Activate your premium subscription today
കണ്ണൂർ∙ പി.വി.അൻവർ എംഎൽഎയ്ക്കെതിരെ ക്രിമിനൽ അപകീർത്തി കേസ് നൽകി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി. കണ്ണൂർ, തലശേരി കോടതികളിലാണ് കേസ് ഫയൽ ചെയ്തത്. ശശിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് അൻവർ ഉന്നയിച്ചിരുന്നത്. പി.വി.അൻവറിന് പിന്നിൽ അധോലോകമാണെന്നും തനിക്കെതിരായ ആരോപണങ്ങൾ മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടാണെന്നുമാണ് ശശി പറയുന്നത്.
തിരുവനന്തപുരം∙ തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് വാർത്താസമ്മേളനം നടത്തിയതിന് പി.വി.അൻവർ എംഎൽഎയുടെ പേരിൽ കേസെടുക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷന്‍രെ നിർദേശം. റിട്ടേണിങ് ഓഫിസറാണ് ചേലക്കര പൊലീസിനോട് കേസെടുക്കാൻ നിർദേശം നൽകിയത്. ചേലക്കരയിൽ തിരഞ്ഞെടുപ്പു കമ്മിഷന്റെ നിർദേശം മറികടന്ന് അൻവർ ഇന്ന് രാവിലെ വാർത്താസമ്മേളനം നടത്തിയിരുന്നു. വാർത്താസമ്മേളനം നടക്കുന്നതിനിടെ ചട്ടലംഘനം ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ നോട്ടിസ് നൽകിയതോടെ നാടകീയ രംഗങ്ങളായിരുന്നു ചേലക്കരയിൽ ഉണ്ടായത്.
ചേലക്കര ∙ പി.വി.അൻവർ വിളിച്ച വാർത്താസമ്മേളനത്തിനിടെ നാടകീയ രംഗങ്ങൾ. തിരഞ്ഞെടുപ്പു കമ്മിഷന്റെ നിർദേശം മറികടന്ന് അൻവർ വാർത്താസമ്മേളനം നടത്തി. ചട്ടലംഘനമാണെന്നു പറയാൻ വന്ന ഉദ്യോഗസ്ഥനെ അൻവർ തിരിച്ചയച്ചു. ചട്ടം കാണിക്കാൻ അദ്ദേഹം വെല്ലുവിളിക്കുകയും ചെയ്തു. മുന്നണികൾ തുക ചെലവാക്കിയതിൽ കമ്മിഷൻ നടപടി എടുക്കുന്നില്ല എന്നു പറയാനായിരുന്നു വാർത്താസമ്മേളനം. വാ പോയ കോടാലിയെ പിണറായി എന്തിനാണ് പേടിക്കുന്നതെന്നും അൻവർ ചോദിച്ചു.
ചേലക്കര∙ ഉണങ്ങി ദ്രവിച്ച തലയില്ലാത്ത തെങ്ങാണു പിണറായി വിജയനെന്നു പി.വി.അൻവർ എംഎൽഎ. അൻവറിനെ ഉദ്ദേശിച്ചു കഴിഞ്ഞ ദിവസം പിണറായി വിജയൻ നടത്തിയ ‘വായില്ലാത്ത കോടാലി’ പ്രയോഗത്തിനെതിരെ നടത്തിയ പത്രസമ്മേളനത്തിലാണ് അൻവർ ഇങ്ങനെ പറഞ്ഞത്. ഉപതിരഞ്ഞെടുപ്പു പ്രചാരണത്തിന് പിണറായി വിജയന്റെ ഫോട്ടോ എവിടെയും പ്രദർശിപ്പിക്കാത്തതു പ്രവർത്തകർക്കു പോലും ഇതു ബോധ്യമുള്ളതു കൊണ്ടാണ്. മരുമകനെ അടുത്ത മുഖ്യമന്ത്രിയാക്കാനുള്ള നീക്കമാണു നടക്കുന്നതെന്നും അൻവർ പറഞ്ഞു.
ചേലക്കര ∙ എ.സി.മൊയ്തീൻ എംഎൽഎക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പി.വി.അൻവർ എംഎൽഎ. ജില്ലയിലെ ഒരു പ്രമുഖവ്യക്തിയെ അദ്ദേഹത്തിന്റെ സ്ഥാപനത്തിലെ ജീവനക്കാരിയുടെ പരാതിയിൽ പൊലീസ് അറസ്റ്റ് ചെയ്യാതിരിക്കാൻ എ.സി.മൊയ്തീൻ 10 ലക്ഷം കൈക്കൂലി വാങ്ങിയെന്നും പിന്നീട് 25 ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടെന്നും പി.വി.അൻവർ ചേലക്കരയിൽ പത്രസമ്മേളനത്തിൽ ആരോപിച്ചു.
തിരുവനന്തപുരം∙ ചേലക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിയിലുള്ള ഡോക്ടറോട്, രോഗികളും മറ്റുള്ളവരും നോക്കിനിൽക്കെ അപമര്യാദയായി പെരുമാറുകയും ഭീഷണി മുഴക്കുകയും ചെയ്ത സംഭവത്തിൽ പി.വി.അൻവർ എംഎൽഎക്കെതിരെ ആശുപത്രി സംരക്ഷണ നിയമമനുസരിച്ച് കേസ് എടുക്കണമെന്ന് ഐഎംഎ.
കൊച്ചി ∙ ആലുവയ്ക്കടുത്ത് എടത്തല പഞ്ചായത്തില്‍ സുരക്ഷാ മേഖലയിൽ പി.വി.അന്‍വര്‍ എംഎല്‍എയുടെ പേരിലുള്ള ഏഴുനില കെട്ടിടം അനുമതിയില്ലാതെ നിര്‍മിച്ചതാണെന്നും ഇത് പൊളിച്ചുനീക്കണമെന്നുമുള്ള ഹർജിയില്‍ മറുപടി നല്കാന് പി.വി.അന്‍വറിനും എടത്തല പഞ്ചായത്ത് സെക്രട്ടറിക്കും ഹൈക്കോടതിയുടെ അന്ത്യശാസനം. അവസാന അവസരമായി മൂന്നാഴ്ചയ്ക്കകം എതിര്‍സത്യവാങ്മൂലം സമര്‍പ്പിക്കാനാണ് ജസ്റ്റിസ് സി.പി.മുഹമ്മദ് നിയാസ് നിര്‍ദേശം നല്‍കിയത്. സാമൂഹ്യപ്രവര്‍ത്തകനായ കെ.വി.ഷാജി നൽകിയ ഹർജിയിലാണ് കോടതി നിർദേശം.
പാലക്കാട് ചുരം കേരളത്തിലേക്കുള്ള ഹൃദയവാതിൽ എന്നാണ് അറിയപ്പെടുന്നത്. വരണ്ടതും തണുത്തതുമായ പർവതക്കാറ്റുകൾ ചുരം കടന്നെത്തുന്നതുപോലെ ഇപ്പോൾ ഉപതിരഞ്ഞെടുപ്പിന്റെ ഉച്ചിപൊള്ളുന്ന ചൂടുകാറ്റാണ് പാലക്കാട്ടെങ്ങും. അടുത്തുതന്നെ നടക്കാൻ പോകുന്ന തദ്ദേശ തിരഞ്ഞെടുപ്പിനും ഒന്നരവർഷം മാത്രമകലെ നിൽക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനും മുൻപുള്ള ഡ്രസ് റിഹേഴ്സലായും ഇതു മാറിക്കഴിഞ്ഞു. മണ്ഡലത്തിന്റെ ചരിത്രത്തിൽ കോൺഗ്രസ് സ്ഥാനാർഥികളെ ഏറെയും നിയമസഭയിലേക്ക് അയച്ചിട്ടുള്ള പാലക്കാട്, ഇടതുപക്ഷത്തിനും ഇപ്പോൾ ബിജെപിക്കും ശക്തമായ വേരോട്ടമുള്ള മണ്ണുകൂടിയാണ്. കഴിഞ്ഞ മൂന്നു തിരഞ്ഞെടുപ്പുകളിൽ തുടർച്ചയായി കോൺഗ്രസ് ജയിക്കുന്ന പാലക്കാട് ഇത്തവണ യുഡിഎഫിനായി മൽസരിക്കുന്നത് യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലാണ്. പ്രതിപക്ഷരാഷ്ട്രീയത്തിൽ വാക്കിന്റെ കുന്തമുനയും പോരാട്ടമുഖവുമാണ് ഈ യുവനേതാവ്. ഇടതുപക്ഷത്തുനിന്ന് അപ്രതീക്ഷിത വെല്ലുവിളിയായി മുൻ കോൺഗ്രസ് നേതാവ് പി. സരിനാണു മത്സരിക്കുന്നത്. സിപിഎം– ബിജെപി കൂട്ടുകെട്ട് പാലക്കാടുണ്ടെന്നാണ് കോൺഗ്രസിന്റെ നിരന്തര ആരോപണങ്ങളും. പടയോട്ടങ്ങളേറെക്കണ്ട പാലക്കാടിന്റെ മണ്ണിൽ പുത്തരിയങ്കം കുറിക്കുമ്പോൾ തിരഞ്ഞെടുപ്പ് പ്രതീക്ഷകളും സാധ്യതകളും മനോരമ ഓൺലൈനുമായി പങ്കുവയ്ക്കുകയാണ് രാഹുൽ മാങ്കൂട്ടത്തിൽ.
സിനിമാ ഷൂട്ടിങ്ങിന് പോകുന്നവരെ വിളിച്ചു സമ്മേളനം നടത്തുന്ന പി.വി.അൻവറിന്റെ മുന്നിൽ പോയി നിൽക്കേണ്ട ഗതികേടിലാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ എന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എ.വിജയ രാഘവന്. തിരഞ്ഞെടുപ്പ് എളുപ്പമായിരുന്നെങ്കിൽ സതീശൻ അൻവറിനെ കാണാൻ പോകുമായിരുന്നോ എന്നും രാഘവൻ ചോദിച്ചു
പാലക്കാട്∙ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അപമാനിച്ചെങ്കിലും പാലക്കാട്ടെ തന്റെ പാർട്ടി സ്ഥാനാർഥിയെ കോൺഗ്രസിനു വേണ്ടി പിൻവലിക്കാൻ പി.വി.അൻവർ എംഎൽഎ തീരുമാനിച്ചത് അടുത്ത മാസം 13 നു നടക്കുന്ന ഉപതിരഞ്ഞെടുപ്പ് മാത്രം ലക്ഷ്യം വച്ചല്ല. ഉന്നം വച്ചിരിക്കുന്നത് 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പാണ്. അതിനു മുൻപ് തദ്ദേശ തിരഞ്ഞെടുപ്പെന്ന സെമി ഫൈനലും ഉണ്ട്. പി.വി.അൻവർ എംഎൽഎയുടെ പ്രസംഗങ്ങളിൽ മൂന്നു പ്രധാന ശത്രുക്കളുണ്ട്. ഫാഷിസം, പിണറായിസം, സതീശനിസം. ഈ മൂന്നുപേർക്കും ശത്രുക്കളായി മറ്റു പലരും ഉണ്ടെന്ന് അൻവറിനു നന്നായി അറിയാം.
Results 1-10 of 403