Activate your premium subscription today
ന്യൂഡല്‍ഹി∙ മുതിര്‍ന്ന ബിജെപി നേതാവും മുന്‍ ഉപപ്രധാനമന്ത്രിയുമായ എല്‍.കെ.അഡ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹി അപ്പോളോ ആശുപത്രിയിലാണ് 96കാരനായ അഡ്വാനിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. അഡ്വാനിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ന്യൂറോളജിസ്റ്റ് ഡോ. വിനീത് സൂരിയുടെ
ന്യൂഡൽഹി∙ ഡൽഹി എയിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മുതിർന്ന ബിജെപി നേതാവ് എൽ.കെ. അഡ്വാനി ആശുപത്രി വിട്ടു. പ്രായാധിക്യത്താലുള്ള അസ്വസ്ഥതകളെത്തുടർന്നാണ് ഇന്നലെ രാത്രി അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ന്യൂഡൽഹി ∙ മുൻ ഉപരാഷ്ട്രപതി ഹാമിദ് അൻസാരി, മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻസിങ്, മുൻ ഉപപ്രധാനമന്ത്രി എൽ.കെ.അഡ്വാനി, മുൻ കേന്ദ്രമന്ത്രി മുരളി മനോഹർ ജോഷി എന്നിവരുൾപ്പെടെ 2,956 പേർ ലോക്സഭാ തിരഞ്ഞെടുപ്പിൽ വീട്ടിലിരുന്ന് സമ്മതിദാനാവകാശം രേഖപ്പെടുത്തി. മുതിർന്ന വോട്ടർമാർക്കും അംഗപരിമിതർക്കും വേണ്ടി നടപ്പാക്കിയ ഈ സൗകര്യം ആദ്യദിനം 1409 പേരാണു വിനിയോഗിച്ചതെങ്കിൽ ഇന്നലെ വൈകുന്നേരത്തോടെ അത് 2,956 ആയി.
കോൺഗ്രസ് നേതാവ് എ.കെ.ആന്റണിയുടെ മകൻ അനിൽ ആന്റണിക്ക് പിന്നാലെ , അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവും, മുൻ മുഖ്യമന്ത്രിയുമായിരുന്ന കെ.കരുണാകരന്റെ മകൾ പദ്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശനമാണ് ഈ ലോക്സഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഏറെ ചർച്ചയായത്. ഇതിനിടെ ബിജെപിയുടെ മുതിർന്ന നേതാവ് എല്‍.കെ.അദ്വാനിയുടെ മകളാണ് ഗുജറാത്ത് ഗാന്ധിനഗറിലെ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയെന്നും
ന്യൂഡൽഹി ∙ മുൻ ഉപപ്രധാനമന്ത്രിയും ബിജെപിയുടെ സ്ഥാപക നേതാക്കളിലൊരാളുമായ എൽ.കെ. അഡ്വാനിക്കു രാഷ്ട്രപതി ദ്രൗപദി മുർമു ഭാരതരത്നം സമ്മാനിച്ചു. അഡ്വാനിയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് അദ്ദേഹത്തിന്റെ വസതിയിലെത്തിയാണു രാഷ്ട്രപതി രാജ്യത്തിന്റെ പരമോന്നത ബഹുമതി സമ്മാനിച്ചത്. ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ,
ന്യൂഡൽഹി ∙ മുൻ പ്രധാനമന്ത്രിമാരായ പി.വി.നരസിംഹറാവു, ചരൺ സിങ്, ബിഹാർ മുൻമുഖ്യമന്ത്രി കർപൂരി ഠാക്കൂർ, കാർഷിക ശാസ്ത്രജ്ഞൻ എം.എസ്.സ്വാമിനാഥൻ എന്നിവർക്കു ഭാരതരത്നം മരണാനന്തര ബഹുമതിയായി രാഷ്ട്രപതി ദ്രൗപദി മുർമു സമ്മാനിച്ചു. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ നരസിംഹറാവുവിനു വേണ്ടി മകൻ പി.വി.പ്രഭാകർ റാവുവും ചരൺ സിങ്ങിനു വേണ്ടി കൊച്ചുമകനും രാജ്യസഭാംഗവുമായ ജയന്ത് ചൗധരിയും ഭാരതരത്നം ഏറ്റുവാങ്ങി.
ന്യൂഡൽഹി ∙ മുൻ ഉപപ്രധാനമന്ത്രിയും ബിജെപിയുടെ സ്ഥാപകരിലൊരാളുമായ എൽ.കെ.അഡ്വാനിക്ക് (96) ഭാരതരത്നം. രാഷ്ട്രത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതി അഡ്വാനിക്കു നൽകാൻ തീരുമാനിച്ചെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി സമൂഹമാധ്യമമായ ‘എക്സി’ലൂടെയാണ് അറിയിച്ചത്. അഡ്വാനിയെ ഫോണിൽ വിളിച്ച് പ്രധാനമന്ത്രി അഭിനന്ദിച്ചു. ഭാരതരത്നം ലഭിക്കുന്ന അൻപതാമത്തെ വ്യക്തിയാണ് അഡ്വാനി.
ന്യൂഡൽഹി ∙ പതിനൊന്നു ദിവസം മുൻപ് കർപൂരി ഠാക്കൂറിന് ഭാരതരത്നം പ്രഖ്യാപിച്ചപ്പോൾ എൽ.കെ.അഡ്വാനിയുടെ പേരുകൂടി ഉൾപ്പെടുത്താത്തതിന്റെ കാരണമെന്ത് എന്നത് വലിയ ചോദ്യമാണ്. വീണ്ടുവിചാരത്താലുണ്ടായ തീരുമാനമെന്ന് അഡ്വാനിക്കുള്ള ബഹുമതി വിമർശിക്കപ്പെട്ടാൽ ആക്ഷേപം പറയാനാവില്ല. മുതിർന്ന നേതാക്കളെ വിലമതിക്കുന്നവരെ പിണക്കാതെ തിരഞ്ഞെടുപ്പിനെ നേരിടുകയെന്ന സമീപനം വ്യക്തമാക്കുന്നതാണ് ഇന്നലത്തെ തീരുമാനമെന്നാണു ബിജെപി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
ന്യൂഡൽഹി∙ തനിക്കു ലഭിച്ച ഭാരതരത്ന പുരസ്കാരം ജീവിതത്തിൽ ഉടനീളം ഉയർത്തിപ്പിടിച്ച ആദർശങ്ങൾക്കു കൂടിയുള്ളതാണെന്നു മുതിർന്ന ബിജെപി നേതാവ് എൽ.കെ.അഡ്വാനി. 14–ാം വയസ്സിൽ ആര്‍എസ്എസിൽ ചേർന്ന നാള് മുതൽ പ്രാധാന്യം നൽകിയത് രാജ്യ സേവനത്തിനാണെന്നും പൊതുജീവിതത്തിൽ തന്നോടൊപ്പം പ്രവർത്തിച്ച ലക്ഷക്കണക്കിന് പാർട്ടി പ്രവർത്തകരെ നന്ദി അറിയിക്കുന്നതായും അഡ്വാനി പ്രസ്താവനയിൽ പറഞ്ഞു.
സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ദീർഘകാലത്തെ രാഷ്ട്രീയ ചരിത്രമാണ് ഭാരതരത്ന പുരസ്കാരത്തിന് അർഹനായ ലാൽ കൃഷ്ണ അഡ്വാനിയെന്ന അതികായന് അവകാശപ്പെടാനുള്ളത്. ഏഴ് തവണ ലോക്സഭാംഗമായിരുന്ന അഡ്വാനി, ഉപപ്രധാനമന്ത്രി, കേന്ദ്ര ആഭ്യന്തരമന്ത്രി പ്രതിപക്ഷനേതാവ് എന്നീ പദവികൾ വഹിച്ചിരുന്നു. 1990ൽ പാർട്ടി അധ്യക്ഷനായിരിക്കെ, അയോധ്യ രാമക്ഷേത്രനിർമാണത്തിനു പിന്തുണ തേടി അഡ്വാനി നടത്തിയ രഥയാത്രയാണ് ബിജെപിയുടെ അധികാര വഴിയിൽ നിർണായകമായത്.
Results 1-10 of 35