Activate your premium subscription today
ചെന്നൈ∙ ബിഎസ്പി തമിഴ്നാട് അധ്യക്ഷൻ കെ.ആംസ്ട്രോങ്ങിന്റെ കൊലപാതകത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് യുപി മുൻ മുഖ്യമന്ത്രിയും പാർട്ടി അധ്യക്ഷയുമായ മായാവതി. ആംസ്ട്രോങ്ങിന്റെ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാൻ ചെന്നൈയിലെത്തിയ മായാവതി, യഥാർഥ പ്രതികളെ പിടികൂടി നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും സ്റ്റാലിൻ
ചെന്നൈ∙ തമിഴ്നാട്ടിൽ ബിഎസ്പി സംസ്ഥാന അധ്യക്ഷൻ കെ.ആംസ്ട്രോങ്ങിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ 8 പേർ അറസ്റ്റിൽ. അരക്കോട്ട് സുരേഷ് എന്ന ഗുണ്ടയെ കൊന്നതിന്റെ പകവീട്ടാനാണ് ആംസ്ട്രോങ്ങിനെ കൊലപ്പെടുത്തിയതെന്നാണു പൊലീസ് നൽകുന്ന വിശദീകരണം. അറസ്റ്റിലായവരിൽ സുരേഷിന്റെ സഹോദരനും ഉണ്ട്. ഇവർ പൊലീസിൽ
ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്ന 7 ഘട്ടങ്ങളിലും പോളിങ് ബൂത്തിലേക്ക് വോട്ടർമാർ യാത്ര ചെയ്യുന്ന 3 സംസ്ഥാനങ്ങൾ മാത്രമാണ് രാജ്യത്തുള്ളത്. ബംഗാൾ, ബിഹാർ, യുപി എന്നിവയാണവ. 40ഉം 42ഉം സീറ്റുകളുള്ള ബിഹാറിലും ബംഗാളിലും ഏഴ് ഘട്ടമായി തിരഞ്ഞെടുപ്പ് നടത്താനുള്ള കാരണം മതിയായ സുരക്ഷ ഒരുക്കുക എന്നതാണെങ്കിൽ യുപിയിൽ സംസ്ഥാനത്തിന്റെ വലുപ്പവും സീറ്റുകളുടെ എണ്ണക്കൂടുതലും കാരണങ്ങളാണ്. ഇതിൽ 80 സീറ്റുകൾ ലോക്സഭയില് പിടിച്ചിട്ടിരിക്കുന്ന യുപിയിലെ ഫലമാണ് രാഷ്ട്രീയ വിശകലനങ്ങളിലെ പ്രധാനി. യുപിയെ പോലെ വലുപ്പത്തിന്റെ കാര്യമെടുത്താൽ, രാജ്യത്ത് മത്സരിക്കുന്ന പാർട്ടികളിലും ചിഹ്നത്തിന്റെ വലുപ്പംകൊണ്ടു ശ്രദ്ധേയമായ ഒരു പാർട്ടിയുണ്ട്. യുപിയെ 'ഹോം ഗ്രൗണ്ടാക്കി' ആന ചിഹ്നത്തിൽ മത്സരിക്കുന്ന ബിഎസ്പി. പക്ഷേ കുറച്ചു നാളായി ബിഎസ്പിയുടെ ആന പട്ടിണിയിലാണ്. എങ്കിലും ആനമെലിഞ്ഞാൽ തൊഴുത്തിൽ കെട്ടില്ലെന്ന പഴമൊഴി ശരിവയ്ക്കുന്ന വിധമാണ് ബിഎസ്പിയുടെ 'തലൈവി' മായാവതി ഇക്കുറി ഒറ്റയ്ക്ക് പോകാമെന്ന നിലപാട് സ്വീകരിച്ചത്. എന്നാൽ ഫലം വന്നപ്പോൾ ബിഎസ്പി സംപൂജ്യരായി ലോക്സഭയ്ക്ക് പുറത്ത് നിൽക്കേണ്ട അവസ്ഥയിലാണ്. ഈ തിരഞ്ഞെടുപ്പിലെ ഫലത്തോടെ ബിഎസ്പിയുടെ പതനം പൂർണമാവുമെന്ന് കരുതുന്നവരുമുണ്ട്. ഇന്ത്യൻ രാഷ്ട്രീയത്തിൽ ഒറ്റയാനയായി മദിച്ചു നടക്കാനാവില്ലെന്ന തിരിച്ചറിവുണ്ടായിട്ടും ഒറ്റയ്ക്ക് പോരാടാൻ ബിഎസ്പിയെ പ്രേരിപ്പിച്ചതെന്താണ്? ഭരണം തുടരുക അല്ലെങ്കിൽ പിടിച്ചെടുക്കുക എന്ന ലക്ഷ്യങ്ങളുമായി രണ്ട് ചേരികൾ ഏറ്റുമുട്ടിയ 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മായാവതിയുടെ നീക്കം പാളിയതെങ്ങനെയാണ്? പഴയ അഴിമതിക്കേസുകളെടുത്ത് ബിജെപി വാരിക്കുഴി തീർക്കുമെന്ന ഭയത്താലാണോ ബിഎസ്പിയുടെ 'കൊമ്പൻ' പ്രചാരണങ്ങളിൽ പോലും അധികം പങ്കെടുക്കാതെ ഒളിച്ചിരുന്നത്? ഇനിയൊരു തിരിച്ചുവരവ് ബിഎസ്പിക്കുണ്ടാവുമോ? പരിശോധിക്കാം.
എന്താണ് മായാവതിയുടെ ഉദ്ദേശ്യമെന്നു ചോദിക്കുന്നവരെ കുറ്റം പറയാനാവില്ല. കാരണം, ലോക്സഭാ തിരഞ്ഞെടുപ്പിൽ ആരോടും ചങ്ങാത്തമില്ലാതെ മത്സരിക്കുന്ന മറ്റൊരു പാർട്ടിയെയും പോലെയല്ല ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി). അതു രാജ്യത്തെ വലിയൊരു വിഭാഗത്തിന്റെ പ്രതീക്ഷയുടെ ഭാഗമാണ്. സത്യത്തിൽ അങ്ങനെ പറയുന്നതു ഭംഗിവാക്കാണ്. ഇപ്പോൾ പ്രതീക്ഷയല്ല എന്നതാണു വസ്തുത. ബിജെപിയുമായും ഇന്ത്യാ മുന്നണിയുമായും കൂട്ടുകെട്ട് ബിഎസ്പി താൽപര്യപ്പെടുന്നില്ല. സഖ്യങ്ങൾക്കൊണ്ടു പ്രയോജനമല്ല നഷ്ടം മാത്രമാണു ബിഎസ്പിക്ക് ഉണ്ടായതെന്നാണു മായാവതി പറയുന്നത്; ബിഎസ്പിയുടെ നഷ്ടങ്ങൾ മറ്റുള്ളവർ മുതലാക്കുന്നുവെന്നും. തങ്ങൾക്കു തനിച്ച് വലിയ കരുത്തുണ്ട്, അതിന്റെ ബലത്തിൽ മത്സരിച്ചു ജയിക്കുമെന്നാണു പ്രഖ്യാപനം. ബിജെപിയെയും 2019ൽ തങ്ങളുമായി സഖ്യമുണ്ടായിരുന്ന സമാജ്വാദി പാർട്ടിയെയും (എസ്പി) ദലിത് നേതാവ് ചന്ദ്രശേഖർ ആസാദിന്റെ ആസാദ് സമാജ് പാർട്ടിയെയുമാണു ബിഎസ്പി ഏറെ വിമർശിക്കുന്നത്. എസ്പി – കോൺഗ്രസ് സഖ്യത്തിന്റെ വോട്ടുകൾ പിളർത്തുക എന്നതിനപ്പുറം മറ്റൊരു ഉദ്ദേശ്യം മായാവതിക്കില്ലെന്നു ചിലർ പറയുന്നത് യുപിയിലെ ബിഎസ്പി സ്ഥാനാർഥിപ്പട്ടിക കണ്ടിട്ടാണ്. കഴിഞ്ഞദിവസംവരെ പ്രഖ്യാപിച്ച 64 പേരിൽ 18 മുസ്ലിംകളുണ്ടെന്നതാണ് അതിനു പ്രധാന കാരണം. മുസ്ലിംകളുടെ വോട്ടത്രയും ഇത്തവണ പ്രതിപക്ഷമുന്നണിക്കു ലഭിക്കേണ്ടതാണ്. അങ്ങനെ സംഭവിക്കുന്നതു തടയാൻ മാത്രമാണ് ബിഎസ്പിയുടെ നടപടിയെന്നാണു വിമർശനം.
ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കെതിരായ പ്രതിപക്ഷ പാർട്ടികളുടെ ഇന്ത്യ സഖ്യത്തിന്റെ ഭാഗമാകാനില്ലെന്ന് ബഹുജൻ സമാജ്വാദി പാർട്ടി അധ്യക്ഷ മായാവതി വ്യക്തമാക്കി. തിരഞ്ഞെടുപ്പിനു മുൻപു ധാരണകളുണ്ടാകില്ലെന്നും തനിച്ചു മത്സരിക്കുമെന്നാണ് മായാവതി വ്യക്തമാക്കിയത്. അതേസമയം, തിരഞ്ഞെടുപ്പിനു ശേഷം സഖ്യസാധ്യതകൾ നിലനിർത്തുകയും ചെയ്തു.
ലക്നൗ∙ ഉത്തർപ്രദേശിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ബഹുജൻ സമാജ്വാദി പാർട്ടി (ബിഎസ്പി) നേതാവ് മായാവതി. സഖ്യമായി മത്സരിച്ചപ്പോൾ നേട്ടമുണ്ടാക്കാനായില്ലെന്ന് മായാവതി പറഞ്ഞു. എന്നാൽ തിരഞ്ഞെടുപ്പിന് ശേഷമുള്ള സഖ്യസാധ്യത തള്ളിക്കളയുന്നില്ലെന്നും അവർ വാർത്താ സമ്മേളനത്തിൽ
ന്യൂഡൽഹി ∙ പാർട്ടി അധ്യക്ഷ മായാവതിയെ പ്രധാനമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ചാൽ ‘ഇന്ത്യ’ മുന്നണിയിൽ ചേരുമെന്ന് ബിഎസ്പി എംപി മലൂക് നഗർ. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖര്ഗെയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിർദേശിച്ചതിനു പിന്നാലെയാണ് ബിഎസ്പി നേതാവ് പുതിയ ആവശ്യവുമായി രംഗത്തുവന്നിരിക്കുന്നത്.
നേരത്തേ പറഞ്ഞ വാക്കുതെറ്റിച്ചാണ് സഹോദരപുത്രൻ ആകാശ് ആനന്ദിന് ബിഎസ്പിയെന്ന രാഷ്ട്രീയമുതൽ കൈമാറാനുള്ള മായാവതിയുടെ തീരുമാനം. തന്റെ കുടുംബത്തിൽനിന്നുള്ള ആളാകില്ല തനിക്കുശേഷം പാർട്ടിയെ നയിക്കുകയെന്നാണ് മായാവതി പറഞ്ഞിരുന്നത്. കുടുംബാധിപത്യമുക്ത ഭാരതമെന്ന മുദ്രാവാക്യം 2024ലും വിളിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തയാറെടുക്കുമ്പോഴാണ് മായാവതി ധൈര്യപൂർവം പിന്തുടർച്ചാവകാശിയെ പ്രഖ്യാപിക്കുന്നത്. ഒരു കുടുംബത്തിൽനിന്ന് ഒന്നിലധികംപേർ രാഷ്ട്രീയത്തിലെന്നതു സ്വാതന്ത്ര്യസമരകാലത്ത് അഭിമാനകരമായിരുന്നു. രാജ്യത്തിനായി ജീവിതം ഉഴിഞ്ഞുവച്ച കുടുംബം എന്നായിരുന്നു വിശേഷണം.
ന്യൂഡൽഹി∙ ബിഎസ്പി അധ്യക്ഷ മായാവതി രാഷ്ട്രീയ പിൻഗാമിയായി അനന്തരവൻ ആകാശ് ആനന്ദിനെ (28) പ്രഖ്യാപിച്ചു. ഇന്നലെ ലക്നൗവിൽ നടന്ന അഖിലേന്ത്യാ യോഗത്തിലായിരുന്നു തീരുമാനം. എന്നാൽ ഔദ്യോഗിക പ്രഖ്യാപനമുണ്ടായിട്ടില്ല. ആകാശ് നിലവിൽ പാർട്ടിയുടെ അഖിലേന്ത്യ കോഓർഡിനേറ്ററാണ്. ഷാജഹാൻപുർ ബിഎസ്പി ജില്ലാ പ്രസിഡന്റ് ആണ് ആകാശിനെ പിൻഗാമിയായി പ്രഖ്യാപിച്ച വിവരം പുറത്തുവിട്ടത്.
ലക്നൗ∙ രാഷ്ട്രീയ പിന്ഗാമിയായി അനന്തിരവൻ ആകാശ് ആനന്ദിനെ പ്രഖ്യാപിച്ച് ബിഎസ്പി അധ്യക്ഷ മായാവതി. ഞായറാഴ്ച ലക്നൗവിൽ നടന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായതെന്നാണ് വിവരം. ഉത്തർപ്രദേശും ഉത്തരാഖണ്ഡും ഒഴിച്ച് ബാക്കിയുള്ള സംസ്ഥാനങ്ങളാണ് ആകാശിന്റെ പരിധിയിൽ വരുന്നതെന്നാണ് റിപ്പോർട്ട്. അതേസമയം,
Results 1-10 of 47