Activate your premium subscription today
ന്യൂഡൽഹി ∙ ‘ഒരു രാജ്യം, ഒറ്റത്തിരഞ്ഞെടുപ്പ്’ യാഥാർഥ്യമാക്കാനുള്ള ബില്ലുകൾ പരിഗണിക്കുന്ന സംയുക്ത പാർലമെന്ററി സമിതിയിൽ (ജെപിസി) ലോക്സഭയിൽനിന്നുള്ള 21 പേരുടെ പട്ടികയിൽ പ്രിയങ്ക ഗാന്ധി, സുപ്രിയ സുളെ, അനുരാഗ് ഠാക്കൂർ, പുരുഷോത്തം രൂപാല തുടങ്ങിയവർ അംഗങ്ങൾ. 31 അംഗ സമിതിയിൽ രാജ്യസഭയിൽനിന്നു 10 പേർ കൂടിയുണ്ടാകും. ഇവരുടെ പട്ടിക പുറത്തുവന്നിട്ടില്ല.
മുംബൈ ∙ എൻസിപി അധ്യക്ഷൻ ശരദ് പവാറിന്റെ മകൾ സുപ്രിയ സുളെ എംപി, സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ നാനാ പഠോളെ എന്നിവർ തിരഞ്ഞെടുപ്പിനു വേണ്ടി 235 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണവുമായി ബിജെപി. വോട്ടിനു പണം നൽകിയെന്ന കേസിൽ ബിജെപി ദേശീയ സെക്രട്ടറി വിനോദ് താവ്ഡെക്കെതിരെ കേസെടുത്തതിനു പിന്നാലെയാണിത്.
മുംബൈ∙ മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ മഹാവികാസ് അഘാഡി ശ്രമിക്കുന്നതായി ആരോപിച്ച് ബിജെപി. ക്രിപ്റ്റോ കറൻസിയിലൂടെ അനധികൃത പണമൊഴുക്കാൻ ശ്രമിച്ചതായാണ് ആരോപണം. ഇതുസ്ഥാപിക്കുന്നതിനായി സുപ്രിയ സുലെ, നാനാ പട്ടോലെ എന്നിവരുടെ ശബ്ദ സന്ദേശങ്ങളും പുറത്തുവിട്ടു.
മുംബൈ ∙ മകൾ സുപ്രിയ സുളെയ്ക്ക് ദേശീയ രാഷ്ട്രീയത്തിലാണു താൽപര്യമെന്നും രാജ്യത്തെ മികച്ച പാർലമെന്റ് അംഗങ്ങളിൽ ഒരാളാണ് അവരെന്നും എൻസിപി അധ്യക്ഷൻ ശരദ് പവാർ. ബിബിസി നടത്തിയ അഭിമുഖത്തിൽ, സുപ്രിയയെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി കാണാൻ ആഗ്രഹമില്ലേയെന്ന ചോദ്യത്തിനാണ് പവാർ മറുപടി നൽകിയത്.
മുംബൈ∙ എൻസിപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ശരദ് പവാറിന് ഇസഡ് കാറ്റഗറി സുരക്ഷ നൽകാൻ കേന്ദ്ര സർക്കാർ തീരുമാനം. ഇന്റലിജൻസ് ബ്യൂറോയുടെ റിപ്പോർട്ടിനെ തുടർന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി. ഇതോടെ പവാറിന്റെ സുരക്ഷയ്ക്കായി അറുപതിലധികം ഉദ്യോഗസ്ഥരെ വൈകാതെ ഏർപ്പെടുത്തും. എണ്പത്തിമൂന്നുകാരനായ പവാറിന്റെ വസതിയിലും രാജ്യത്തുടനീളമുള്ള യാത്രയ്ക്കിടയിലും സുരക്ഷയുണ്ടാകും.
മുംബൈ ∙ അടുത്ത ബന്ധു സുപ്രിയ സുളെയ്ക്കെതിരെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഭാര്യ സുനേത്രയെ മത്സരിപ്പിച്ചത് തെറ്റിയെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ പറഞ്ഞു. രാഷ്ട്രീയത്തിലേക്കു കുടുംബത്തെ വലിച്ചിഴയ്ക്കരുതായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പവാർ കുടുംബത്തിന്റെ തട്ടകമായ ബാരാമതിയിലാണു പിതൃസഹോദരനായ ശരദ് പവാറിന്റെ പുത്രി സുപ്രിയയ്ക്കെതിരെ അജിത്തിന്റെ ഭാര്യ മത്സരിച്ചത്.
മുംബൈ ∙ 25,000 കോടി രൂപയുടെ സഹകരണ ബാങ്ക് ക്രമക്കേടിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ, ഭാര്യ സുനേത്ര, ശരദ് പവാർ പക്ഷത്തെ നേതാവ് രോഹിത് പവാർ എന്നിവർക്ക് സാമ്പത്തിക കുറ്റകൃത്യ വിഭാഗം ക്ലീൻ ചിറ്റ് നൽകി. ആരോപണങ്ങളിൽ തെളിവില്ലാത്തതിനാൽ അന്വേഷണം അവസാനിപ്പിക്കുന്നതായി ചൂണ്ടിക്കാട്ടി ജനുവരിയിൽ തന്നെ കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു.
മുംബൈ ∙ പവാർ കുടുംബാംഗങ്ങൾ നേർക്കുനേർ പോരാട്ടം നടത്തുന്ന ബാരാമതിയിൽ ക്ഷേത്രദർശനത്തിനിടെ അജിത് പവാറിന്റെ ഭാര്യ സുനേത്രയെ ആശ്ലേഷിച്ച് സുപ്രിയ സുളെ. പവാർ കുടുംബത്തിന്റെ തട്ടകമായ ബാരാമതിയിൽ ഇരുവരും പരസ്പരം പോരാട്ടത്തിനൊരുങ്ങുമ്പോഴാണ് അപ്രതീക്ഷിത കൂടിക്കാഴ്ച. ശിവരാത്രിയോട് അനുബന്ധിച്ച് ക്ഷേത്രദർശനം
മുംബൈ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബാരാമതിയിൽനിന്ന് പാർട്ടിയുടെ സ്ഥാനാർഥിയായി മകൾ സുപ്രിയ സുലെ മത്സരിക്കുമെന്ന് എൻസിപി നേതാവ് ശരദ് പവാർ വ്യക്തമാക്കി. പുണെയിലെ ഭോറിൽ മഹാവികാസ് അഘാഡി സഖ്യത്തിന്റെ റാലിക്കിടെയാണ് ശരദ് പവാർ പ്രഖ്യാപനം നടത്തിയത്. ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാർ
മുംബൈ ∙ പവാർ കുടുംബത്തിന്റെ തട്ടകമായ ബാരാമതിയിൽ ശരദ് പവാറിന്റെ മകളും സിറ്റിങ് എംപിയുമായ സുപ്രിയ സുളെയ്ക്കെതിരെ വിമത നേതാവും ഉപമുഖ്യമന്ത്രിയുമായ അജിത് പവാറിന്റെ ഭാര്യ സുനേത്ര മത്സരിച്ചേക്കും. സുനേത്രയുടെ സ്ഥാനാർഥിത്വത്തെച്ചൊല്ലിയുള്ള അഭ്യൂഹങ്ങൾക്കിടെ അവരുടെ ചിത്രവും എൻസിപിയുടെ ചിഹ്നവും വച്ചുള്ള വാഹനപ്രചാരണം മണ്ഡലത്തിൽ ആരംഭിച്ചു. സ്ഥാനാർഥിയെന്ന് വിശേഷിപ്പിക്കാതെ ‘ലക്ഷ്യം നാടിന്റെ വികസനം’ എന്ന മുദ്രാവാക്യമുള്ള ബാനറുമായാണു പ്രചാരണം.
Results 1-10 of 35