Activate your premium subscription today
ന്യൂഡൽഹി ∙ ചൈനക്കാർക്ക് വീസ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കൈക്കൂലി കേസിൽ മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ പി.ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരം എംപി അടക്കമുള്ളവർക്കെതിരെ സിബിഐ പ്രത്യേക കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.
ന്യൂഡൽഹി ∙ ചൈനീസ് വീസ കേസിൽ കോൺഗ്രസ് നേതാവ് കാർത്തി ചിദംബരത്തിനു റൗസ് അവന്യു പ്രത്യേക കോടതി ജാമ്യം അനുവദിച്ചു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) റജിസ്റ്റർ ചെയ്തിരുന്ന കേസിലെ സമൻസിന്റെ അടിസ്ഥാനത്തിൽ കാർത്തി ഇന്നലെ ഹാജരായി. തുടർന്നാണു ജഡ്ജി കാവേരി ബവേജ ഒരു ലക്ഷം രൂപയുടെ ആൾജാമ്യത്തിൽ വിട്ടത്. മുൻ
ചെന്നൈ ∙ അന്നപൂരണി സിനിമാ വിവാദത്തിൽ പ്രതികരിച്ച് കോൺഗ്രസ് എംപി കാർത്തി ചിദംബരം. ശ്രീരാമൻ മാംസാഹാരവും കഴിച്ചിരുന്നതായി കാർത്തി പറഞ്ഞു. രാമായണത്തിലെ ഭാഗങ്ങൾ സമൂഹമാധ്യമമായ എക്സിൽ പങ്കുവച്ചുള്ള പോസ്റ്റിലാണ്
ചെന്നൈ ∙ രാഹുൽ ഗാന്ധിയേക്കാൾ ജനപ്രീതി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണെന്നു പറഞ്ഞ കോൺഗ്രസ് നേതാവ് കാർത്തി ചിദംബരം എംപിക്ക് തമിഴ്നാട് കോൺഗ്രസ് കമ്മിറ്റി കാരണം കാണിക്കൽ നോട്ടിസ് അയച്ചു. വോട്ടിങ് യന്ത്രത്തിൽ വിശ്വാസമുണ്ടെന്നും തമിഴ് ടിവി ചാനലുമായുള്ള അഭിമുഖത്തിൽ കാർത്തി വ്യക്തമാക്കി. 10 ദിവസത്തിനകം മറുപടി നൽകാൻ ആവശ്യപ്പെട്ടാണ് അച്ചടക്ക സമിതി നോട്ടിസ് അയച്ചത്. എന്നാൽ, പാർലമെന്റ് അംഗമായതിനാൽ തനിക്കെതിരെ നടപടിയെടുക്കാൻ ദേശീയ നേതൃത്വത്തിനു മാത്രമാണ് അധികാരമുള്ളതെന്നാണ് കാർത്തിയുടെ വാദം.
പട്ന/ ന്യൂഡൽഹി ∙ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോൺഗ്രസ് എംപി കാർത്തി ചിദംബരം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു (ഇ.ഡി.) മുന്നിൽ ഹാജരായി. ചൈനീസ് കമ്പനിക്ക് അനർഹമായി വീസ ലഭ്യമാക്കാൻ 50 ലക്ഷം കൈക്കൂലി വാങ്ങിയെന്നാണ് കേസ്. ജോലിക്കു പകരം ഭൂമി അഴിമതി കേസിൽ ജനുവരി അഞ്ചിനു ചോദ്യം ചെയ്യലിനു ഹാജരാകാൻ ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവിന് ഇ.ഡി. നോട്ടിസ് നൽകി.
ചെന്നൈ ∙ മുൻ കേന്ദ്രമന്ത്രി പി.ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരത്തിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ്. പിതാവിന്റെ സ്വാധീനത്താൽ നേതൃസ്ഥാനത്തെത്തിയ... Congress, INC, Tamilnadu
ന്യൂഡൽഹി∙ കോൺഗ്രസ് എംപി കാർത്തി ചിദംബരത്തിന്റെ 11.04 കോടി രൂപയുടെ സ്വത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ഐഎൻഎക്സ് മീഡിയ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ടാണ് നടപടി. കർണാടകയിലെ കുടക് ജില്ലയിലെ സ്വത്തുക്കൾ ഉൾപ്പെടെയാണ് കണ്ടുകെട്ടിയത്. മുതിർന്ന കോൺഗ്രസ് നേതാവ് പി.ചിദംബരത്തിന്റെ മകനായ കാർത്തി
ന്യൂഡൽഹി ∙ കോൺഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്ന പിസിസി പ്രതിനിധികളുടെ പട്ടികയിലെ മൂവായിരത്തിലേറെ പേരുടെ വിലാസം ലഭ്യമല്ലാത്തത് തിരഞ്ഞെടുപ്പ് പ്രക്രിയ സങ്കീർണമാക്കും. 17 ന് വോട്ടെടുപ്പു നടക്കാനിരിക്കെ വോട്ടർമാരുടെ വിവരങ്ങൾ ശേഖരിക്കാനുള്ള നെട്ടോട്ടത്തിലാണു സമിതി.
ന്യൂഡൽഹി∙ ദേശീയ തലത്തിൽ കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ കന്യാകുമാരിയിൽനിന്നു കശ്മീരിലേക്ക് ‘ഭാരത് ജോഡോ യാത്ര’ എന്ന പേരിൽ
ന്യൂഡൽഹി∙ കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടിക പുറത്തുവിടില്ലെന്ന് ആവർത്തിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിറ്റി തലവൻ മധുസൂദൻ മിസ്ത്രി. പിസിസികളെയോ എഐസിസിയിലെ തിരഞ്ഞെടുപ്പ് അതോറ്റിറ്റി ഓഫിസിനെയോ സമീപിച്ച് പട്ടിക പരിശോധിക്കാം....Congress President Election | Voters List | Manorama News
Results 1-10 of 15