Activate your premium subscription today
ന്യൂഡൽഹി ∙ എയർസെൽ മാക്സിസ് കേസിൽ മുൻ കേന്ദ്രമന്ത്രി പി.ചിദംബരത്തിനെതിരായ നടപടികൾ ഡൽഹി ഹൈക്കോടതി സ്റ്റേ ചെയ്തു. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കുറ്റപത്രം സമർപ്പിച്ചതിനു പിന്നാലെ തുടർനടപടി സ്വീകരിക്കാൻ വിചാരണക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ ചിദംബരം നൽകിയ ഹർജിയിലാണു ഹൈക്കോടതിയുടെ നടപടി.
ന്യൂഡൽഹി ∙ ‘ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പ്’ ഈ സർക്കാരിന്റെ കാലത്തു തന്നെ നടപ്പാക്കുമെന്നു കേന്ദ്രമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചു. എൻഡിഎ സർക്കാരിന്റെ 100–ാം ദിവസത്തിന്റെ ഭാഗമായി നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ന്യൂഡൽഹി ∙ എല്ലാ കുടുംബങ്ങളെയും ഗുരുതരമായി ബാധിച്ച വിലക്കയറ്റത്തെ നിസ്സാരമായി കാണരുതെന്നു മുന്നറിയിപ്പു നൽകിയ മുൻ ധനമന്ത്രി പി. ചിദംബരം 5 നിർദേശങ്ങൾ മുന്നോട്ടുവച്ചു. മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റിന്മേലുള്ള രാജ്യസഭയിലെ ചർച്ചയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുറഞ്ഞ ദിവസവേതനം 400 രൂപയാക്കണമെന്നും നിയമപരിരക്ഷയോടെയുള്ള മിനിമം താങ്ങുവില ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കൊച്ചി ∙ മുതിർന്ന കോൺഗ്രസ് നേതാവ് വയലാർ രവിയുടെ കാക്കനാട് വാഴക്കാലയിലെ വീട്ടിലേക്ക് ഇന്നലെ രാവിലെ അപ്രതീക്ഷിതമായി ഒരു അതിഥിയെത്തി; കോൺഗ്രസ് പ്രവർത്തക സമിതി അംഗം പി.ചിദംബരം. രാവിലെ 9 മണിയോടെ വയലാർ രവിയെ കാണാനെത്തിയ ചിദംബരം അര മണിക്കൂറിലേറെ ചെലവിട്ടാണു മടങ്ങിയത്. ചിദംബരത്തെ കണ്ട് ഏറെ ആഹ്ലാദവാനായി
തിരുവനന്തപുരം∙ പുതിയ നിയമങ്ങൾ തയാറാക്കിയതു പാർട്ടൈമർമാരാണെന്ന മുൻ കേന്ദ്രമന്ത്രി പി.ചിദംബരത്തിന്റെ പ്രസ്താവനയ്ക്കെതിരെ രൂക്ഷവിമർശനവുമായി ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ. പരാമർശം അങ്ങേയറ്റം അപമാനകരവും അപകീർത്തികരവുമാണെന്ന് അദ്ദേഹം ആരോപിച്ചു. ഒരു ഇംഗ്ലിഷ് ദിനപത്രത്തിനു നൽകിയ അഭിമുഖത്തിൽ പി.ചിദംബരം നടത്തിയ നിരീക്ഷണങ്ങളെയാണു തിരുവനന്തപുരം ഐഐഎസ്ടിയിൽ ബിരുദ സമർപ്പണച്ചടങ്ങിൽ പ്രസംഗിക്കുമ്പോൾ ചിദംബരത്തിന്റെ പേരു പരാമർശിക്കാതെ ഉപരാഷ്ട്രപതി വിമർശിച്ചത്.
തിരുവനന്തപുരം ∙ ഇന്ത്യ മുന്നണി കേന്ദ്രത്തിൽ സർക്കാർ രൂപീകരിക്കുമെന്നും ആദ്യ പാർലമെന്റ് സമ്മേളനത്തിൽ തന്നെ പൗരത്വ ഭേദഗതി നിയമം റദ്ദാക്കുമെന്നും കോൺഗ്രസ് പ്രവർത്തക സമിതിയംഗവും പ്രകടന പത്രിക രൂപീകരണ സമിതി ചെയർമാനുമായ പി.ചിദംബരം. പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് പ്രകടന പത്രികയിൽ തന്നെ
നീതി എന്ന ആശയത്തിൽ അധിഷ്ഠിതമായ 5 ഉറപ്പുകളെക്കുറിച്ചു കോൺഗ്രസ് പ്രകടനപത്രിക പറയുന്നു. കഴിഞ്ഞ 10 വർഷത്തെ ഭരണത്തിന്റെ പരുക്കുകൾ പരിഹരിക്കുകയാണ് ലക്ഷ്യമെന്നും പ്രകടനപത്രിക തയാറാക്കിയ സമിതിയുടെ തലവനും മുതിർന്ന നേതാവുമായ പി.ചിദംബരം വ്യക്തമാക്കുന്നു. ‘ദ് വീക്കി’നു നൽകിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങൾ:.
ചെന്നൈ∙ മീടു ആരോപണം നേരിട്ട തമിഴ് ഗാനരചയിതാവ് വൈരമുത്തുവിനൊപ്പം വേദി പങ്കിട്ടതിന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ, കോൺഗ്രസ് നേതാവ് പി.ചിദംബരം, നടൻ കമൽഹാസൻ എന്നിവർക്കെതിരെ വിമർശനവുമായി ഗായിക ചിന്മയി ശ്രീപാദ. വൈരമുത്തുവിന്റെ പുതിയ പുസ്തകം പ്രകാശനം ചെയ്യുന്ന ചടങ്ങിന്റെ വിഡിയോ തിങ്കളാഴ്ച എം.കെ.സ്റ്റാലിൻ പങ്കുവച്ചിരുന്നു. ഇതിനു പിന്നാലെയാണ് അവരുടെ പ്രതികരണം.
ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഓരോ സംസ്ഥാനത്തും കോൺഗ്രസ് എത്ര സീറ്റുകളിൽ വീതം മത്സരിക്കണം എന്ന കാര്യത്തിൽ ദേശീയ നേതൃത്വം 2 ദിവസത്തിനുള്ളിൽ തീരുമാനമെടുക്കും. ശേഷം അടുത്തയാഴ്ചയോടെ ഇന്ത്യ മുന്നണിയിലെ സഖ്യകക്ഷികളുമായി സീറ്റ് ചർച്ചകൾക്കു തുടക്കമിടും. മത്സരിക്കേണ്ട സീറ്റുകളുടെ എണ്ണം സംബന്ധിച്ചു കോൺഗ്രസിനുള്ളിൽ ധാരണയുണ്ടാക്കാനായി പാർട്ടിയുടെ നാഷനൽ അലയൻസ് കമ്മിറ്റി കൂടിയാലോചന തുടങ്ങി.
ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പു മുന്നിൽക്കണ്ടു കോൺഗ്രസിൽ സുപ്രധാന അഴിച്ചുപണി. ഛത്തീസ്ഗഡിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയാക്കി സച്ചിൻ പൈലറ്റിനെ ദേശീയ നേതൃത്വത്തിലേക്കു തിരിച്ചുകൊണ്ടുവന്നു. ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷിക്കാണു കേരളത്തിന്റെയും ലക്ഷദ്വീപിന്റെയും ചുമതല. തെലങ്കാനയുടെ അധികച്ചുമതലയുമുണ്ട്. നിലവിൽ കേരളത്തിന്റെ ചുമതലയുള്ള താരിഖ് അൻവറിനെ ജനറൽ സെക്രട്ടറി പദവിയിൽ നിന്ന് ഒഴിവാക്കി.
Results 1-10 of 38