ADVERTISEMENT

ന്യൂഡൽഹി∙ ബിഎസ്പി അധ്യക്ഷ മായാവതി രാഷ്ട്രീയ പിൻഗാമിയായി അനന്തരവൻ ആകാശ് ആനന്ദിനെ (28) പ്രഖ്യാപിച്ചു. ഇന്നലെ ലക്നൗവിൽ നടന്ന അഖിലേന്ത്യാ യോഗത്തിലായിരുന്നു തീരുമാനം. എന്നാൽ ഔദ്യോഗിക പ്രഖ്യാപനമുണ്ടായിട്ടില്ല. ആകാശ് നിലവിൽ പാർട്ടിയുടെ അഖിലേന്ത്യ കോഓർഡിനേറ്ററാണ്.

ഷാജഹാൻപുർ ബിഎസ്പി ജില്ലാ പ്രസിഡന്റ് ആണ് ആകാശിനെ പിൻഗാമിയായി പ്രഖ്യാപിച്ച വിവരം പുറത്തുവിട്ടത്. മായാവതിയുടെ ഇളയ സഹോദരൻ ആനന്ദ്കുമാറിന്റെ മകനാണ് ആകാശ്. ലണ്ടനിൽ നിന്ന് എംബിഎ ബിരുദം നേടി. 2017ലെ യുപി നിയമസഭാ തിരഞ്ഞെടുപ്പിലാണ് ആദ്യമായി രാഷ്ട്രീയരംഗത്തിറങ്ങിയത്.

English Summary:

Akash Anand to succeed Mayawati

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com