Activate your premium subscription today
കൽപറ്റ∙ മുണ്ടക്കൈ, ചൂരല്‍മല ദുരന്തത്തിനിരയായവരുടെ അതിജീവന ഉപജീവനത്തിനായി സമഗ്രമായ മൈക്രോ പ്ലാൻ തയാറാക്കി. മേപ്പാടി ഗ്രാമപഞ്ചായത്തിലെ 10,11,12 വാര്‍ഡുകളിലുള്ളവരെയാണ് ദുരന്തം പ്രധാനമായും സാരമായി ബാധിച്ചത്. മൈക്രോ പ്ലാന്‍ വിവരങ്ങള്‍ പ്രകാരം 1084 കുടുംബങ്ങളിലായി 4636 പേരെയാണ് ദുരന്തം നേരിട്ടോ അല്ലാതയോ ബാധിച്ചത്. ഈ കുടുംബങ്ങളുടെ അതിജീവനത്തിനും പുനരധിവാസത്തിനുമായി പദ്ധതികള്‍ തയ്യാറാക്കുകയാണ് മൈക്രോ പ്ലാനിന്റെ ലക്ഷ്യം.
കോഴിക്കോട്∙ എകെജി സെന്ററിലും സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി ഓഫിസിലും ഉള്ളവരെ കുറുവാ സംഘത്തെ ചോദ്യം ചെയ്യുന്നത് പോലെ ചോദ്യംചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കേരളം കൊള്ളയടിക്കുന്നവരെല്ലാം അവിടെ കേന്ദ്രീകരിച്ചിരിക്കുകയാണെന്നും തലയിൽ മുണ്ടിട്ട് നടക്കേണ്ട അവസ്ഥയിലാണ് മന്ത്രി എം.ബി.രാജേഷും സംഘവുമെന്നും സതീശൻ പരിഹസിച്ചു.
പത്തു ലക്ഷത്തിനു മുകളിൽ ജനസംഖ്യയുള്ള നഗരമേഖലകളിൽ വികസനാസൂത്രണത്തിനായി മെട്രോപ്പൊലിറ്റൻ ആസൂത്രണ സമിതി (എംപിസി) രൂപീകരിക്കണമെന്ന ഭരണഘടനാ ഭേദഗതി നിലവിൽവന്നിട്ടുതന്നെ 30 വർഷം കഴിഞ്ഞു. 2011ലെ സെൻസസ് പ്രകാരം കൊച്ചി നഗരമേഖലയിലെ ജനസംഖ്യ 20 ലക്ഷം കടന്നിട്ടും എംപിസി രൂപീകരണം വൈകുന്നതു വികസനദിശയിൽനിന്നുള്ള മുഖംതിരിക്കലായേ കാണാനാവൂ.
കൊച്ചി ∙ കൊച്ചി മെട്രോപ്പൊലിറ്റൻ ആസൂത്രണ സമിതി (എംപിസി) രൂപീകരണം വൈകില്ലെന്ന് മന്ത്രി എം.ബി. രാജേഷ്. മെട്രോപ്പൊലിറ്റൻ ആസൂത്രണ സമിതിക്കു വേണ്ടി മലയാള മനോരമ സംഘടിപ്പിച്ച ‘എംപിസി – ദ് വേ ഫോർവേഡ്’ പാനൽ ചർച്ചയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
കൊച്ചി∙ പാലക്കാട്ടെ വിജയത്തിൽ ഒരു മതതീവ്രവാദ സംഘടനയ്ക്കും പങ്കില്ല എന്നു പറയാൻ യുഡിഎഫ് നേതൃത്വത്തിനു ധൈര്യമില്ലെന്ന് മന്ത്രി എം.ബി.രാജേഷ്. ‘‘യുഡിഎഫിന്റെ ഈ നിലപാട് കേരളം കാണുന്നുണ്ട്. തിരഞ്ഞെടുപ്പിനു മുമ്പ് എസ്ഡിപിഐ പിന്തുണ വാങ്ങുന്നതു സംബന്ധിച്ച് പാലക്കാട് സ്ഥാനാർഥി ഉൾപ്പെടെയുള്ള യുഡിഎഫ് നേതാക്കൾ
കാസർകോട് ∙ പാലക്കാട് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 2 പത്രങ്ങളിൽ വിദ്വേഷപരസ്യം നൽകിയതിന്റെ ഉത്തരവാദി മന്ത്രി എം.ബി.രാജേഷെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. എന്നിട്ടും മന്ത്രി ന്യായീകരിക്കുകയാണ്. മന്ത്രി കണ്ട ശേഷമാണ് പരസ്യം നൽകിയത്. സിപിഎം സംഘപരിവാറിന്റെ വഴികളിലൂടെ യാത്ര ചെയ്യുകയാണ്. പാർട്ടിപ്പത്രത്തിൽ പോലും കൊടുക്കാൻ പറ്റാത്ത പരസ്യം മുസ്ലിം സംഘടനകളുടെ പത്രത്തിൽ കൊടുത്താണ് വിദ്വേഷം ജനിപ്പിക്കാൻ ശ്രമിച്ചത്. യുഡിഎഫ് ഇതിനെ നിയമപരമായി നേരിടും.
തിരുവനന്തപുരം∙ സംസ്ഥാനത്തെ നഗരസഭകളിൽ ലൈസൻസ് പുതുക്കലുമായി ബന്ധപ്പെട്ട് വർഷങ്ങളായി നിലനിന്ന പിഴ നിരക്കുകൾ സർക്കാർ വെട്ടിക്കുറച്ചു. പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നു. ഇതുമായി ബന്ധപ്പെട്ട ചട്ടം ഉടൻ ഭേദഗതി ചെയ്യും. പൊതുജനങ്ങളും വ്യാപാരികളും വർഷങ്ങളായി ഉയർത്തുന്ന ആവശ്യത്തിനാണ് സർക്കാർ പരിഹാരം
പാലക്കാട് ∙ ഉപതിരഞ്ഞെടുപ്പിൽ പരാജയം ഉറപ്പായ കോണ്‍ഗ്രസ്, മണ്ഡലത്തിൽ കള്ളപ്പണത്തിന് പുറമെ മദ്യവും ഒഴുക്കുകയാണെന്ന് എക്സൈസ് മന്ത്രി എം.ബി.രാജേഷ്. 1306 ലീറ്റര്‍ സ്പിരറ്റാണ് ചിറ്റൂരിൽ സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീട്ടിൽനിന്ന് പിടിച്ചെടുത്തത്.
പാലക്കാട്∙ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനു തന്നോട് പകയാണെന്ന് മന്ത്രി എം.ബി. രാജേഷ്. സതീശന് വൈര്യബുദ്ധിയാണ്. രാഷ്ട്രീയത്തിൽ വിമർശനമുണ്ടാവാറുണ്ട്. രാഷ്ട്രീയ എതിർപ്പും വിമർശനവും സാധാരണമാണ്. എന്നാൽ പ്രതിപക്ഷ നേതാവിനു തന്നോട് പകയാണ്. കഴിഞ്ഞ കുറച്ചുനാളായി പകയോടെ പെറുമാറുകയാണെന്നും എം.ബി. രാജേഷ് പറഞ്ഞു.
കോഴിക്കോട് ∙ നവീകരിച്ച മാവൂർ റോഡ് ശ്മശാനം ‘സ്മൃതിപഥം’ നവംബർ ഒന്നിനു കേരളപ്പിറവി ദിനത്തിൽ മന്ത്രി എം.ബി.രാജേഷ് നാടിനു സമർപ്പിക്കും. പുതുമോടിയിലായ ‘സ്മൃതിപഥ’ത്തിൽ വാതകം ഉപയോഗിച്ച് ദഹിപ്പിക്കുന്ന 3 ചൂളകളും പരമ്പരാഗത രീതിയിൽ ചേരികൊണ്ടു ദഹിപ്പിക്കാനുള്ള 2 ചൂളകളും നിർമിച്ചു. കർമങ്ങൾ ചെയ്യാനും ദേഹശുദ്ധി
Results 1-10 of 431