Activate your premium subscription today
കോട്ടയം∙ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം കാലത്തിന്റെ ചുവരെഴുത്തെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ കെപിസിസി അധ്യക്ഷനുമായ മുല്ലപ്പള്ളി രാമചന്ദ്രൻ. കോൺഗ്രസിന്റെ സംഘടനാശക്തി കൊണ്ടല്ല തിരഞ്ഞെടുപ്പ് വിജയം.
കൽപറ്റ ∙ വയനാട് ലോക്സഭാ മണ്ഡലത്തിലെ വോട്ടർമാർക്ക് നന്ദിയർപ്പിക്കാൻ രാഹുൽ ഗാന്ധി ബുധനാഴ്ച എത്തും. 10.30ന് മലപ്പുറം എടവണ്ണയിലും 2.30ന്
തിരുവനന്തപുരം ∙ ലോക്സഭാ തിരഞ്ഞെടുപ്പു ഫലത്തിനു പിന്നാലെ കെപിസിസിയും ഡിസിസികളും പുനഃസംഘടിപ്പിക്കും. സ്ഥാനമൊഴിഞ്ഞ ബ്ലോക്ക് പ്രസിഡന്റുമാർ ഭാരവാഹിത്വം ലഭിക്കാത്തതിന്റെ അസ്വസ്ഥത നേതൃത്വത്തിനു മുൻപിൽ പ്രകടിപ്പിച്ചപ്പോൾ തിരഞ്ഞെടുപ്പു വരെ കാത്തിരിക്കാനായിരുന്നു നിർദേശം. തിരഞ്ഞെടുപ്പു കഴിഞ്ഞതോടെ ഇവർ ആവശ്യം ശക്തമാക്കി. തിരഞ്ഞെടുപ്പിൽ സംഘടനാപോരായ്മ നിഴലിച്ചെന്ന കുറ്റപ്പെടുത്തൽ കൂടി ഉയർന്ന സാഹചര്യത്തിലാണു പുനഃസംഘടന. പുതിയ കെപിസിസി സെക്രട്ടറിമാരെയും നിയമിക്കും.
തിരുവനന്തപുരം∙ ഷാഫി പറമ്പിൽ എംഎൽഎ വടകരയിൽ മത്സരിക്കാൻ എത്തിയത് അപ്രതീക്ഷിതമായാണ്. സിറ്റിങ് എംപി കെ.മുരളീധരൻ തൃശൂരിലേക്ക് മാറിയപ്പോഴാണ് പകരക്കാരനായി ഷാഫി എത്തിയത്. എൽഡിഎഫിനായി കെ.കെ.ശൈലജയും എൻഡിഎയ്ക്കായി പ്രഫുൽ കൃഷ്ണയും ഇറങ്ങുന്നു. എൽഡിഎഫിന്റെ കുത്തക സീറ്റായിരുന്ന വടകര കോൺഗ്രസിനായി നേടിയത്
വടകര ∙ പൗരത്വ നിയമ ഭേദഗതി നടപ്പാക്കുന്നത് ബിജെപി സർക്കാർ ആണെങ്കിലും സിപിഎം കുറ്റപ്പെടുത്തുന്നത് കോൺഗ്രസിനെയാണെന്നും ബിജെപിയെ സിപിഎം ഒരു ഘട്ടത്തിലും നേരിട്ട് എതിർക്കുന്നില്ലെന്നും മുൻ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ. വടകര ലോക്സഭാ മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു
വടകര ∙ ചരിത്രത്തിൽ ഇതുവരെയില്ലാത്ത തരത്തിൽ ആവേശകരമായ സ്വീകരണമാണു വടകരയിൽ യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിനു
ദുബായ്∙ ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ ഹൈക്കോടതി വിധി സിപിഎമ്മിന്റെ ഫാഷിസ്റ്റ് നയങ്ങൾക്കേറ്റ കനത്ത തിരിച്ചടിയാണെന്ന് സിഎംപി ജനറൽ സെക്രട്ടറി സി.പി.ജോൺ. കേസിൽ
‘വാ വിട്ട വാക്കും കൈ വിട്ട ആയുധവും പിന്നെ തിരിച്ചെടുക്കാനാകില്ല’– ആറാം തമ്പുരാൻ സിനിമയിൽ വലിയ കയ്യടി കിട്ടിയ ജഗന്നാഥന്റെ (മോഹൻലാൽ) ഡയലോഗ്. രാഷ്ട്രീയത്തിൽ നേതാക്കളുടെ വാ വിട്ട വാക്കുകൾക്ക് അണികളുടെ കയ്യടി ചിലപ്പോഴെങ്കിലും കിട്ടാറുണ്ട്. എന്നാൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ ആലപ്പുഴയിലെ വാർത്താ സമ്മേളന വേദിയിൽ നടത്തിയ വാക് പ്രയോഗത്തിന് അണികളുടെയും കയ്യടിയില്ല. ഇരുവരും ഒരുമിച്ചു ചേർന്നു ജാഥ നയിക്കുകയെന്ന തീരുമാനമെടുത്തതു തന്നെ ഇരുവരും ഒരുമിച്ചാണെന്ന് അണികളെ ബോധ്യപ്പെടുത്താനായിരുന്നു. എന്നാൽ ഇഴച്ചു കെട്ടിയ ആ കൂട്ടുകെട്ട് പൊട്ടിച്ചെറിയുന്നതിനു തുല്യമായി സുധാകരന്റെ വാ വിട്ട വാക്ക് വടക്കുനിന്നുള്ള പല നേതാക്കളും നാടൻ ശൈലിയിൽ പ്രസംഗിക്കുന്നവരാണ്. ഇ.കെ.നായനാരെപ്പോലെ ചിലർ ആ ശൈലികൊണ്ട് ആരാധകരെയുണ്ടാക്കിയിട്ടുണ്ട്. എന്നാൽ വടക്കൻ ശൈലിയെന്ന പേരു പറഞ്ഞു നടത്തുന്ന വാക് പ്രയോഗങ്ങൾകൊണ്ടു വിവാദമുണ്ടാക്കിയവരാണു പുതിയതലമുറയിലെ പല നേതാക്കളും. അസഭ്യ പ്രയോഗങ്ങൾക്കു വടക്കിനു മാത്രമായി ഒരു ശൈലിയുമില്ല. പ്രയോഗത്തിന്റെ വ്യാകരണമോ രീതിശാസ്ത്രമോ അതുണ്ടാക്കുന്ന ഫലമോ ചിന്തിക്കാതെ വാക്കുകൾ തൊടുത്തുവിടുന്നതിൽ മുൻപിലാണു സുധാകരൻ. മനസ്സിൽ ഒന്നും വയ്ക്കാതെ തുറന്നു പറയുന്നതു ഗുണമായി കാണുന്ന സുധാകരന്, ഈ ഗുണം പലതവണ ദോഷമായി മാറിയിട്ടുണ്ട്.
കോഴിക്കോട് ∙ കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്റെ ഭാര്യാമാതാവ് കല്ലട മല്ലിശ്ശേരി ശാന്ത (96) അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച രാവിലെ 11 മണിക്ക്.
കോഴിക്കോട് ∙ എംടിയുടെ പ്രസംഗം രാഷ്ട്രീയ രംഗത്തെ അധഃപതനത്തെക്കുറിച്ചാണെന്ന് മുതിർന്ന കോണ്ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ. രാഷ്ട്രീയ പാർട്ടികൾ ഇതുവരെ നടത്തിയ സമരത്തേക്കാൾ മൂർച്ചയുളള സമരമാണ് എംടിയുടെ വാക്കുകൾ. മോദിക്ക് എതിരെ മാത്രമല്ല, സർവാധിപത്യത്തിനെതിരെയുള്ള ഏറ്റവും ശക്തമായ ശബ്ദമാണത്. രാഷ്ട്രീയ നേതൃത്വവും സാംസ്കാരിക നേതൃത്വവും എല്ലാവരും പരാജയപ്പെട്ടിടത്താണ് എംടി തന്റെ അഭിപ്രായം പ്രഖ്യാപിച്ചത്. എംടിയാണ് കേരളത്തിന്റെ പ്രതീക്ഷ, സ്റ്റാറ്റസ്കോ വാദികളായി നിൽക്കുന്ന സാംസ്കാരിക നായകരോ ഭരണാധികാരികളിൽനിന്ന് എറിഞ്ഞുകിട്ടുന്ന അപ്പക്കഷണം നോക്കുന്നവരോ അല്ല വേണ്ടതെന്നും മുല്ലപ്പള്ളി പറഞ്ഞു.
Results 1-10 of 240