Activate your premium subscription today
ഭോപാൽ / റായ്പുർ ∙ മധ്യപ്രദേശിൽ മോഹൻ യാദവും ഛത്തീസ്ഗഡിൽ വിഷ്ണുദേവ് സായിയും മുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി പ്രസിഡന്റ് ജെ.പി.നഡ്ഡ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകൾ. രാജസ്ഥാനിൽ ഭജൻലാൽ ശർമയുടെ സത്യപ്രതിജ്ഞ നാളെ 11.15ന് ജയ്പുരിൽ നടക്കും.
ന്യൂഡൽഹി∙ മുൻ കേന്ദ്ര സഹമന്ത്രിയും മുതിർന്ന ഗോത്രവർഗ നേതാവുമായ വിഷ്ണുദേവ് സായ് ഛത്തീസ്ഗഢ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. അരുൺ സാവോയും വിജയ് ശർമയും ഉപമുഖ്യമന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, നിതിൻ
പുതിയ സംസ്ഥാനം രൂപീകരിക്കപ്പെട്ട ശേഷം നടന്ന ആദ്യ രണ്ടു തിരഞ്ഞെടുപ്പുകളിലും പരാജയം. വർഷങ്ങൾക്ക് ശേഷം കേന്ദ്രമന്ത്രി സഭയിൽ ഇടം, എന്നാൽ അടുത്ത തിരഞ്ഞെടുപ്പിൽ സീറ്റില്ല... സാധാരണ രാഷ്ട്രീയ പ്രവർത്തകരുടെയൊക്കെ മനസ്സു മടുത്തു പോവുന്ന കാര്യങ്ങളാണിവ; ചിലപ്പോൾ ഒരു തിരിച്ചുവരവ് തന്നെ ഉണ്ടാകാനും ഇടയില്ലാത്ത സാഹതചര്യം. എന്നാൽ വിഷ്ണു ദേവ് സായി തിരിച്ചു വന്നു, ഛത്തീസ്ഗഡിന്റെ ആദ്യ ഗോത്രവർഗ മുഖ്യമന്ത്രിയായിട്ട്. ഗ്രാമപഞ്ചായത്ത് തലത്തിൽ പ്രവർത്തനം തുടങ്ങി തന്റെ 59 വയസ്സിനിടയിൽ മുഖ്യമന്ത്രി പദത്തിലെത്തുന്ന ബിജെപി നേതാവ് കൂടിയാണ് സായി. പാർട്ടിയിലും ഗോത്രവിഭാഗക്കാർക്കും ഇടയിലുള്ള സ്വാധീനവും ആർഎസ്എസ് നേതൃത്വവുമായുള്ള അടുപ്പവും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള കേന്ദ്ര നേതാക്കൾക്കുള്ള താൽപര്യവുമാണ് സായിയെ ഈ പദവിയിലെത്തിച്ചത് എന്നും പറയാം. പുതിയ ഛത്തീസ്ഗഡ് മുഖ്യമന്ത്രി കടന്നുവന്ന വഴികളിലൂടെ...,
Results 1-3