരളത്തെ ബോധ്യപ്പെടുത്തിയെന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
തിരുവനന്തപുരം ∙ അന്തരിച്ച കാനം രാജേന്ദ്രന്റെ ഒഴിവിൽ സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റിലേക്ക് ആനി രാജയെ നിർദേശിക്കാൻ സിപിഐ ദേശീയ നിർവാഹകസമിതി യോഗത്തിൽ ധാരണയായി. ഡൽഹിയിൽ നാളെ സമാപിക്കുന്ന ദേശീയ കൗൺസിൽ യോഗം ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും. നിലവിൽ ദേശീയ നിർവാഹകസമിതി അംഗങ്ങളായ ആനി രാജ, കെ.പ്രകാശ് ബാബു എന്നിവരുടെ പേരുകളാണു കാനത്തിനു പകരം ചർച്ചകളിൽ ഉണ്ടായിരുന്നത്. രാജ്യസഭാ സ്ഥാനാർഥിത്വത്തിൽനിന്നു തഴയപ്പെട്ടതിനു പിന്നാലെ സംഘടനാ പദവിയിലും പ്രകാശ് ബാബുവിനു പരിഗണന ലഭിച്ചില്ല.
കോട്ടയം ∙ ക്ഷേമ പെൻഷൻ കൃത്യമായി കൊടുത്തിരുന്നെങ്കിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സർക്കാരിന് അനുകൂലമായ തരംഗമുണ്ടാവുമായിരുന്നുവെന്ന് സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ.പ്രകാശ് ബാബു. ഇടതുപക്ഷത്തുനിന്നും യുഡിഎഫിൽനിന്നും ബിജെപിയിലേക്കു വോട്ട് മാറിയിയിട്ടുണ്ട്. സിപിഎമ്മോ സിപിഐയോ മുൻകയ്യെടുത്ത്
Results 1-7